പട്ടികവർഗ സമൂഹത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിനും വികസനത്തിനും വേണ്ടി ക്രിയാത്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് റവന്യു ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പട്ടിക വർഗ യുവജന സമ്പർക്ക പരിപാടിയുടെ ഉദ്ഘാടനം കൈമനം ബി എസ് എൻ എൽ ട്രെയിനിങ് സെന്ററിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഛത്തീസ്ഗഢ്, ഒഡിഷ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ അഞ്ച് ജില്ലകളിൽ നിന്നുള്ള ഗോത്ര വർഗ വിദ്യാർത്ഥികളാണ് പതിനാറാമത് യുവജന സമ്പർക്ക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയത്. ദൈവത്തിന്റെ Read More…
Tag: K Rajan
പട്ടികവർഗ യുവജന വിനിമയപരിപാടി മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും
പതിനാറാമത് പട്ടികവർഗ യുവജന സാംസ്‌കാരിക വിനിമയ പരിപാടി ഇന്ന് ഫെബ്രുവരി 4ന് രാവിലെ 9.30ന് കൈമനത്തുള്ള റീജിയണൽ ടെലികോം ട്രെയിനിങ് സെന്ററിൽ വച്ച് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം മേരാ യുവഭാരത്. നെഹ്‌റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. യുവജനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പദ്മശ്രീ ലക്ഷ്മിക്കുട്ടിഅമ്മ മുഖ്യാതിഥിയാവും. ജില്ലാ Read More…
അതിദരിദ്രർക്ക് പട്ടയ വിതരണം മാർച്ചിനകം പൂർത്തിയാക്കണം : റവന്യു മന്ത്രി
അതിദരിദ്രർക്ക് പട്ടയം വിതരണം നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ റവന്യൂ ഉദ്യോഗസ്ഥരുടെ തെക്കൻ മേഖലാ യോഗത്തിൽ നിർദേശിച്ചു. അതിദരിദ്രരായ മുഴുവൻ പേരെയും ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ 2025 നവംബർ ഒന്നിന് പൂർത്തീകരിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഈ സാഹചര്യത്തിൽ അതി ദരിദ്രരിൽ ഭൂരഹിതരായ മുഴുവൻ പേർക്കും മാർച്ച് മാസത്തിനകം പട്ടയം നൽകണം. അയ്യായിരത്തോളം പേരാണ് അതിദരിദ്രരുടെ പട്ടികയിൽ പട്ടയം ലഭിക്കാനുള്ളതെന്നും മന്ത്രി പറഞ്ഞു. അപേക്ഷ പരിഗണിക്കുമ്പോൾ ഭൂമിയുടെ ഇനം മാറ്റം ഒരു പ്രക്രിയയായി ഏറ്റെടുക്കണം. ചട്ടങ്ങളും Read More…
രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: മന്ത്രി കെ. രാജന്‍
76-ാം റിപ്പബ്ലിക് ദിനം ആചരിച്ചു രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേര്‍തിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യു, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. രാജ്യത്തിന്റെ 76 -മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടന. ഡോ. ബി.ആര്‍ അംബേദ്ക്കറുടെ നേതൃത്വത്തിലുള്ള ഭരണഘടന Read More…
‘എന്റെ ഭൂമി’ സർവേ പദ്ധതി രാജ്യത്തിന് മാതൃക : മന്ത്രി കെ രാജൻ
കേരളത്തിന്റെ ഡിജിറ്റൽ സർവേ പദ്ധതിയായ ‘എന്റെ ഭൂമി’ രാജ്യത്തിന് മുഴുവൻ മാതൃകയാണെന്നും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏകീകൃത പോർട്ടലിലൂടെ ഡിജിറ്റൽ ലാൻഡ് സർവേ സാധ്യമാക്കുന്നതിൽ കേരളം മുൻപന്തിയിലാണെന്നും റവന്യു വകുപ്പ് മന്ത്രി രാജൻ. ഡിജിറ്റൽ ഭൂവിനിയോഗത്തിലൂടെ സാമൂഹ്യ വികസനം, സാമ്പത്തിക വളർച്ച, ഭൂമിതർക്കങ്ങളുടെ പരിഹാരം, തദ്ദേശതലത്തിലുള്ള സമഗ്രവികസനം എന്നിവയും നടപ്പിലാക്കാനാകും. കേരള സംസ്ഥാന സർവ്വേ ഡയറക്ടറേറ്റ് പുതുച്ചേരി സർവേ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2021 ൽ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതി പൂർണ്ണമായും സംസ്ഥാന സർക്കാർ ഫണ്ട് Read More…
റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും
