തിരുവനന്തപുരം ∙ യഥാസമയം വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ, കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ ഏഴുവയസ്സുകാരി തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 8ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്. ഉടന്‍ തന്നെ ഐഡിആര്‍വി കുത്തിവയ്ക്കുകയും ആന്റീ റാബിസ് സിറപ്പ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് ഡോസ് കൂടി ലഭിച്ചെങ്കിലും, അവസാന ഡോസ് നല്‍കുന്നതിനുമുമ്പ് കുട്ടിക്ക് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുകയും പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു. യഥാസമയം വാക്‌സീനെടുത്തതിനാല്‍ പേവിഷ ബാധയേല്‍ക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കുടുംബം. അതിനാല്‍ തന്നെ നായയെ Read More…
Tag: TVM
തിരുവനന്തപുരത്തു നിന്ന് ബംഗലൂരുവിലേക്ക് സ്‌പെഷ്യൽ എസി ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു
തിരുവനന്തപുരം: അവധിക്കാല യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് (കൊച്ചുവേളി) നിന്ന് ബംഗലൂരുവിലേക്ക് എസി സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചതായി റെയിൽവേ അറിയിച്ചു. ബംഗലൂരു-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06555) ഏപ്രിൽ 4 മുതൽ മേയ് 5 വരെ സർവീസ് നടത്തും. വെള്ളിയാഴ്ചകളില്‍ രാത്രി 10ന് ബംഗലൂരു എസ്എംവിടി ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം ഉച്ചയ്ക്ക് 2ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ (06556) ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 7.30 ബംഗലൂരുവില്‍ എത്തിച്ചേരും. Read More…
ആറ്റുകാൽ പൊങ്കാല: ഹീറ്റ് ക്ലിനിക്കുകൾ ഉൾപ്പെടെ വിപുലമായ സേവനങ്ങൾ പ്രത്യേക മെഡിക്കൽ ടീമുകൾ, പ്രത്യേക ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകൾ
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സുസജ്ജമായ മെഡിക്കൽ ടീമുകൾക്ക് പുറമേ ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി തെരഞ്ഞെടുത്ത നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചു വരുന്നു. സൂര്യാതപം പോലുള്ള പ്രശ്നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്ളൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ഈ ക്ലിനിക്കുകളിലുണ്ടാകും. ഉയർന്ന ചൂട് കാരണം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഈ Read More…
ഐ എഫ് എഫ് കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭം; വിദ്യാർഥികൾക്ക് 590 രൂപ ഫീസ്
ഡിസംബർ 13 മുതൽ 20 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ് കെ)യുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. രജിസ്ട്രേഷൻ www.registration.iffk.in ലിങ്ക് വഴി നടത്താം. പൊതുവിഭാഗത്തിന് 1180 രൂപയും വിദ്യാർഥികൾക്ക് 590 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ടഗോർ തിയറ്ററിലെ ഡെലിഗേറ്റ് സെലിലും രജിസ്ട്രേഷൻ സാധ്യമാണ്. മേളയില്‍ 8 ദിവസത്തിനുള്ളില്‍ 180 ചിത്രങ്ങൾ പ്രദർശിപ്പിക്കും. 15 തിയറ്ററുകളിലായി പ്രദർശനങ്ങള്‍ നടക്കും. ഐഎഫ്എഫ്കെയുടെ വിവിധ വിഭാഗങ്ങളിൽ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ, Read More…
തിരുവനന്തപുരം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയ നഗരമാകുന്നു: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം ഒരു ഡസനോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിക്കൊണ്ട് ലോകനഗരമായി മാറിയെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം ബി രാജേഷ്. യു എൻ ഷാങ്ഹായ് ഉൾപ്പെടെ അംഗീകാരങ്ങൾ നേടിയ തിരുവനന്തപുരം, ഇന്ത്യയിലെ ഇതാദ്യമായാണ് ഈ അംഗീകാരം നേടിയത്. ഈ നേട്ടം മെൽബൺ, ദോഹ നഗരങ്ങളുടേതിന് തുല്യമാണ്. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന ചടങ്ങിൽ വൈദ്യുതി ഹോവർ-ഇലക്ട്രിക് സെൽഫ് ബാലൻസിംഗ് സ്‌കൂട്ടറുകൾ പോലീസിന് കൈമാറുകയും മയക്കുമരുന്ന് പരിശോധനക്ക് വേണ്ട ഡ്രഗ്‌സ് കൺട്രോൾ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. ഇതിലൂടെ സുരക്ഷാ പരിഷ്‌കരണങ്ങൾ Read More…
തിരുവന്തപുരം ഓവറോള് ചാമ്പ്യന്മാർ; മലപ്പുറത്തിന് ആദ്യത്തെ അത്‌ലറ്റിക്‌സ് കിരീടം
കൊച്ചി: സംസ്ഥാന സ്കൂള് കായിക മേളയിൽ തിരുവന്തപുരം 1935 പോയിന്റ് നേടി ഓവറോള് ചാമ്പ്യന്മാരായി. അത്‌ലറ്റിക്‌സില്‍ മലപ്പുറം 233 പോയിന്റോടെ കിരീടം നേടി, ഇത് മലപ്പുറത്തിന്റെ ആദ്യത്തെ അത്‌ലറ്റിക്‌സ് കിരീടമാണ്. തൃശൂർ 848 പോയിന്റ് നേടി രണ്ടാം സ്ഥാനവും, മലപ്പുറം 803 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. മലപ്പുറം കടകശ്ശേരി ഐഡിയല് സ്കൂളാണ് സ്കൂള് വിഭാഗത്തിൽ ഒന്നാം സ്ഥാനത്ത്, തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസ് രണ്ടാമത്, കോതമംഗലം മാർ ബേസിൽ സ്കൂൾ മൂന്നാമത്.
