63 ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് മറ്റന്നാൾ (ജനുവരി 4) തിരി തെളിയും. രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തുന്നതോടെയാണ് കലോത്സവത്തിന് തുടക്കമാവുക. സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ള ഒന്നാം വേദിയായ എം. ടി. – നിളയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം ആശംസിക്കും. Read More…
Tag: Thiruvananthapuram
സ്‌കൂൾ കലോത്സവം ഹൈടെക്കാക്കി ‘കൈറ്റ് ‘
തിരുവനന്തപുരത്ത് നടക്കുന്ന 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിപുലമായ സംവിധാനങ്ങൾ ഒരുക്കി. കലോത്സവം പോർട്ടൽ www.ulsavam.kite.kerala.gov.in പോർട്ടൽ വഴി രജിസ്‌ട്രേഷൻ മുതൽ ഫലപ്രഖ്യാപനവും സർട്ടിഫിക്കറ്റ് പ്രിന്റിംഗും ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയകളും പൂർണമായും ഓൺലൈൻ രൂപത്തിലാക്കി. മത്സരാർത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാർട്ടിസിപ്പന്റ് കാർഡ് ലഭ്യമാക്കുക, ടീം മാനേജർമാർക്കുളള റിപ്പോർട്ടുകൾ, സ്റ്റേജുകളിലെ വിവിധ ഇനങ്ങൾ, ഓരോ സ്റ്റേജിലേയും ഓരോ ഇനങ്ങളും യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാൾഷീറ്റ്, സ്‌കോർഷീറ്റ്, ടാബുലേഷൻ തുടങ്ങിയവ തയാറാക്കൽ ലോവർ – ഹയർ Read More…
വസന്തോത്സവത്തിന് തുടക്കം; പുഷ്പോത്സവവും ലൈറ്റ് ഷോയും മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
തലസ്ഥാന നഗരത്തിലെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്ക് ആനന്ദ രാവുകൾ സമ്മാനിച്ച് കനകക്കുന്നിൽ വസന്തോത്സവത്തിന് തുടക്കമായി. പൊതുമരാമത്ത് വിനോദസഞ്ചാരവകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുഷ്പമേളയുടെയും ലൈറ്റ് ഷോയുടെയും ഉദ്ഘാടനം നിർവഹിച്ചു. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോർഡ് നേട്ടം കൈവരിച്ച വർഷമാണ് 2024 എന്ന് മന്ത്രി പറഞ്ഞു. വസന്തോത്സവം ഉൾപ്പെടെയുള്ള നിരവധി ഫെസ്റ്റുകളും കൂട്ടായ്മകളും ആണ് അതിനു സഹായിച്ചത്. ഇത്തവണ പുതുവത്സരം ഗംഭീരമാക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ സഞ്ചാരികളെ ആകർഷിക്കാൻ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വികെ പ്രശാന്ത് എം Read More…
കരുതലും കൈത്താങ്ങും : വർക്കല താലൂക്ക് അദാലത്തിൽ തീർപ്പാക്കിയത് 439 അപേക്ഷകൾ : തിരുവനന്തപുരം താലൂക്ക് തല അദാലത്തിന് ഇന്ന് (ഡിസംബർ 17) സമാപനം
കാട്ടാക്കട താലൂക്ക് അദാലത്ത് ക്രിസ്ത്യൻ കോളേജിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന വർക്കല താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 533 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 439 അപേക്ഷകൾ തീർപ്പാക്കി. 23 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. എസ്.എൻ കോളേജിലെ അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ 526 അപേക്ഷകളാണ് പുതിയതായി ലഭിച്ചത്. തിരുവനന്തപുരം താലൂക്ക് അദാലത്തുകൾ സമാപിക്കുന്നു തിരുവനന്തപുരം ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല അദാലത്തുകൾ ഇന്ന് Read More…
ആരോഗ്യ പരിചരണത്തിൽ പുതിയ നാഴികക്കല്ല്: സ്‌പെക്റ്റ് സിടി സ്‌കാനർ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 7.3 കോടിയുടെ സ്‌പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജം തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ വിഭാഗത്തിൽ നൂതന സ്‌പെക്റ്റ് സിടി സ്‌കാനർ പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡിസംബർ 16 മുതൽ ട്രയൽ റണ്ണിന് ശേഷം പ്രവർത്തനം ആരംഭിക്കും. ഈ പുതിയ സാങ്കേതികവിദ്യയിലൂടെ കാൻസർ രോഗ നിർണയവും ചികിത്സയുംഅതോടൊപ്പംതൈറോയിഡ്, ഹൃദയം, തലച്ചോറ്, കരൾ, വൃക്കകൾ, ശ്വസകോശം തുടങ്ങിയ വിവിധ അവയവങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനും രോഗ നിർണയത്തിനും ചികിത്സാ നിരീക്ഷണത്തിനും സാധിക്കും. ഡോക്ടർക്ക് തത്സമയം അവയവങ്ങളുടെ പ്രവർത്തനങ്ങൾ കണ്ട് രോഗനിർണയം നടത്തി റിപ്പോർട്ട് Read More…
