Kerala News

ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി: ഭക്തർക്ക് പറ സമർപ്പിക്കാം

ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്ത് കാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 വെള്ളിയാഴ്ച നടക്കും. ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് സമർപ്പിക്കാം. പറ നിരക്കുകൾ ചുവടെ ചേർക്കുന്നു. പറ വെപ്പിന് ഫെബ്രുവരി 5ന് ഉച്ചയ്ക്ക് 12 മണി വരെ ക്ഷേത്രം അഡ്വാൻസ് കൗണ്ടറിൽ ബുക്കിങ്ങ് നടത്താം. താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 6 ന് ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 ന് സമുചിതമായി നടക്കും. താലപ്പൊലി ചടങ്ങുകൾക്കായി ക്ഷേത്രം നട രാവിലെ 11ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്.വിവാഹം, ചോറൂൺ ,എഴുത്തിനിരുത്തൽ, തുലാഭാരം വഴിപാടുകൾ രാവിലെ 11 മണിക്ക് മുൻപായി നടത്തേണ്ടതാണ്. അന്നേ ദിവസം പകൽ 11നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും 11 നുശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ അറിയിക്കുന്നു.. Read More…

Kerala News

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള തസ്‌തികളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള തസ്‌തിക കളിലേക്ക് UPST വിഭാഗത്തിന് 2026 ജനുവരി 12,13,14 തീയതികളിലും, HST (Hindi) വിഭാഗത്തിന് 2026 ജനുവരി 15 നും, HST (Malayalam) വിഭാഗത്തിന് 2026 ജനുവരി 16 നും, HST (Social Science) വിഭാഗത്തിന് 2026 ജനുവരി 17 നും നടത്തിയ കൂടിക്കാഴ്ച്‌ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Website – https://guruvayurdevaswom.in Facebook – https://m.facebook.com/guruvayurdevaswom Phone – Read More…

Kerala News

ദർശനത്തിന് ഫേയ്സ് ആപ്പ് സംവിധാനം: ദേവസ്വം താൽപ്പര്യപത്രം ക്ഷണിച്ചു

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കാൻ ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പിലാക്കുന്നതിന് മുന്നോടിയായി ദേവസ്വം താൽപ്പര്യപത്രം ക്ഷണിച്ചു. ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപേക്ഷിക്കാം. ദേവസ്വം ആവശ്യമായ കസ്റ്ററ്റമൈസേഷൻ സംബന്ധിച്ച വിവരം പങ്കു വെക്കും. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രസൻ്റേഷനുള്ള അവസരം നൽകും. അവലോകനം നടത്തി മികച്ച സംരംഭകരെ തെരഞ്ഞെടുക്കും. പ്രവൃത്തി നടത്തിപ്പിന് താല്പര്യമുള്ളവർ 2026 ഫെബ്രുവരി 17 ന് വൈകിട്ട് 5 മണിക്ക് മുൻപായി താല്പര്യപത്രം സമർപ്പിക്കണം.താൽപ്പര്യപത്രം താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ അയക്കാം. devaswom.guruvayur@gmail.com.

Kerala News

ഗുരുവായൂർ ഉത്സവം: പുതിയ കലവറയുടെ ശിലാസ്ഥാപനം നടന്നു

ഗുരുവായൂരിൽ ഇത്തവണ ഉത്സവത്തിന് സ്ഥിരം കലവറ ഒരുങ്ങും. കലവറ നിർമ്മാണത്തിൻ്റെ ശിലാസ്ഥാപനം നടന്നു. ക്ഷേത്രം പടിഞ്ഞാറെ നടയിൽ നടന്ന ചടങ്ങിൽ തന്ത്രി ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ചു. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ പുതിയ കലവറയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബംഗളൂരുവിൽ വ്യവസായിയായ പ്രകാശ് വെങ്കടേശ് ട്രസ്റ്റിയായ എസ് എ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് വഴിപാടായി കലവറ നിർമ്മിച്ച് നൽകുന്നത്. പ്രീ ഫാബ്രിക്കേറ്റഡ് നിർമ്മിതിയാണ്. ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, കെ.എസ്.ബാലഗോപാൽ Read More…

