Kerala News

ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് തുറന്നു: ഭക്തർക്ക് മുറികൾ നൽകി തുടങ്ങി

ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച താമസ സൗകര്യം നൽകുന്ന ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ് പ്രവർത്തനം തുടങ്ങി. ദർശനത്തിനെത്തുന്ന ഭക്തജനങ്ങൾക്ക് മുറികൾ നേരിട്ട് നൽകി തുടങ്ങി. ഇന്ന് രാവിലെ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ഭരണ സമിതി അംഗംമനോജ് ബി നായർ എന്നിവരുടെ സാന്നിധ്യത്തിലാണ് മുറികൾ ഭക്തർക്ക് നൽകാൻ തുടങ്ങിയത്.റൂം അന്വേഷിച്ചെത്തിയ മലപ്പുറം സ്വദേശി ശിവപ്രസാദിന് ആദ്യം റൂം അനുവദിച്ച് ദേവസ്വം ചെയർമാൻ തന്നെ താക്കോൽ കൈമാറിയാണ് പ്രവർത്തനം ആരംഭിച്ചത്. ഇനി മുതൽ ഭക്തർ നേരിട്ടെത്തിയാൽ മുറികൾ ലഭ്യമാകും. വൈകാതെ Read More…

Culture Kerala News

ഗുരുവായൂർ ക്ഷേത്രം: ആഗസ്റ്റ് 23, 24 തീയതികളിൽ വൈകിട്ട് ദർശന നിയന്ത്രണം

ഗുരുവായൂർ ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ ശ്രീഗുരുവായൂരപ്പന് ശുദ്ധി ചsങ്ങുകൾ നടക്കുന്ന ആഗസ്റ്റ് 23 (ഞായർ), ആഗസ്റ്റ് 24 (തിങ്കൾ) തീയതികളിൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജ കഴിയുന്നത് വരെ നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.

Culture Kerala News

ഗുരുവായൂരിൽ ആഗസ്റ്റ് 23 ന് വിവാഹ ബുക്കിങ്ങ് 422 കടന്നു; ദർശനത്തിനും വിവാഹ ചടങ്ങിനും പ്രത്യേക ക്രമീകരണം

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പോലീസ് സഹകരണത്തോടെ ദേവസ്വം സജ്ജീകരണമൊരുക്കും. ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പോലീസിനെ വിന്യസിക്കാൻ ജില്ലാ പോലീസ് Read More…

Culture India Kerala News

ഭക്തി സാന്ദ്രം ഇല്ലം നിറ: ദർശന സായൂജ്യം തേടി ഭക്തസഹസ്രങ്ങൾ

കാർഷിക സമൃദ്ധിയുടെ പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രം. ഇല്ലം നിറയുടെ ബലി കതിർ പൂജ ദർശിക്കാൻ ഇത്തവണയും കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി. കതിർ പൂജയ്ക്കൊപ്പം ശ്രീഗുരുവായൂരപ്പ ദർശന സായൂജ്യവും ഭക്തർക്ക് നേടാനായി. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം. ഇന്നു രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ചടങ്ങ്. പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ Read More…

Culture Kerala News

പടിഞ്ഞാറേ നടയിലെ ദീപസ്തംഭം നവീകരിച്ച് സമർപ്പിച്ചു

ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറേ ഗോപുരനടയിലെ നവീകരിച്ച ദീപസ്തംഭ സമർപ്പണം നടന്നു. ഇനി പുതുശോഭയിൽ തിരികൾ തെളിയും. ഇന്ന് വൈകുന്നേരം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ് സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ, ദീപസ്തംഭം നവീകരിച്ച് വഴിപാടായി സമർപ്പിച്ച ഭക്തനും കുടുംബാംഗങ്ങളും, ദേവസ്വം ജീവനക്കാർ, ഭക്തർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ഏഴുപതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിച്ച ദീപസ്തംഭം കാലപ്പഴക്കത്താൽ കരിപിടിച്ച് മങ്ങി ശോഭ കെട്ടതിനാലാണ് നവീകരിച്ചത്. 1949 സെപ്റ്റംബർ അഞ്ചിന് ഗുരുവായൂരിലെ പി.ആർ. നമ്പ്യാർ Read More…

Culture India Kerala News

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്കായി പുതിയ കല്യാണമണ്ഡപം

വിവാഹങ്ങൾ നടത്താൻ ഗുരുവായൂർ ക്ഷേത്രനടയിൽ ഒരു പുതിയ മണ്ഡപം കൂടി. ചിങ്ങം ഒന്നാം തീയതിയായ ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പുതിയ കല്യാണമണ്ഡപത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ, ക്ഷേത്രം അസി. മാനേജർ എ.വി. പ്രശാന്ത്, ക്ഷേത്രം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ക്ഷേത്രം നടയിലെ 5-ാമത്തെ കല്യാണ മണ്ഡപം ആണിത്.

