തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളത്തിലെ ആശാ പ്രവർത്തകർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് ഒരു മാസം തികയും. കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിലാണ് സമരം തുടരുന്നത്. ഒരു മാസം പിന്നിട്ടിട്ടും സർക്കാർ ഇടപെടാത്ത സാഹചര്യത്തിൽ സമരം കടുപ്പിക്കാനാണ് പ്രവർത്തകരുടെ തീരുമാനം. ഈ മാസം 17ന് സെക്രട്ടേറിയറ്റ് ഉപരോധം നടത്തുമെന്ന് സമര നേതാവ് എസ്. മിനി അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെ കടുത്ത സമ്മർദ്ദത്തിലാക്കുന്ന നടപടികളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. സമാധാനപരമായ Read More…
Tag: strike
റേഷൻ വ്യാപാരികളുടെ സമരം പിൻവലിച്ചു: മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ഇന്ന് അനിശ്ചിത കാലത്തേക്ക് തുടങ്ങിയ സമരം പൂർണ്ണമായും പിൻവലിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. വ്യാപാരികളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒത്തുതീർപ്പിൽ എത്തിയത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്ത മാസം 15 ആം തീയതിക്കുള്ളിൽ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി ധനമന്ത്രിയുമായി ചർച്ച നടത്തി ധാരണയിൽ എത്തിയിട്ടുണ്ട്. എല്ലാ മാസവും 10 മുതൽ 15 തീയതിക്കുള്ളിൽ റേഷൻ വ്യാപാരികൾക്കുള്ള കമ്മീഷൻ നൽകുന്ന രീതിയിൽ വ്യവസ്ഥയുണ്ടാക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. റേഷൻ Read More…
ഭക്ഷ്യധാന്യവിതരണം തടസ്സപ്പെട്ടാൽ നടപടി
2013 ലെ ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ 16(6)(ബി) വകുപ്പ് പ്രകാരം രണ്ടാം അധ്യായത്തിലെ വ്യവസ്ഥകൾ അനുസരിച്ചുള്ള ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെ ചുമതലയാണ്. അതിനാൽ റേഷൻ കാർഡുടമകൾക്ക് അർഹതയുള്ള ഭക്ഷ്യധാന്യ വിഹിതം ലഭ്യമാകുന്നതിന് തടസ്സമായി നിൽക്കുന്ന ഏതൊരു പ്രവൃത്തിയും കമ്മീഷൻ വളരെ ഗൗരവത്തോടെ വീക്ഷിക്കുകയും കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ജനുവരി 27 മുതൽ റേഷൻ വ്യാപാരികൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നുവെന്ന പത്രവാർത്ത കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് Read More…
റേഷൻ വ്യാപാരികളുമായി ധന – ഭക്ഷ്യ വകുപ്പ് മന്ത്രിമാർ ചർച്ച നടത്തി
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്കിന്റെ പശ്ചാത്തലത്തിൽ റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായി ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിലും ചർച്ച നടത്തി. വേതന പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. വേതന വർധനവ് ഒഴികെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കുകയും വേതന വർധനവ് സംബന്ധിച്ച് മൂന്നംഗ സമിതി സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിന്മേൽ ചർച്ചകൾ നടത്തി സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് Read More…
ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണം; വീണ്ടും ചർച്ച നടത്താൻ തയ്യാറെന്ന് മന്ത്രി ജി ആർ അനിൽ
സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട് റേഷൻ വ്യാപാരികൾ ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങൾക്ക് പരിഹാരം കാണുന്നതിന് ധനമന്ത്രിയുടെ സമയം കൂടി കണ്ടെത്തി വീണ്ടും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങളുടെ അന്നം മുട്ടിക്കുന്ന സമരപരിപാടികളിൽ നിന്നും റേഷൻ വ്യാപാരികൾ പിൻതിരിയണമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അഭ്യർത്ഥിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്കം നടത്താനിരിക്കുന്ന സാഹചര്യത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ Read More…
