തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ റിമാൻഡിൽ. സൈബർ അധിക്ഷേപ കേസിൽ രാഹുലിന് തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം നിഷേധിച്ചു. രാഹുലിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത ലാപ് ടോപ്പിൽ നിർണായക ദൃശ്യങ്ങളുണ്ടെന്നു കോടതി കണ്ടെത്തി. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി റിമാൻഡ് ചെയ്ത് ഉത്തരവിട്ടത്. അതിജീവിതയുടെ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കുക, ഇരയെ മോശക്കാരിയാക്കുക തുടങ്ങിയ സൈബര്‍ വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ Read More…
Tag: rahul mamkootathil
രാഹുലിനെതിരായ പരാതികൾ പൊലീസിന് കൈമാറാൻ കോൺഗ്രസ് നേതൃത്വം തയ്യാറാവണം: കെ.സുരേന്ദ്രൻ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ കെപിസിസിക്കും എഐസിസിക്കും നിരവധി ഇരകൾ പരാതി ലഭിച്ചിട്ടും എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാൻ നേതൃത്വം തയ്യാറാകാത്തതെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പരസ്യമായി രാഹുലിന് എതിരെയുള്ള പരാതികളെ പറ്റി പറഞ്ഞിരിക്കുകയാണ്.ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത പ്രതിപക്ഷനേതാവ് എന്നിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതികൾ പൊലീസിനെ അറിയിക്കാത്തതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിനെതിരെ രാഷ്ട്രീയ സദാചാരത്തിന്റെ മേലാണ് പ്രതിപക്ഷ നേതാവ് നിലപാടെടുത്തതെങ്കിൽ എന്തുകൊണ്ട് Read More…
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച, അറസ്റ്റില്‍ സസ്പെന്‍സ്
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെ, രാഹുലിന്റെ അറസ്റ്റിലേക്ക് അന്വേഷണ സംഘം കടക്കുമോയെന്ന് വ്യക്തമല്ല. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നും, സമ്മതപ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പീഡിപ്പിച്ചു എന്ന ആരോപണം നിഷേധിക്കുന്നു. ബലാത്സംഗം ചെയ്യുകയോ, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ Read More…
രാഹുലിനെതിരെ എഫ്‌ഐആര്‍, ലുക്കൗട്ട് നോട്ടീസ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ യുവതിയെ മൂന്നു സ്ഥലത്ത് എത്തിച്ച് ബലാത്സംഗം ചെയ്തുവെന്ന് എഫ്‌ഐആര്‍. പാലക്കാട്ട് എത്തിച്ചും പീഡിപ്പിച്ചു. തിരുവനന്തപുരത്ത് വെച്ചും ബലാത്സംഗം ചെയ്തു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഗര്‍ഭച്ഛിദ്രത്തിന് വിസമ്മതിച്ചപ്പോഴും നഗ്നദൃശ്യങ്ങള്‍ ഉള്ള കാര്യം പറഞ്ഞ് രാഹുല്‍ ഭീഷണിപ്പെടുത്തിയതായി എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. യുവതിയെ നിര്‍ബന്ധമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു. സുഹൃത്ത് വഴിയാണ് ഗര്‍ഭനിരോധന ഗുളിക എത്തിച്ചു നല്‍കിയതെന്ന് യുവതി മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയുണ്ടായാല്‍ രാഷ്ട്രീയ ഭാവി നശിക്കുമെന്ന് Read More…
രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട്, വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യം
പാലക്കാട്: ലൈംഗികാരോപണത്തെത്തുടര്‍ന്ന് പൊതുവേദിയില്‍ നിന്നും ആഴ്ചകളായി വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്വന്തം മണ്ഡലമായ പാലക്കാട്ടെത്തി. വിവാദമുണ്ടായശേഷം ആദ്യമായിട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് വരുന്നത്. ഓഗസ്റ്റ് 17 നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടു നിന്നും പോയത്. അടൂരിലെ വീട്ടില്‍ നിന്നും ഇന്നു പുലര്‍ച്ചെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടേക്ക് യാത്ര തിരിച്ചത്. രാവിലെ 10 മണിയോടടുത്ത് പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടില്‍ രാഹുല്‍ സന്ദര്‍ശിച്ചു. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ഡിസിസി ഓഫീസില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ Read More…
വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും എതിര്‍പ്പ് മറികടന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ നിയമസഭയിലെത്തി. അന്തരിച്ച നേതാക്കള്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയിലെത്തിയത്. രാവിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കളുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ ആശയവിനിമയം നടത്തിയിരുന്നതായി സൂചനയുണ്ട്. നിയമസഭയില്‍ ചരമോപചാരം അര്‍പ്പിക്കുന്നതിനാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ക്യാംപ്. പച്ച ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച് ബാഗുമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ Read More…
’18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ഇരയാക്കപ്പെട്ടു’; രാഹുലിനെതിരായ എഫ്‌ഐആര്‍ കോടതിയില്‍
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണത്തില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. രാഹുല്‍ പീഡനത്തിന് ഇരകളായ സ്ത്രീകളെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. 18 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് പീഡനത്തിന് ഇരകളായതെന്നും എഫ്‌ഐആറില്‍ പറയുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചത്. പത്തു പരാതികളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ പലതും ഗുരുതരമാണെന്നും, ഒന്നിലേറെ സ്ത്രീകള്‍ ഇരയാക്കപ്പെട്ടിട്ടുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു. മൂന്നാം കക്ഷികളുടെ പരാതികളുടേയും മാധ്യമ റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. രാഹുലിനെതിരെ ബി Read More…
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്; കേസ് വിവരം ക്രൈംബ്രാഞ്ച് സ്പീക്കറെ അറിയിക്കും
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ മോശം പെരുമാറ്റത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയാണെന്ന വിവരം ക്രൈംബ്രാഞ്ച് നിയമസഭ സ്പീക്കറെ അറിയിക്കും. നിലവില്‍ എടുത്തിരിക്കുന്ന കേസിന്റെയും എഫ്‌ഐആറിന്റെയും വിവരങ്ങള്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന് കൈമാറും. നിയമസഭ സമ്മേളനം അടുത്തയാഴ്ച ചേരാനിരിക്കെയാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. സാമൂഹികമാധ്യമം വഴി സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യംചെയ്തതിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ-മെയിലിലൂടെ ലഭിച്ച പത്ത് പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെയും നിയോഗിച്ചിരുന്നു. രാഹുല്‍ Read More…
വ്യാജ ഐഡി കാര്‍ഡ് കേസ്: രാഹുലുമായി അടുത്ത ബന്ധമുള്ളവരുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. രാഹുല്‍ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളില്‍ അന്വേഷണ സംഘം റെയ്ഡ് നടത്തി. അടൂരും ഏലംകുളത്തുമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകളിലാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. തിരുവനന്തപുരത്ത് നിന്നെത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തിയത്. പ്രവര്‍ത്തകരുടെ ഫോണുകളും, സംഘടനാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിന് മുന്‍പ് മെമ്പര്‍ഷിപ്പ് കാമ്പയിനുമായി Read More…
രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ മോശം പെരുമാറ്റത്തില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിന് നോട്ടീസ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തുരം മ്യൂസിയം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മ്യൂസിയം പൊലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി Read More…