Culture Kerala News

പൊൻ കതിർക്കറ്റകളെത്തി; ഗുരുവായൂരിൽ ഇല്ലം നിറ നാളെ

കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ (ആഗസ്റ്റ് 18) ഇല്ലം നിറ. ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 9.30 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്. ആദ്യ കൊയ്ത്തിൻ്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന ചടങ്ങിനുള്ള കതിർ കറ്റകൾ എത്തി. അഴീക്കൽ, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങൾ ഇന്ന് രാവിലെ കതിർക്കറ്റകൾ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചു. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണസമിതി അംഗങ്ങളായ സി. മനോജ്, മനോജ് ബി നായർ ഏറ്റുവാങ്ങി. അഴീക്കൽ കുടുംബാംഗം Read More…

Culture Kerala News

കല്യാണമണ്ഡപം സമർപ്പണം നാളെ

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ വിവാഹ ചടങ്ങുകൾ നടത്താൻ തയ്യാറാക്കിയ പുതിയ മണ്ഡപം നാളെ രാവിലെ 7 മണിക്ക് സമർപ്പിക്കും. അന്ന ലക്ഷ്മി ഹാളിൽ പ്രവൃത്തിയെടുക്കുന്ന ജീവനക്കാർക്ക് ഏർപ്പെടുത്തിയ യൂണിഫോം സമർപ്പണം രാവിലെ 9 മണിക്ക് നടക്കും. ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

Culture Kerala News

രാമായണ മാസാചരണപരിപാടികൾക്ക് സമാപ്തിയായി

ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ നടന്നരാമായണ മാസാചരണ പരിപാടികളുടെ സമാപനം ഇന്ന് നടന്നു.സമാപന ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജ്ഞാനപ്പാന പുരസ്കാര സ്വീകർത്താവും പ്രശസ്ത കവിയുമായ രാധാകൃഷ്ണൻ കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു.ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഷാജു പുതൂർ (ലൈബ്രറി ഉപദേശക സമിതി അംഗം) സ്വാഗതം ആശംസിച്ചു.ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് (ദേവസ്വം ഭരണസമിതി അംഗം) അധ്യക്ഷനായി. ചടങ്ങിൽ വി.പി. ഉണ്ണികൃഷ്ണ‌ൻ (ലൈബ്രറി ഉപദേശക സമിതി അംഗം) ആശംസ നേർന്നു. മുരളി പുറനാട്ടുകര രാമായണത്തിലെ അഗസ്ത്യ സ്തുതി Read More…

Culture India Kerala News

ഗുരുവായൂർ ദേവസ്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം

രാജ്യത്തിൻ്റെ എൺപതാമത് സ്വാതന്ത്ര്യദിനം ഗുരുവായൂർ ദേവസ്വം ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിക്കുകയാണ്. രാവിലെഎട്ടരയോടെ ദേവസ്വം കാര്യാലയമായ ശ്രീപത്മത്തിന് മുന്നിൽ ചെയർമാൻഎ വി.ഗോപിനാഥ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയപതാകയെ അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേവസ്വം സുരക്ഷാ വിഭാഗത്തിലെ വിമുക്ത ഭടൻമാരുടെ പരേഡിൽ ചെയർമാൻ അഭിവാദ്യം സ്വീകരിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ദേവസ്വം ജീവനക്കാർ എന്നിവർ സന്നിഹിതരായി. ദേവസ്വം സെക്യൂരിറ്റി സൂപ്പർവൈസർ സുബ്രഹ്മണിയാണ് വിമുക്ത ഭടൻമാരുടെ പരേഡിനെ നയിച്ചത്. Read More…