Kerala News

ഗുരുവായൂരിൽ ഫെബ്രുവരി 8 ന് വിവാഹ ബുക്കിങ്ങ് 219 കടന്നു

രാവിലെ നാലു മണി മുതൽ വിവാഹങ്ങൾ നടത്താൻ സൗകര്യം ഏർപ്പെടുത്തും ഗുരുവായൂർ ക്ഷേത്രത്തിൽ ഫെബ്രുവരി 8 ഞായറാഴ്ച 219 വിവാഹങ്ങൾ ശീട്ടാക്കി. വിവാഹ ബുക്കിങ്ങ് 250 കടക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അന്നേ ദിവസംക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങ് നടത്താനും ദേവസ്വം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് Read More…

Kerala News

ഇടത്തരികത്തു കാവിൽ ശ്രീഭഗവതിക്ക് ദേവസ്വം താലപ്പൊലി ഫെബ്രുവരി 6 ന്

ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ശ്രീ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ഫെബ്രുവരി 6 ന് സമുചിതമായി നടക്കും. താലപ്പൊലി ചടങ്ങുകൾക്കായി ക്ഷേത്രം നട രാവിലെ 11ന് അടയ്ക്കും. ഉച്ചയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണിത്. വിവാഹം, ചോറൂൺ ,എഴുത്തിനിരുത്തൽ, തുലാഭാരം വഴിപാടുകൾ രാവിലെ 11 മണിക്ക് മുൻപായി നടത്തേണ്ടതാണ്. അന്നേ ദിവസം പകൽ 11നു ശേഷം ക്ഷേത്രത്തിൽ ദർശന സൗകര്യം ഉണ്ടാകില്ല. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും 11 നുശേഷം നടത്താൻ കഴിയില്ലെന്ന വിവരം ഭക്തജനങ്ങളെ Read More…

Kerala News

ഗുരുവായൂർ ദേവസ്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിൻ്റെ ഏഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്. രാവിലെ എട്ടരയോടെ ദേവസ്വം കാര്യാലയത്തിന് മുന്നിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ ദേശീയ പതാക ഉയർത്തി.തുടർന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അഡ്മിനിസ്ട്രേറ്റർ ഒ ബി അരുൺകുമാർ ,ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ കെ.ഗീത, പ്രമോദ് കളരിക്കൽ,, ടി.രാധിക, എം.രാധ, അസി.മാനേജർ കെ.കെ.സുഭാഷ്, ഹെൽത്ത് സൂപ്പർവൈസർ ഡോ.എം.എൻ.രാജീവ്,മറ്റു ജീവനക്കാർ എന്നിവർ Read More…

Kerala News

ഗുരുവായൂരിൽ ഇന്ന് 262ലേറെ വിവാഹങ്ങൾ

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് (ജനുവരി 25 ഞായറാഴ്ച) 262 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം ക്രമീകരണങ്ങൾ ഒരുക്കും..ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. സമയബന്ധിതമായി പൂർത്തിയാക്കാൻ ഇന്ന് പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിച്ചിട്ടുണ്ട്.. ക്ഷേത്രംകിഴക്കേ നടയിൽ ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും. വരനും വധുവുമടങ്ങുന്ന വിവാഹസംഘം Read More…

Kerala News

മുഖം സ്‌കാന്‍ ചെയ്ത് ദര്‍ശനത്തിന് ടോക്കണ്‍; ഗുരുവായൂര്‍ ക്ഷേത്രം ഡിജിറ്റല്‍ യുഗത്തിലേക്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. ഫെയ്സ് ആപ് അടിസ്ഥാനമാക്കിയുള്ള പുതിയ ഡിജിറ്റല്‍ ദര്‍ശന സംവിധാനം നടപ്പാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം തീരുമാനിച്ചു. ഫെയ്സ് ആപ് എന്ന സംവിധാനത്തിലൂടെ ഭക്തരുടെ മുഖം സ്‌കാന്‍ ചെയ്ത് ടോക്കണ്‍ നല്‍കികൊണ്ടായിരിക്കും ഇനി ദര്‍ശന ക്രമീകരണം. ദര്‍ശനത്തിനായി നീണ്ട വരിയില്‍ നിന്ന് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നവീന സംവിധാനം അവതരിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ്, ഗുരുവായൂര്‍ നഗരസഭ, ദേവസ്വത്തിലെ വിവിധ വകുപ്പുകള്‍ Read More…