Kerala News

മഴ: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്

കേരളത്തില്‍ വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യാന്‍ സാധ്യതയുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് അലര്‍ട്ടുള്ളത്. മഴക്കൊപ്പം ശക്തമായ കാറ്റും, ഇടിമിന്നലും ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ടുള്ളത്. 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം Read More…

Kerala News

ആശ്വാസമായി വേനല്‍മഴ എത്തി

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നതിനിടെ എത്തിയ മഴ നേരിയ ആശ്വാസമായി. തെക്കന്‍ ജില്ലകളിലും മലയോര പ്രദേശങ്ങളിലുമാണ് വ്യാഴാഴ്ച മഴ പെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ തപനലി ഉയരുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നത്.വരുന്ന ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണവകുപ്പ് അറിയിച്ചത്.

Kerala News

വേനല്‍ ചൂടിന് ആശ്വാസമേകാൻ മഴ: മൂന്ന് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ ചൂട് കടുക്കുമ്പോള്‍ ആശ്വാസമേകാന്‍ മഴ. ഇന്ന് മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലെര്‍ട്ടുള്ളത്. മെയ് രണ്ട് വരെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. ഇടിമിന്നലോടും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗതയിലുമുള്ള കാറ്റോടുകൂടിയ മഴയാണ് ഉണ്ടാവുക എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്.

Kerala News

കേരളത്തിന്‌ ആശ്വാസമേകാൻ വേനൽ മഴ ഇന്നെത്തും

കേരളത്തിന് ആശ്വാസമേകാൻ ഇന്ന് വേനൽ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം പലയിടത്തും ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ വന്നതോടെ താപനില കുറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ഒഴിവാക്കി. 

Kerala News

വേനൽമഴയ്ക്ക് സാധ്യത; നിരവധി ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വേനൽച്ചൂടിനിടയിൽ ആശ്വാസമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. ഇതിനെ തുടർന്ന് നിരവധി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഉൾപ്പെടെ ചില ജില്ലകളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനിലയും ഈർപ്പവും തുടരുന്നതിനാൽ പകൽ സമയത്ത് അസ്വസ്ഥത അനുഭവപ്പെടാനും Read More…

Kerala News

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു, ബുധനാഴ്ച വരെ മുന്നറിയിപ്പ്; രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ എട്ടു ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം കാലവര്‍ഷം വീണ്ടും സജീവമായിരിക്കുകയാണ്. ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു. വരുംദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. Read More…