തിരുവനന്തപുരം നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും: രാത്രി 8 മണിവരെ നിയന്ത്രണം
തിരുവനന്തപുരം: ശാസ്തമംഗലം ജംഗ്ഷനിലെ ജല അതോറിറ്റിയുടെ പൈപ്പ് ലൈനിൽ ചോർച്ച പരിഹരിക്കുന്നതിനായുള്ള അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ, ഇന്ന് തിരുവനന്തപുരം നഗരത്തിലെ ചില പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. ശാസ്തമംഗലം, പൈപ്പിന്മൂട്, ഊളൻപാറ, വെള്ളയമ്പലം, കവടിയാർ, നന്തൻകോട്, ജവഹർനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ജലവിതരണത്തിന് രാത്രി 8 മണിവരെ നിയന്ത്രണമുണ്ട്. ജനങ്ങൾക്ക് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തലസ്ഥാനത്ത് ഇന്ന് കുടിവെള്ളം മുട്ടും! 8 മണിക്കൂർ ജലവിതരണം തടസ്സപ്പെടും
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ഇന്ന് കുടിവെള്ളം മുടങ്ങും. അരുവിക്കര ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 8 മണി മുതൽ നാളെ പുലർച്ചെ 4 മണി വരെ ജലവിതരണം നിർത്തിവയ്ക്കും. ഏത് പ്രദേശങ്ങളിലാണ് ജലവിതരണം മുടങ്ങുക? പേരൂർക്കട മുതൽ കഴക്കൂട്ടം വരെയുള്ള വിശാലമായ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും. ഇതിൽ പേരാപ്പൂർ, ഭഗത്‌സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, വെള്ളയമ്പലം, Read More…
തിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള നിയന്ത്രണം: ഉപഭോക്താക്കൾ മുന്നൊരുക്കം നടത്തണമെന്ന് വാട്ടർ അതോറിറ്റി
തിരുവനന്തപുരം: തലസ്ഥാനത്തെ നഗര പ്രദേശങ്ങളിൽ കുടിവെള്ള വിതരണം വീണ്ടും തടസ്സപ്പെടും. വെള്ളയമ്പലം മുതൽ തൈക്കാട് വരെ നീളുന്ന ആൽത്തറ-മേട്ടുക്കട റോഡിൽ സ്മാർട്ട് സിറ്റി പദ്ധതി പ്രവൃത്തികളുടെ ഭാഗമായി പുതിയ പൈപ്പുകൾ ചാർജ് ചെയ്യുന്നതിനും പഴയ ബ്രാഞ്ച് ലൈനുകൾ പുതിയ പൈപ്പുമായി കണക്റ്റ് ചെയ്യുന്നതിനുള്ള ജോലികൾ നടക്കുകയാണ്. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ വഴുതക്കാട്, ഉദാരശിരോമണി റോഡ്, പാലോട്ടുകോണം, സി.എസ്.എം. നഗർ, ശിശുവിഹാർ ലൈൻ, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, Read More…
കുടിവെള്ളം മുടങ്ങാൻ കാരണം സർക്കാരിന്റെയും നഗരസഭയുടേയും പരാജയം: കെ.സുരേന്ദ്രൻ
തലസ്ഥാന നഗരത്തിലെ കുടിവെള്ള മുടക്കത്തിന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പരിഹാരം കാണാൻ സാധിക്കാതെ സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മുന്നൊരുക്കവുമില്ലാതെയാണ് അറ്റകുറ്റപണി ആരംഭിച്ചത്. 53 വാർഡുകളിലായി അഞ്ച് ലക്ഷത്തോളം ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചത് അധികൃതരുടെ അലംഭാവമാണ്. നഗരത്തിൽകുടിവെള്ളമെത്തിക്കേണ്ട ഉത്തരവാദിത്വമുള്ള നഗരസഭ പൂർണമായും അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് പറഞ്ഞ പ്രശ്നം ആറാം ദിവസത്തിലേക്ക് നീണ്ടതിൽ മേയറുടെ പിടിപ്പുകേട് വളരെ വലുതാണ്. ഭരിക്കാനറിയാത്ത മേയർ ഉടൻ രാജിവെക്കുകയാണ് വേണ്ടത്. Read More…










