തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ ഡ്രൈഡേകള്‍ പ്രഖ്യാപിച്ചു. പോളിങ് ദിനത്തിലും ഫലപ്രഖ്യാപന ദിനത്തിലും സംസ്ഥാനത്ത് മദ്യവില്‍പന ഉണ്ടാകില്ല. വോട്ടെടുപ്പ് നടക്കുന്ന ദിവസത്തിന്റെ തലേന്ന് വൈകീട്ട് ആറ് മുതല്‍ പോളിങ് അവസാനിക്കുന്ന ദിവസം വരെ മദ്യവില്‍പന ഉണ്ടാകില്ല. ഒന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 7-ാം തീയതി വൈകീട്ട് 6 മണി മുതല്‍ 9-ാം തീയതി പോളിങ് കഴിയുന്നതുവരെ മദ്യവില്‍പന നിരോധിച്ചു. ഡിസംബർ 9 ന് ആണ് സംസ്ഥാനത്ത് രണ്ടാം Read More…
Tag: election
എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് ഉദ്ഘാടനം ചെയ്തു
എൻഡിഎ തൃശ്ശൂർ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ചരിത്രം തിരുത്തി കുറിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത് ഇടത് വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെ ജനം വിധിയെഴുതാൻ കാത്തിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന്റെ വിജയം തൃശ്ശൂരിൽ ആവർത്തിക്കും. എൻഡിഎ തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബിജെപി ജില്ലാ Read More…
മുസ്ലിങ്ങള്‍ക്ക് തെറ്റിദ്ധാരണ, തദ്ദേശ തെരഞ്ഞെടുപ്പ് ഫൈനല്‍ : രാജീവ് ചന്ദ്രശേഖര്‍
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതുവരെ കാണാത്ത പങ്കാളിത്തമാണ് എന്‍ഡിഎയ്ക്കും ബിജെപിക്കുമുള്ളതെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. കേരളത്തിലെ 21,065 വാര്‍ഡില്‍ മുന്നണി മത്സരിക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനെ ബിജെപി സെമിഫൈനലോ, ക്വാര്‍ട്ടര്‍ ഫൈനലോ ആയിട്ടു കാണുന്നില്ല. സാധാരണ ജനങ്ങളെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ ഫൈനല്‍ ആയിട്ടാണ് ബിജെപി കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കോഴിക്കോട്ട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസില്‍ പറഞ്ഞു. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് ബിജെപി മുന്നോട്ടുവെക്കുന്നത്. നല്ല ഭരണം, നല്ല കാഴ്ചപ്പാട്, നല്ല പദ്ധതി, അതു Read More…
സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നവം. 24 3 മണി വരെ
തദ്ദേശപൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള നോട്ടീസ് നവംബർ 24 ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ വരണാധികാരിക്ക് നൽകാം. സ്ഥാനാർത്ഥിക്കോ നാമനിർദേശകനോ സ്ഥാനാർത്ഥി അധികാരപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റിനോ ഫോറം 5 ൽ തയ്യാറാക്കിയ നോട്ടീസ് നല്കാം. സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതിനുള്ള അവസാന സമയത്തിന് ശേഷം റിട്ടേണിംഗ് ഓഫീസർ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും. മലയാളം അക്ഷരമാലാ ക്രമത്തിലാണ് സ്ഥാനാർത്ഥികളുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തുക. സ്ഥാനാർത്ഥിയുടെ പേര്, വിലാസം, അനുവദിച്ച ചിഹ്നം എന്നിവയാണ് ഈ പട്ടികയിലുണ്ടാവുക. അതത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഓഫീസിലും Read More…
99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു; ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ തടസമല്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് 99.5 ശതമാനം എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തതായി ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ഡോ.രത്തന്‍ യു.ഖേല്‍ഖര്‍. എന്യുമറേഷന്‍ ഫോം വിതരണം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. നിരവധി ബിഎല്‍ഒമാര്‍ക്ക് 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, സ്ഥലം മാറിപ്പോയവര്‍, കണ്ടെത്താന്‍ കഴിയാത്തവര്‍ എന്നിവരുടെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം പേര്‍ക്ക് ഇതുവരെ ഫോം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു. ഫോം പൂരിപ്പിക്കുന്ന കാര്യത്തില്‍ ഭാഷ ഒരു തടസമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. Read More…
