Kerala News

കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50-ാം വർഷത്തിലേക്ക്: സുവർണ്ണ ജൂബിലി ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സംസ്ഥാന ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് കീഴിൽ 1975 ൽ സ്ഥാപിതമായ കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് 50 വർഷത്തെ സേവന നിറവിൽ. സുവർണ്ണ ജൂബിലി പരിപാടികളുടെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി രത്തൻ യു കേൽക്കർ, ഭൂവിനിയോഗ ബോർഡ് കമ്മിഷ്ണർ യാസ്മിൻ എൽ റഷീദ്, ഡപ്യൂട്ടി ഡയറക്ടർ (അഗ്രി) അജി എസ് എന്നിവർ പ്രകാശന ചടങ്ങിൽ സന്നിഹിതരായി. സംസ്ഥാനത്ത് നിലവിലുള്ള ഭൂവിനിയോഗം അവലോകനം ചെയ്യുകയും ഫലപ്രദമായ വിധത്തിൽ ഭൂമി വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുക എന്നതാണ് Read More…

Kerala News

എം.ടിക്ക് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന് (ഡിസംബർ 31ന്); മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കുന്നതിനായി കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഡിസംബർ 31 ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ. അനിൽ, ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എംപിമാരായ ശശി തരൂർ, Read More…

Kerala News

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മേളയുടെ ഉദ്‌ഘാടനം ജനുവരി 4ന് രാവിലെ 10 മണിക്ക് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്തി നിർവഹിക്കും. ഒൻപതര മിനിറ്റ് ദൈർഘ്യമുള്ള കലോത്സവ സ്വാഗതഗാനത്തോടൊപ്പം കലാമണ്ഡലം ചിട്ടപ്പെടുത്തിയ നൃത്താവിഷ്ക്കാരം വേദിയിൽ അവതരിപ്പിക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വയനാട്, വെള്ളാർമല സ്കൂളിലെ വിദ്യാർഥികൾ നൃത്ത ശിൽപ്പമൊരുക്കും.നഗരത്തിലെ 25 വേദികളിലായി 249 ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. പതിനയ്യായിരം കലാപ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. 

Kerala News

ഭരണഘടന തകര്‍ക്കാന്‍ ഏതു കൊല കൊമ്പനെയും നാം അനിവദിക്കരുത്: മുഖ്യമന്ത്രി

തൃശൂര്‍: രാജ്യത്തെ പൗരാവകാശങ്ങള്‍ നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പൗരാവകാശങ്ങളുടെ അടിസ്ഥാനമായ ഭരണഘടന തകര്‍ക്കാന്‍ ഏതു കൊലകൊമ്പനെയും നാം ജനങ്ങള്‍ അനിവദിക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൗരവാകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി പൗരാവകാശം നിഷേധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. സംഘ്പരിവാറിന്റെ ഗുണ്ടാ സ്‌ക്വാഡുകള്‍ സ്വതന്ത്രസ്ഥാപനങ്ങളെ വേട്ടയാടുകയാണ്. സ്വതന്ത്ര നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്തു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന Read More…

Kerala News

30 സ്മാർട്ട് അങ്കണവാടികൾ കൂടി യാഥാർത്ഥ്യമായി

സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മട്ടന്നൂരിൽ വച്ച് ഡിസംബർ 26 വൈകുന്നേരം 4.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ. സ്വാഗതം ആശംസിച്ചു. ചടങ്ങിൽ നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, രജിസ്ട്രേഷൻ, പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായി. എം.പി.മാരായ കെ. സുധാകരൻ, ഷാഫി Read More…

Kerala News

കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് നിലവിൽ വരുന്നു

മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങളും ഇന്ന് തന്നെ വിപണിയിലിറങ്ങും. തുടർന്ന്‌ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിപണിയിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രമുഖ കമ്പനിയായ ടെട്രാപാക്കാണ് ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 131.3 കോടി രൂപ ചെലവിൽ നിർമ്മിച്ചിരിക്കുന്ന ഫാക്ടറിയുടെ ഉൽപ്പാദനശേഷി പത്ത് ടണ്ണാണ്. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിദിനം ഒരുലക്ഷം ലിറ്റർ പാൽ പൊടിയാക്കി മാറ്റാനാവും. സൂപ്പർവൈസറി കൺട്രോൾ ആൻഡ്‌ ഡാറ്റാ അക്വിസിഷൻ (എസ്‌സിഎഡിഎ) സംവിധാനം വഴി ഉൽപ്പാദനപക്രിയ നിരീക്ഷിക്കാനും നിയന്ത്രിക്കാനുമാകും. Read More…

