തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സംഘടിപ്പിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലാണ് ചന്തകൾ. പഞ്ചായത്ത്- കോർപ്പറേഷൻ- മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി എഫ് പി സി കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് 10 ശതമാനം അധിക വില നൽകി പച്ചക്കറികൾ സംഭരിച്ച്, പൊതുവിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ Read More…
Tag: onam
ഓണത്തിന് സെപ്റ്റംബർ 1 മുതൽ 4 വരെ 2,000 കർഷക ചന്തകൾ സംഘടിപ്പിക്കും: മന്ത്രി പി. പ്രസാദ്
മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തിന്റെ ഭാഗമായി, സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 1,956 കർഷകചന്തകൾ വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. ഈ അനുഭവവുമായാണ് ഇക്കൊല്ലം കൂടുതൽ ശക്തമായ ആസൂത്രണത്തോടെ കർഷക ചന്തകൾ സംഘടിപ്പിക്കുന്നത്. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. കർഷകരുടെ Read More…
ഓണാഘോഷത്തിന്‍റെ ഭാഗമായി തുമ്പൂര്‍ അയ്യപ്പന്‍കോവില്‍ വനിതകളുടെ കൈകൊട്ടിക്കളി മത്സരം; ലോഗോ പ്രകാശനം നടന്‍ ഷാജു പൊറ്റക്കല്‍ നിര്‍വഹിച്ചു
ഓണാഘോഷത്തിന്റെ ഭാഗമായി താഴേക്കാട് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2025 സെപ്റ്റംബർ 13 ശനിയാഴ്ച തുമ്പൂര്‍ അയ്യപ്പന്‍കോവ് ക്ഷേത്രമൈതാനത്തിൽ വെച്ച് വനിതകളുടെ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചിരിക്കുന്നു . ഈ പരിപാടിയുടെ ലോഗോ പ്രകാശനം പ്രശസ്ത സിനിമ സീരിയൽ ആർട്ടിസ്റ്റും , പൊതുപ്രവർത്തകനുമായ ശ്രീ ഷാജു പൊറ്റക്കല്‍ നിര്‍വ്വഹിച്ചു.കരയോഗം പ്രസിഡന്റ് ശ്രീ കെ ആര്‍ അജയകുമാർ , സെക്രട്ടറി ശ്രീ സുനിൽ വി വി ,ട്രഷറര്‍ ശ്രീ സുരേഷ്ബാബു സി സി , വൈസ് പ്രസിഡന്റ് ശ്രീ കെ സി ഷാജി Read More…
ബിപിഎലുകാര്‍ക്ക് സന്തോഷിക്കാം; ഓണത്തിന്സബ്‌സിഡിനിരക്കില്‍ വെളിച്ചെണ്ണ
കണ്ണൂര്‍: ഓണക്കാലത്ത് ബിപിഎല്‍ കാര്‍ഡുള്ളവര്‍ക്ക് സബ്‌സിഡി നിരക്കില്‍ വെളിച്ചെണ്ണ നല്‍കുമെന്ന് കേരഫെഡ്. ഉടന്‍ സര്‍ക്കാര്‍ അനുമതിയാകുമെന്നും കേരഫെഡ് ചെയര്‍മാന്‍ വി ചാമുണ്ണി. സബ്‌സിഡി എത്രയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലേതുപോലെ കര്‍ഷകരില്‍ നിന്ന് നേരിട്ടുള്ള പച്ചതേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലും തുടങ്ങും. തൃശൂരില്‍ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളില്‍ ഇസാഫുമായി സഹകരിച്ചുമാകും സംഭരണം. വിപണി വിലയേക്കാള്‍ കിലോഗ്രാമിന് ഒരു രൂപ അധികം നല്‍കും. ഓണവിപണിയില്‍ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താന്‍ 4500 ക്വിന്റല്‍ കൊപ്രയ്ക്ക് ഓര്‍ഡര്‍ Read More…
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു.
ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്രാട ദിനമായ ഇന്ന് കാഴ്ചക്കുല സമർപ്പണം നടന്നു. രാവിലെ ശീവേലി കഴിഞ് കൊടിമരത്തിനു സമീപം അരിമാവു കൊണ്ടണിഞ്ഞ് നാക്കില വച്ചതിനു മുകളിൽ മേൽശാന്തി പള്ളിശേരി മധുസൂദനൻ നമ്പൂതിരി ആദ്യത്തെ നേന്ത്രക്കുല ഭഗവാനു സമർപ്പിച്ചു. തുടർന്ന് ശാന്തിയേറ്റ 2 കീഴ്ശാന്തിക്കാർ, ദേവസ്വം ചെയർമാൻ, ഭരണസമിതി അംഗങ്ങൾ, പ്രമുഖ വ്യക്തികൾ എന്നിവർ കാഴ്ചക്കുല സമർപ്പണം നടത്തി. രാത്രി നട അടയ്ക്കുന്നതു വരെ നേന്ത്രക്കുലകളുമായി ഭക്തർ സമർപ്പണത്തിനെത്തും. കാഴ്ചക്കുല സമർപ്പണം തിരക്കില്ലാതെ നടത്തുന്നതിനു ദേവസ്വം സംവിധാനം ഒരുക്കിയിട്ടുണ്ട്. ഉത്രാട Read More…
ഉത്രാട നാളിൽ എയർ ഇന്ത്യ എക്‌സ്പ്രസ്:ഡൽഹി-കൊച്ചി വിമാനം 10 മണിക്കൂർ വൈകി; യാത്രക്കാർ ദുരിതത്തിൽ
