Kerala News

അതിദാരിദ്ര്യ നിര്‍മാർജനം, പാലിയേറ്റീവ്, മാലിന്യമുക്തം നവകേരളം പദ്ധതികൾ ഊര്‍ജിതപ്പെടുത്താന്‍ സംയോജിത പ്രവർത്തനം

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും മാലിന്യമുക്ത നവകേരളം സാധ്യമാക്കാനും അതിദാരിദ്ര്യ നിര്‍മ്മാജന പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സംസ്ഥാനതലത്തില്‍ സംയോജിത പ്രവർത്തനം ആവിഷ്കരിക്കും. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി യോഗം ഇതിന് പ്രത്യേകമായി വിളിച്ചു ചേര്‍ക്കും. പാലിയേറ്റീവ് സ്ഥാപനങ്ങളുടെ കൂട്ടായ്മയുടെ യോഗവും ചേരും. ഈ പ്രവര്‍ത്തനങ്ങളില്‍ എല്ലാ രാഷ്ട്രീയ പാര്‍ടികളെയും സഹകരിപ്പിക്കും. ഇതിന്‍റെ ഭാഗമായി ചേരുന്ന പ്രത്യേക യോഗങ്ങളെ മുഖ്യമന്ത്രി നേരിട്ട് അഭിസംബോധന ചെയ്യും. ഭക്ഷണം Read More…

Kerala News

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. തട്ടിപ്പുകാണിച്ചവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകും. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടിയുണ്ടാകും. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കും. Read More…

Kerala News

തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണം : മുഖ്യമന്ത്രി

ജയിലുകൾ അന്തേവാസികൾക്കു സുരക്ഷിതമായ വാസസ്ഥലമായിരിക്കണമെന്നും തടവുകാരുടെ അന്തസ് നിലനിർത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ജയിൽ ഉദ്യോഗസ്ഥർക്കു കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശാരീരിക മർദനം, ഭയം, ഉത്കണ്ഠ, ചൂഷണം, മാനസിക സമ്മർദ്ദം എന്നിവയ്ക്ക് ജയിലിനുള്ളിൽ ഇടമുണ്ടാകാൻ പാടില്ല.  ജയിൽ മോചിതരാകുന്നവർക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സാഹചര്യം പൊതുസമൂഹത്തിൽ സൃഷ്ടിക്കപ്പെടണം. ഒരു തരത്തിലുള്ള വിവേചനത്തിനും അവർ പാത്രമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ പ്രഥമ യോഗത്തോടനുബന്ധിച്ച് തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2015 ലെ നെൽസൺ Read More…

Kerala News

ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊർജിതമാക്കും

        തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊർജിതമാക്കാൻ  മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം തീരുമാനിച്ചു. വാർഡിലെ  നിർവഹണ സമിതികൾ ചേർന്നാവും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.  തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ  തദ്ദേശസ്ഥാപനങ്ങളുടെ യോഗം വിളിച്ച് നിർവഹണ സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന്  ഉറപ്പാക്കണം.         മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് സ്വകാര്യ സംരംഭകരുടെ നൂതന സാങ്കേതിക വിദ്യകൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള കാലതാമസം പരിഹരിക്കുന്നതിന് ശുചിത്വമിഷൻ, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റ് എന്നിവയുടെ Read More…

Kerala News

ബിനാലെയുടെ ആറാം പതിപ്പ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു

*2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ *ക്യൂറേറ്റ് ചെയ്യാൻ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും വൻകരകളിലെ സമകാലിക കലകൾ പ്രദർശിപ്പിക്കുന്ന കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പ് 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രശസ്ത ആർട്ടിസ്റ്റായ നിഖിൽ ചോപ്രയും എച്ച്എച്ച് ആർട്ട് സ്പേസസും ബിനാലെയുടെ പുതിയ പതിപ്പ് ക്യൂറേറ്റ് ചെയ്യുമെന്നും ഹോട്ടൽ  വിവാന്തയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബിനാലെയുടെ Read More…