തിരുവനന്തപുരം മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസ് ആയി തെരഞ്ഞെടുത്തു
രാജ്യത്തെ 5 പ്രധാന ആശുപത്രികളുടെ പട്ടികയിൽ മെഡിക്കൽ കോളേജും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി മെഡിസിൻ വിഭാഗത്തെ കേന്ദ്ര സർക്കാർ സെന്റർ ഓഫ് എക്സലൻസ് ആയി തിരഞ്ഞെടുത്തു. അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗ് – ഐസിഎംആർ തിരഞ്ഞടുക്കുന്ന രാജ്യത്തെ അഞ്ച് മെഡിക്കൽ കോളേജുകളുടെ പട്ടികയിലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ വർഷവും രണ്ടു കോടി രൂപ മെഡിക്കൽ കോളേജിന് ലഭിക്കും. കേരളത്തിൽ നിന്നൊരു മെഡിക്കൽ കോളേജ് ഈ സ്ഥാനത്ത് എത്തുന്നത് ചരിത്രത്തിൽ Read More…
സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത്
അറുപത്തിമൂന്നാമത് കേരള സ്‌കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ച് വേദികളിലായി നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കലോത്സവത്തിൽ മംഗലംകളി, ഇരുളനൃത്തം, പണിയനൃത്തം, മലപുലയ ആട്ടം, പളിയനൃത്തം എന്നീ ഗോത്രനൃത്ത വിഭാഗങ്ങൾ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന സവിശേഷതയുണ്ടെന്നും മന്ത്രി പറഞ്ഞു. കലോത്സവ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈസ്‌കൂൾ വിഭാഗത്തിൽ നൂറ്റിയൊന്നും ഹയർ സെക്കണ്ടറി വിഭാഗത്തിൽ നൂറ്റിപ്പത്തും സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് മത്സരങ്ങളാണ് Read More…
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7 മുതൽ 10 വരെ തിരുവനന്തപുരത്ത്
കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനപ്പെടുത്താനും ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുന്നതിന്റെ അടുത്തഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഡിസംബർ 7 മുതൽ 10 വരെ തിരുവനന്തപുരത്ത് ഉദ്യമ 1.0 എന്ന പേരിൽ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിക്കും. ജനുവരിയിൽ കൊച്ചിൻ സർവ്വകലാശാലയിൽ നടക്കുന്ന കോൺക്ലേവിന്റെ പ്രാരംഭമായി സംഘടിപ്പിക്കുന്ന ഉദ്യമ 1.0 യുടെ ഭാഗമായി ലോകോത്തര വീക്ഷണമുൾക്കൊള്ളുന്ന വിഷൻ ഡോക്യുമെന്റിന്റെ കരട് പ്രകാശനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാലാം വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ലോകത്താകമാനം തൊഴിൽമേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ Read More…
കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച കേസിൽ; ശിശുക്ഷേമ സമിതിയിലെ മൂന്ന് ജീവനക്കാർ അറസ്റ്റിൽ
കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുള്ള കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ, ശിശുക്ഷേമ സമിതിയിലെ മൂന്ന് ജീവനക്കാരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്സോ നിയമം പ്രകാരം കേസെടുത്തു. വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചത്. മറ്റു രണ്ടുപേരും ഇക്കാര്യം മറച്ചുവച്ചുവെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒന്നിനാണ് ഇതു സംബന്ധിച്ചുള്ള വിവരം Read More…
ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്‌കാരം തിരുവനന്തപുരം നഗരസഭയ്ക്ക്
തിരുവനന്തപുരം: സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള പുരസ്കാരം കേരളത്തിലെ തലസ്ഥാന നഗരിയായ തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചു. ഭിന്നശേഷി സമൂഹത്തിനായി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. 2023-24 സാമ്പത്തിക വർഷം ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി 6.68 കോടി രൂപ ചെലവഴിച്ചതായി മേയർ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭയുടെ മെയിൻ ഓഫീസും സോണൽ ഓഫീസുകളും ഭിന്നശേഷി സൗഹൃദപരമായി രൂപകല്‍പ്പന ചെയ്യപ്പെട്ടു. നഗരത്തിലെ പാര്ക്കുകളും ഭിന്നശേഷി സൗഹൃദമായി മാറ്റിയിട്ടുണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകളും നൽകപ്പെടുന്നുണ്ട്. അത്തരം Read More…