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് : ഡയസ് നോൺ പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരും അധ്യാപകരും ജനുവരി 22ന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്ക് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ഡയസ് നോൺ ആയി കണക്കാക്കുമെന്ന് സർക്കാർ അറിയിച്ചു. ഇത് സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
പെട്രോള് പമ്പുകള് അടച്ചിട്ടുള്ള സമരം തുടങ്ങി; ശബരിമല തീര്‍ഥാടന മേഖലകളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് സമരം നടത്തുന്നത്. ശബരിമല തീര്‍ഥാടനത്തിന്റെ സാഹചര്യത്തില്‍ ആറ് താലൂക്കുകളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റാന്നി, കോന്നി, കോഴഞ്ചേരി, അടൂര്‍, ചെങ്ങന്നൂര്‍, എരുമേലി താലൂക്കുകളെയാണ് ഒഴിവാക്കിയത്. പത്തനംതിട്ട ജില്ലയെ Read More…
ആരാധനാവകാശത്തെ ബാധിക്കും; ശബരിമലയില് സമരവും പ്രതിഷേധവും ഹൈക്കോടതി വിലക്കി
കൊച്ചി: ശബരിമല തീര്‍ത്ഥാടനം കേന്ദ്രമെന്ന നിലയില് ആരാധനാവകാശത്തെ ബാധിക്കുന്ന സമരങ്ങള് നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശിച്ചു. പമ്പയിലും സന്നിധാനത്തും സമരങ്ങളും പ്രതിഷേധങ്ങള്‍ക്കും ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തി. ഡോളി തൊഴിലാളികളുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിശോധിച്ച ഹൈക്കോടതി, സമരങ്ങള് തീര്‍ത്ഥാടകരുടെ അടിയന്തര സേവനങ്ങള് തടസ്സപ്പെടുത്തുന്നതായി കണക്കാക്കി. ഡോളി സേവനം ലഭ്യമാകാതെ വന്നാല് പ്രായമായവരും രോഗികളുമായ തീര്‍ത്ഥാടകര് എന്ത് ചെയ്യും എന്ന് കോടതി ചോദിച്ചു .ശബരിമല ആരാധനയ്ക്കുള്ള സ്ഥലമാണ്. അവിടെ സമരങ്ങളോ, പ്രതിഷേധങ്ങളോ പാടില്ല, ഭാവിയില്‍ Read More…
വേതനമില്ല; സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്
നവംബർ 19-ന് കടകളടച്ച് പ്രതിഷേധം തിരുവനന്തപുരം: കഴിഞ്ഞ രണ്ട് മാസമായി വേതനം ലഭിക്കാത്തതിനെ തുടർന്ന് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. നവംബർ 19-ന് സംസ്ഥാനവ്യാപകമായി റേഷൻ കടകൾ അടച്ച് വ്യാപാരികൾ പ്രതിഷേധിക്കും. താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയും നടത്തുമെന്ന് റേഷൻ ഡീലേഴ്‌സ് കോർഡിനേഷൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു. പതിനായിരം രൂപ ഉത്സവബത്ത നൽകാത്തതിലും റേഷൻ വ്യാപാരികൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതേസമയം, റേഷൻ വിതരണക്കാരുടെ സമരം അവസാനിപ്പിക്കാൻ ഭക്ഷ്യവകുപ്പ് നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായുള്ള ചർച്ചകൾ ഇന്ന് Read More…
ഫീസ് വർധനക്കെതിരെ പ്രതിക്ഷേധം: കേരള-കാലിക്കറ്റ് സർവകലാശാലകളിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്കും
തിരുവനന്തപുരം: കേരള-കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ നാളെ കെഎസ്‌യു (കേരള സ്റ്റുഡന്റ്‌സ് യൂണിയൻ) പഠിപ്പ് മുടക്കും. നാലു വർഷ ബിരുദ കോഴ്സുകൾ മറയാക്കി സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സമരം. ബിരുദ കോഴ്സുകളുടെ കാലയളവ് നാലു വർഷമാക്കി മാറ്റിയതിന്റെ പേരിൽ ഫീസ് മൂന്നും നാലും ഇരട്ടിയാക്കി വർധിപ്പിച്ചതായി കെഎസ്‌യു ആരോപിക്കുന്നു. ഇതിനെതിരെ കേരള സർവകലാശാലാ ആസ്ഥാനത്തും വിവിധ ക്യാമ്പസുകളിലും വിദ്യാർത്ഥി സംഘടനകൾ മുൻകൂട്ടി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു. “സർക്കാരിന്റെയും സർവകലാശാലയുടെയും കൂട്ടുകച്ചവടം വിദ്യാർത്ഥി Read More…








