കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾക്കുള്ള 140 കിലോമീറ്റർ ദൂരപരിധി നിശ്ചയിച്ചിരുന്ന മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ ബസ് ഉടമകളുടെ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മലയോര മേഖലകളിൽ യാത്രാ സൗകര്യം സാരമായി ബാധിക്കുന്ന വിവാദ സ്കീം 2020 സെപ്റ്റംബർ 14നാണ് പ്രസിദ്ധീകരിച്ചത്. കെഎസ്ആർടിസിക്ക് മാത്രം ദീർഘദൂര സർവീസിനുള്ള അനുമതി നൽകുന്ന ഈ സ്കീം നിയമപരമായി നിലനിൽക്കില്ലെന്ന ഹർജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. സ്കീം നിലവിൽ വന്നതോടെ ദീർഘദൂര സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്ക് Read More…
Tag: kerala hc
കനത്ത ചൂട്: വിചാരണക്കോടതിയില്‍ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍ വിചാരണക്കോടതികളിലെ അഭിഭാഷകര്‍ക്ക് ഡ്രസ് കോഡില്‍ ഇളവ് നല്‍കി ഹൈക്കോടതി. മെയ് 31 വരെ കറുത്ത് കോട്ടും ഗൗണും ധരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹൈക്കോടതിയിലെ അഭിഭാഷകര്‍ക്ക് ഗൗണും നിര്‍ബന്ധമല്ല. അഭിഭാഷക അസോസിയേഷന്‍ ചീഫ് ജസ്റ്റിസിന് നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തീരുമാനം. വേനല്‍ച്ചൂട് കടുത്ത സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷവും മെയ് വരെ ഇതേ ഇളവ് അനുവദിച്ചിരുന്നു.
വാടക ഗർഭധാരണം: 51 വയസ് തികയുന്നതിന് തലേന്ന് വരെ അനുമതി, ഹൈക്കോടതി
കൊച്ചി: വാടക ഗർഭപാത്രത്തിലൂടെ അമ്മയാകാനുള്ള അവകാശം 51 വയസ് തികയുന്നതിന്റെ തലേന്ന് വരെയുണ്ടെന്ന് കേരള ഹൈക്കോടതി നിർണ്ണയിച്ചു. 50 വയസായെന്ന് പറഞ്ഞ് അനുമതി നിഷേധിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പുതിയ വിധി പുറപ്പെടുവിച്ചു. വാടക ഗർഭധാരണ നിയമപ്രകാരമുള്ള പ്രായപരിധി സ്ത്രീകൾക്ക് 23 മുതൽ 50 വയസും, പുരുഷന്മാർക്ക് 26 മുതൽ 55 വയസുമാണ്. 51 വയസ് തികയുന്നതിന് മുൻപുള്ള മുഴുവൻ കാലയളവും Read More…