ഓണാഘോഷത്തിന് നാട്ടിലെത്താൻ കാത്തിരുന്ന നിരവധി മലയാളികളുടെ സ്വപ്നം തകർത്തുകൊണ്ട് എയർ ഇന്ത്യ എക്സ്പ്രസ്.ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം 10 മണിക്കൂർ വൈകിയത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി.എന്തുകൊണ്ട് വിമാനം ഇത്രയും വൈകിയെന്നതിന് എയർ ഇന്ത്യ അധികൃതർ വ്യക്തമായ മറുപടി നൽകിയില്ല. യാത്രക്കാർക്ക് ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ ഒരുക്കിയില്ല എന്നത് കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി.ഓണാഘോഷത്തിന് കുടുംബത്തോടൊപ്പം ചേരാൻ ആകാംക്ഷയോടെ കാത്തിരുന്ന യാത്രക്കാർക്ക് ഈ സംഭവം വലിയ നിരാശയായി. എയർ ഇന്ത്യയുടെ ഈ അനാസ്ഥ യാത്രക്കാരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്. ഓണാഘോഷം പോലുള്ള Read More…
ബിജെപി ജില്ലാ കമ്മറ്റിയുടെ ഓണാഘോഷം ശ്രീ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ:ബിജെപി ജില്ലാ കമ്മിറ്റി ഓണാഘോഷം നമോ ഭവനിൽ വെച്ച് നടന്നു. കുമ്മനം രാജേട്ടൻ ഓണാഘോഷ പരിപാടികൾ ചെയ്തു.സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ഗായകൻ അനൂപ് ശങ്കർ,കൂടിയാട്ടം കലാകാരൻ ജി വേണു എന്നിവർക്ക് കുമ്മനം രാജശേഖരൻ ഓണക്കോടി നൽകി ആദരിച്ചു. ബിജെപി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പൂക്കള മത്സരവും നടന്നു. എല്ലാവർക്കും ഓണക്കോടിയും ഓണസദ്യയും നൽകിയാണ് ഓണാഘോഷം സമാപിച്ചത്.ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ, ബി രാധാകൃഷ്ണമേനോൻ, കെ.പി സുരേഷ്, കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് തുടങ്ങിയവർ Read More…
ഓണത്തിനായി എയർ ഇന്ത്യ എക്സ്പ്രസ് കസവണിഞ്ഞ് പറന്നിറങ്ങുന്നു
മലയാളികളുടെ സാംസ്കാരിക പൈതൃകവും ആഘോഷങ്ങളും മാനിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍ ഇന്ത്യ എക്സ്പ്രസ്, കസവ് ഓണം . ഏറ്റവും പുതിയ ബോയിങ് 737-8 വിമാനത്തിന് മലയാളി വസ്ത്ര ശൈലിയുടെ അഭിമാനമായ കസവിന്റെ ആർട്ട് ടെയിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. കസവ് ടെയിൽ ആർട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നു ഈ വിമാനം ബുധനാഴ്ച കൊച്ചിയിൽ ഇറങ്ങി.ക്യാബിൻ ക്രൂ ഒഴികെയുള്ള ജീവനക്കാർ കസവ് വസ്ത്രത്തിൽ എത്തി, വിമാനത്തിനരികിൽ അത്തപ്പൂക്കളവും ഒരുക്കിയിരുന്നു.യാത്രക്കാരെ കസവ് ഷാൾ അണിയിച്ച് സ്വീകരിച്ചത് മറ്റൊരു പുതിയ അനുഭവമാക്കി. 180 യാത്രക്കാരെ Read More…
ഓണസദ്യ ഇലയിട്ട് വിളമ്പണം: വിലകൂടിയാലും തൂശനില മുഖ്യം
ഓണസദ്യ ഇലയിട്ട് വിളമ്പിയില്ലെങ്കിൽ മലയാളികൾക്ക് ആഹാരത്തിന് പൂർണ്ണത ഉണ്ടാകില്ല. സദ്യയുടെ ക്രമത്തിൽ പഴം, പപ്പടം, ഉപ്പേരി തുടങ്ങി പല വകഭേദങ്ങളുള്ള വിഭവങ്ങൾ പരമ്പരാഗത രീതിയിലാണ് വിളമ്പുന്നത്. വടക്കൻ കേരളത്തിൽ ചിലപ്പോഴൊക്കെ ചിക്കനും സദ്യയുടെ ഭാഗമാക്കുമ്പോൾ, കറികളുടെ എണ്ണത്തിലും വിഭവങ്ങളുടെ വിളമ്പൽ രീതി വരെ മാറ്റങ്ങൾ കാണാം. സദ്യയ്ക്കായി വളർത്തിയ വാഴകളിൽ നിന്നുള്ള ഇലയ്ക്ക് നഗരങ്ങളിൽ വലിയ ഡിമാന്റാണ്. കേരളത്തിൽ മാത്രംമല്ല, മുംബൈ, ഡൽഹി, ബെംഗളൂരു, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലും ഈ സീസണിൽ വാഴയിലയുടെ വില ഉയരുകയാണ്. ഒരു Read More…
ഓണകാല ലഹരിക്കടത്ത്: കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത പരിശോധന
ഓണാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഓഫീസ്, ചാവക്കാട് എക്‌സൈസ് റേഞ്ച് ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട്, മറൈൻ എൻഫോഴസ്മെന്റ് & വിജിലൻസ് വിങ്, മുനക്കകടവ് തീരദേശ പൊലീസ് എന്നീ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ കടലിൽ സംയുക്ത പരിശോധന നടത്തി.ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ എം എഫ് പോൾ, എഫ് ഇ ഒ അശ്വിൻരാജ്, എക്സൈസ് ഇൻസ്പെക്ടർമാരായ സി എച്ച് ഹരികുമാർ, പി എം പ്രവീൺ, മുനക്കകടവ് Read More…