Kerala News

മാലിന്യമുക്തം നവകേരളം: എല്ലാവരുടെയും പൂർണ്ണസഹകരണവും കൂട്ടായ ഇടപെടലും പ്രധാനമെന്ന് മുഖ്യമന്ത്രി

സമ്പൂർണ മാലിന്യനിർമാർജനം ഉറപ്പുവരുത്തുന്നതിനായി മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ ഇപ്പോൾ സജീവമായി മുന്നോട്ട് പോകുകയാണെന്നും അത് പൂർണ്ണമായും ഫലപ്രദമാകണമെങ്കിൽ സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളുടെ സഹകരണം ഉണ്ടാകേണ്ടതത്യാവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപെട്ടു റെസിഡൻസ് അസോസിയേഷനുകൾ, തൊഴിലാളി യൂണിയനുകൾ, ജീവനക്കാരുടെ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്‌സ് & ഗൈഡ്‌സ് തുടങ്ങിയവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി നടത്തിയ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരുടെയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ മാലിനിന്യപ്രശ്‌നത്തിന് Read More…

Kerala News

കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിക്കുന്നത് കൃത്യമായ വിപണി ഇടപെടൽ മൂലം : മുഖ്യമന്ത്രി പിണറായി വിജയൻ

സപ്ലൈകോ ക്രിസ്മസ് ഫെയർ ആരംഭിച്ചു നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോൽപ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാറിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഡിസംബർ 21 മുതൽ 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.  വിലക്കയറ്റം പിടിച്ചുനിർത്താനുള്ള സർക്കാർ ഇടപെടലിൽ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് സപ്ലൈകോയാണ്. ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില Read More…

Kerala News

നഗര നയ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് കൈമാറി

നഗര നയ കമ്മീഷന്റെ ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.  സമ്പൂർണ്ണ നഗര നയ റിപ്പോർട്ട് അടുത്ത വർഷം മാർച്ചിൽ സർക്കാരിന് സമർപ്പിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിക്കുന്നത്. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ സാന്നിധ്യത്തിൽ നഗര നയ കമ്മീഷൻ ചെയർമാൻ ഡോ. എം സതീഷ് കുമാറാണ് കരട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകിയത്. കമ്മീഷനംഗങ്ങളായ ഡോ. ഇ നാരായണൻ, അഡ്വ. എം അനിൽ കുമാർ, ഡോ. ഷർമ്മിളാ Read More…

Kerala News

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പിന്തുണ

അതിദാരിദ്ര്യ നിർമാർജനം, മാലിന്യമുക്തം നവകേരളം, പാലിയേറ്റീവ് പരിചരണം എന്നീ ക്യാമ്പയിനുകൾക്ക് സർവ്വകക്ഷിയോഗത്തിൻ്റെ പൂർണപിന്തുണ. തദ്ദേശസ്വയംഭരണതലത്തിലാണ് ഈ പരിപാടികൾ നടത്തുകയെന്നും അവിടെ എല്ലാവരുടെയും സഹകരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. മതസംഘടനകൾ ഉൾപ്പെടെ എല്ലാ സംഘടനകളെയും പരിപാടിയുമായി സഹകരിപ്പിക്കും. ഈ മൂന്ന് പദ്ധതികളും യാർത്ഥ്യമാക്കാൻ രാഷ്ട്രീയ – ബഹുജന പങ്കാളിത്തം അനിവാര്യമാണെന്നും സമയബന്ധിതമായി ഇവ പൂർത്തീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സമഗ്രകാഴ്ചപ്പാടോടെ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനങ്ങളും ക്യാമ്പയിനുമായി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. തദ്ദേശസ്വയംഭരണതലത്തിൽ നടത്തുന്ന ക്ഷേമപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിർലോഭമായ Read More…