Kerala News

അഴിമതിരഹിത ഭരണത്തിന് ലോകായുക്ത കരുത്ത് പകരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത വലിയ പങ്കാണ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. “അഴിമതിക്കാർക്കെതിരെ ഉറച്ച നിലപാടുകൾ കൈക്കൊണ്ട്, വിചാരണകളിൽ വേഗത നേടാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്,“ അദ്ദേഹം പറഞ്ഞു. കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പ്രത്യേക ക്യാമ്പ് സിറ്റിംഗുകൾ നടത്തുന്നതിനാൽ നിയമ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ലോകായുക്തയുടെ Read More…

Kerala News

ലോകായുക്ത ദിനാഘോഷം നാളെ (നവംബർ 16) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ വർഷത്തെ ലോകായുക്ത ദിനാഘോഷം നവംബർ 16 വൈകിട്ട് 4 ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ലോകയുക്ത ജസ്റ്റിസ് എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിയമ മന്ത്രി പി രാജീവ് വിശിഷ്ടാതിഥി ആയിരിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും.  അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ലോകായുക്ത സ്പെഷ്യൽ അറ്റോർണിയും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ ടി എ ഷാജി,  കേരള ലോകയുക്ത അഡ്വക്കേറ്റ് ഫോറം Read More…

Kerala News

ദുരിതബാധിതർക്ക് പഴകിയ ഭക്ഷണം നൽകിയ സംഭവം:-വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.

Kerala News

വയനാടിന് അടിയന്തര കേന്ദ്രസഹായം ആവശ്യപ്പെട്ട് നിയമസഭയിൽ ഏകകണ്ഠമായി പ്രമേയം പാസ്സാക്കി; കേന്ദ്രത്തിന്റെ മറുപടി വൈകുന്നതിൽ വിമർശനങ്ങൾ

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിന് കേന്ദ്രം അടിയന്തര ധനസഹായം നല്കണമെന്ന് കേരള നിയമസഭ. ഇതുസംബന്ധിച്ച പ്രമേയം അംഗങ്ങൾ ഏകകണ്ഠമായി പാസ്സാക്കി. വയനാട് ദുരന്തം അതീവഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വായ്പകള് എഴുതിത്തള്ളാനും വയനാട്ടിനെ അതിതീവ്രപ്രകൃതിദുരന്ത പട്ടികയില് ഉള്‍പ്പെടുത്താനും നിയമസഭ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു സഹായം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യമുന്നയിച്ചു. അനേകം അംഗങ്ങൾ കേന്ദ്രത്തിന്റെ സഹായം വൈകുന്നതിൽ വിമർശനമുന്നയിച്ചു. മറ്റു സംസ്ഥാനങ്ങൾക്ക് നേരത്തെ സഹായം ലഭിക്കുന്നതിൽ ഉണ്ടായ വേഗതയുടെ അഭാവം കേരളത്തിൽ നേരിടുന്നതായും വിമർശനം Read More…

Kerala News

‘പ്രശ്നപരിഹാരമാണ് ലക്ഷ്യം’: ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർനടപടികളെ സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ ഡബ്ല്യുസിസി (വുമൺസ് കൾക്ലക്റ്റീവ് ഇൻ സിനിമ) അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ സുപ്രധാന വിഷയങ്ങളും പ്രശ്നങ്ങളും അവർ മുഖ്യമന്ത്രിക്ക് അറിയിക്കുകയും, മറ്റ് സഹായങ്ങൾക്ക് സർക്കാർ കൂടെ നിന്നാൽ എന്തൊക്കെയാകും ചെയ്യാനാകുകയെന്ന് ആലോചിച്ചതായും അറിയിച്ചു. ദീദി ദാമോദരൻ, റിമ കല്ലിങ്കൽ, ബീനാ പോൾ, രേവതി തുടങ്ങിയവരാണ് സംഘത്തിൽ പങ്കെടുത്തത്. “പ്രശ്നപരിഹാരമാണ് നമ്മുടെ ലക്ഷ്യം. സർക്കാരുമായി സഹകരിച്ച് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തയ്യാറാണ്” Read More…