ബിഎല്‍ഒയെ തടസ്സപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി; പത്തു വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റം; 97% ഫോം വിതരണം പൂര്‍ത്തിയാക്കി
തിരുവനന്തപുരം: എസ്‌ഐആര്‍ ജോലിക്കെത്തുന്ന ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്നും പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. സംസ്ഥാനത്തെ എസ്‌ഐആറിലെ പുരോഗതി വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഫോം വിതരണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. 97 ശതമാനത്തിലധികം ഫോം വിതരണം ചെയ്‌തെന്നും തിരുവനന്തപുരം, എറണാകുളം നഗരമേഖലയിലാണ് ഇനി ഫോം വിതരണം ചെയ്യാനുള്ളതെന്നും അത് ഉടന്‍ പുര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്തു. കണ്ണൂരിലെ Read More…
ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് തീരുമാനം. അഞ്ച് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈം ടേബിള്‍ ബാധകമാകുക. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 17 വരെയാണ് പരീക്ഷകള്‍ നടക്കുക. അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും ഡിസംബര്‍ 9,11 തീയികളിലെ വോട്ടെടുപ്പ്. 13 ന് വോട്ടെണ്ണലും പരിഗണിച്ചാണ് തീരുമാനം. സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് Read More…
‘സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം’; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വന്‍ മുന്നേറ്റത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളെയും പ്രവര്‍ത്തരെയും അഭിനന്ദിച്ചാണ് പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയം നേടാന്‍ പ്രവര്‍ത്തിച്ച ബിഹാറിലെ ജനതയ്ക്ക് നന്ദി പറയുന്നതായും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ നരേന്ദ്ര മോദി അറിയിച്ചു. ”സദ്ഭരണത്തിന്റെ വിജയം. വികസനത്തിന്റെ വിജയം. പൊതുജനക്ഷേമത്തിന്റെ ആത്മാവ് വിജയിച്ചു. സാമൂഹിക നീതി വിജയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ചരിത്രപരവും അഭൂതപൂര്‍വവുമായ വിജയത്തിലേക്ക് എത്തിച്ച് ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി. മഹത്തായ Read More…
‘താമര’ക്കാറ്റില്‍ ബിഹാര്‍, വമ്പന്‍ മുന്നേറ്റമായി ചിരാഗ്; ‘മഹാ’ തകര്‍ച്ചയില്‍ മഹാസഖ്യം
ന്യൂഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കിയത്. ആകെയുള്ള 243 സീറ്റുകളില്‍ 200 ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ കേവലഭൂരിപക്ഷമായ 122 അംഗങ്ങള്‍ മാത്രം ഉണ്ടായിരുന്ന നിലയില്‍ നിന്നും, ഇത്തവണ 79 സീറ്റുകള്‍ കൂടി കൂടുതലായി ലീഡ് നേടിയിട്ടുണ്ട്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ചുകൊണ്ട് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 91 സീറ്റുകളിലാണ് ബിജെപി മുന്നിലുള്ളത് 81 സീറ്റുകളില്‍ ജെഡിയു ലീഡ് നേടിയിട്ടുണ്ട്. ഇത്തവണ 101 സീറ്റുകളില്‍ Read More…
തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക ഇന്നു മുതല്‍ സമര്‍പ്പിക്കാം
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിന് ഇന്നു തുടക്കം. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങുന്ന ഇന്നു മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മണി മുതല്‍ വൈകീട്ട് മൂന്നു മണി വരെ പത്രിക നല്‍കാവുന്നതാണ്. പത്രിക നല്‍കാന്‍ ഞായറാഴ്ച ഒഴികെ ഏഴു ദിവസമാണ് ലഭിക്കുക. ഈ മാസം 21 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 21 ന് വൈകീട്ട് മൂന്നു മണി വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഈ Read More…