രാജ്യത്തിന്റെ 76 -ാം റിപ്പബ്ലിക് ദിനാഘോഷം വിവിധ പരിപാടികളോടെ ജില്ലയില്‍ സമുചിതമായി ആചരിക്കും. ജനുവരി 26 ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയിലെ (തേക്കിന്‍കാട്) വിദ്യാര്‍ത്ഥി കോര്‍ണറില്‍ മുഖ്യാതിഥി റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ ദേശീയപതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ പ്ലാറ്റൂണുകളുടെ സെറിമോണിയല്‍ പരേഡ് ദേശീയ പതാകയ്ക്ക് ആദരവ് പ്രകടിപ്പിക്കും. റിപ്പബ്ലിക് ദിന പരേഡില്‍ കേരള ആംഡ് പോലീസ്, ആംഡ് റിസര്‍വ്വ് പോലീസ്, സിറ്റി-റൂറല്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റസ്‌ക്യു, ഫോറസ്റ്റ് സിവില്‍ ഡിഫന്‍സ്, Read More…
ഗുണമേന്‍മയുള്ള മത്സ്യവിഭവങ്ങളുമായി അന്തിപ്പച്ച; മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്തു
ഗുണനിലവാരമുള്ള മത്സ്യങ്ങളും മത്സ്യ വിഭവങ്ങളും ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നതിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന അന്തിപ്പച്ച മൊബൈല്‍ വിപണന യൂനിറ്റിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. അന്നന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ അതിന്റെ പുതുമ നിലനിര്‍ത്തിക്കൊണ്ട് അന്നേദിവസം തന്നെ ഉപഭോക്താക്കളില്‍ മൊബൈല്‍ വാഹനത്തിന് എത്തിക്കുന്ന പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തിലുള്ള രാസപദാര്‍ഥങ്ങള്‍ മത്സ്യവിഭവങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഇക്കാലത്ത് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ മത്സ്യങ്ങളും മത്സ്യ വിഭവങ്ങളുമാണ് സംസ്ഥാന സര്‍ക്കാരിന്റെ മത്സ്യഫെഡിന്റെ നേതൃത്വത്തിലുള്ള Read More…
ചൂരൽമല: കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടിയെന്ന് മന്ത്രി കെ രാജൻ
ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് ഭൂമി ലഭ്യമാക്കാനുള്ള കോടതി തീരുമാനം വന്നാലുടൻ ടൗൺഷിപ്പിനുള്ള നടപടികൾ തുടങ്ങാൻ സർക്കാർ സജ്ജമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസത്തിന് സ്ഥലം നൽകാൻ സന്നദ്ധത അറിയിച്ച പ്ലാന്റേഷനുകളിൽ സർക്കാർ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തി സുരക്ഷാ പഠനങ്ങൾ നടത്തിയിരുന്നു. സുരക്ഷാ അനുകൂല റിപ്പോർട്ട് ലഭിച്ച ഒൻപത് പ്ലാന്റേഷനുകളിൽ നിന്നും നെടുമ്പാല, എൽസ്റ്റൺ എസ്റ്റേറ്റുകളിൽ ടൗൺഷിപ്പുക്കൾ നിർമ്മിക്കാനുള്ള പദ്ധതിയിലാണ് സർക്കാർ. ടൗൺഷിപ്പ് ആശയത്തിന് സർവകക്ഷി യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ നിയമ പ്രകാരം Read More…
കേരളത്തിലെ എല്ലാവർക്കും ഭൂമിയും എല്ലാവർക്കും വീടും ഉറപ്പാക്കും – മന്ത്രി കെ. രാജൻ
കേരളത്തിലെ എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തലപ്പിള്ളി താലൂക്ക്‌തല കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂമിയുടെ രേഖ നൽകുന്നതിനായി പട്ടയ അദാലത്തുകൾ സംഘടിപ്പിച്ചു കൊണ്ട് പട്ടയ മിഷൻ എന്ന ആശയം ഉയർത്തിപ്പിടിക്കുകയും വർഷങ്ങളായി നിയമങ്ങളുടെ കുരുക്കിൽപ്പെട്ട് കിടന്ന പല പ്രശ്നങ്ങളും പരിഹരിക്കുകയും ചെയ്ത് 3.54 ലക്ഷത്തോളം പേരെ ഭൂമിയുടെ ഉടമകളാക്കുക എന്ന Read More…
ലോക എയിഡ്‌സ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു
ലോക എയിഡ്‌സ് ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ റവന്യൂ വകുപ്പു മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. 2025ഓടെ കേരളത്തില്‍ എച്ച്ഐവി അണുബാധിതരായ ആരും ഉണ്ടാവരുത് എന്ന ലക്ഷ്യത്തിനായ് ഒന്നായ് പൂജ്യത്തിലേക്ക്- എന്ന പേരിലുള്ള ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അണുബാധിതരായവര്‍ ഒരിക്കലും ഒറ്റപ്പെടേണ്ടവരല്ല. അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്ന് റവന്യൂ മന്ത്രി പറഞ്ഞു. ‘2030-ഓടുകൂടി പുതിയ എച്ച്ഐവി അണുബാധ ഇല്ലാതാക്കുവാന്‍ ലോക രാജ്യങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഈ വര്‍ഷത്തെ ലോക Read More…







