വാഷിങ്ടണ്‍: റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ ഇന്നു മുതല്‍ പ്രാബല്യത്തില്‍. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം 25 ശതമാനം അധിക തീരുവ കൂടി ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. അധിക തീരുവ സംബന്ധിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍ സമയം പകല്‍ ഒന്‍പത് മണി) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ Read More…
Tag: trump
അമേരിക്കയുടെ അധികതീരുവ നാളെ മുതല്‍; യുഎസ് ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നുവെന്നതിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍. യുഎസ് സമയം ചൊവ്വ അര്‍ധരാത്രി മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ട്രംപ് ഭരണകൂടം ചുമത്തുന്ന ആകെ അധികതീരുവ 50 ശതമാനത്തിലേക്ക് ഉയരും. പുതിയ തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്ക ഏറ്റവും കൂടുതല്‍ ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമായി ബ്രസീലിനൊപ്പം ഇന്ത്യയും മാറും. സ്വിറ്റ്സര്‍ലന്‍ഡ് 39 ശതമാനം, കാനഡ 35 ശതമാനം, ചൈന, Read More…
വഞ്ചനാ കേസില്‍ ട്രംപിന് ആശ്വാസം; 500 മില്യണ്‍ ഡോളര്‍ പിഴ കോടതി റദ്ദാക്കി
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ബിസിനസ് വഞ്ചനാ കേസില്‍ പിഴ റദ്ദാക്കി കോടതി ഉത്തരവ്. 355 മില്യണ്‍ ഡോളര്‍ പിഴയൊടുക്കണം എന്ന ന്യൂയോര്‍ക്ക് കോടതി വിധിയാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. പിഴ അമിതമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ കോടതി ജഡ്ജിമാരുടെ ഉത്തരവ്. എന്നാല്‍ കുറ്റം നടന്നിട്ടുണ്ടെന്നും ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും കോടതി സ്ഥിരീകിരിച്ചു. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്. 355 മില്യണ്‍ Read More…
‘ചിലപ്പോള്‍ അത് ചെയ്യേണ്ടി വരില്ല’; ഇന്ത്യയ്ക്കുള്ള അധിക തീരുവ ഒഴിവാക്കിയേക്കും, സൂചന നല്‍കി ട്രംപ്
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ഒഴിവാക്കുമെന്ന് സൂചന നല്‍കി ട്രംപിന്റെ പ്രതികരണം. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് താരിഫ് സംബന്ധിച്ച ട്രംപിന്റെ പ്രതികരണം. ‘റഷ്യന്‍ എണ്ണയുടെ 40 ശതമാനത്തിലധികം വരുന്ന പങ്കിന്റെ ഉപഭോക്താക്കള്‍ ഇന്ത്യയായിരുന്നു. ചൈനയും വലിയ തോതില്‍ എണ്ണ വാങ്ങുന്നുണ്ട്. ഞാന്‍ തീരുവ വര്‍ധിപ്പിക്കുന്നത് റഷ്യയ്ക്ക് വലിയ തിരിച്ചടിയായിരിക്കും. എനിക്കത് Read More…
മോദി അടുത്ത മാസം അമേരിക്കയിലേക്ക്; ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിക്കും. ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ സംസാരിക്കും. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വ്യാപാര കരാര്‍ അടക്കമുള്ള വിഷയങ്ങളിലെ തര്‍ക്കം കൂടിക്കാഴ്ചയ്ക്ക് മുമ്പായി പരിഹരിക്കാനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം 26 ന് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുമെന്നാണ് വിവരം. മോദിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയുമായി ഇന്ത്യ ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി അമേരിക്കയുമായി ഇന്ത്യയുടെ ബന്ധം വഷളായിരുന്നു. വ്യാപാര കരാറിനെച്ചൊല്ലിയാണ് Read More…
യുഎസില്‍ നിന്ന് ആയുധം വാങ്ങല്‍ തുടരും, ഇടപാടുകളില്‍ മാറ്റമില്ലെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: താരിഫ് തര്‍ക്കത്തിനിടെ അമേരിക്കയില്‍ നിന്നുള്ള ആയുധം വാങ്ങല്‍ ഇന്ത്യ നിര്‍ത്തുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പ്രതിരോധ മന്ത്രാലയം. ആയുധ ഇടപാടുകള്‍ ഇന്ത്യ മരവിപ്പിക്കുന്നു എന്ന നിലയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കെട്ടുകഥകള്‍ മാത്രമാണെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം. യുഎസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ആയുധങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് താരിഫ് നിരക്ക് 25 ശതമാനമാക്കി ഉയര്‍ത്തിയ യുഎസ് നടപടിക്ക് മറുപടിയായി ഇന്ത്യ ആയുധ ഇടപാടുകള്‍ മരവിപ്പിക്കുന്നു എന്ന് Read More…
അമേരിക്കയുടെ അധിക ചുങ്കം കേരളത്തിന്റെ താൽപര്യങ്ങൾക്കും ദേശീയ സമ്പദ്‌വ്യവസ്ഥക്കും ഗുരുതര ആഘാതം: ധനമന്ത്രി കെ.എൻ. ബാലഗോപാൽ
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ അമേരിക്ക ചുമത്തിയ അധിക ചുങ്കം രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കും കേരളത്തിന്റെ കയറ്റുമതി മേഖലകൾക്കും ഗുരുതരമായ തിരിച്ചടിയാകുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. ആഭ്യന്തര ഉൽപ്പാദന മേഖലകളെ ബാധിക്കുന്ന തരത്തിലുള്ള ഈ നടപടി ‘താരിഫ് യുദ്ധ’ത്തിന്റെ ഭാഗമാണെന്നും, തെരഞ്ഞെടുപ്പിന് ശേഷമുള്ള സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക സ്വീകരിച്ച ഭ്രാന്തമായ നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തര ഉൽപ്പാദനം, തൊഴിലവസരങ്ങൾ, കയറ്റുമതിവിപണി എന്നിവ നേരിട്ട് ബാധിക്കപ്പെടും. ഈ വിഷയത്തിൽ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് Read More…
തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ല; നിലപാട് കടുപ്പിച്ച് ട്രംപ്
വാഷിങ്ടണ്‍: തീരുവ തര്‍ക്കത്തില്‍ പരിഹാരമാകുന്നതു വരെ ഇന്ത്യയുമായി ഒരു വ്യാപാര ചര്‍ച്ചയുമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ ഓവല്‍ ഓഫീസില്‍ വെച്ച്, ഇന്ത്യയ്ക്ക് മേല്‍ പുതുതായി 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തില്‍, ഇന്ത്യയുമായി ചര്‍ച്ച പുനരാരംഭിക്കുമോയെന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ഇല്ല, തീരുവ തര്‍ക്കം പരിഹരിക്കുന്നതുവരെ ഇല്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. തീരുവ സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം നവംബറിനകം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാനാണ് Read More…
‘എന്തു വില കൊടുക്കേണ്ടി വന്നാലും വിട്ടുവീഴ്ചയ്ക്കില്ല ‘; ട്രംപിന് മറുപടിയുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയുടെ കയറ്റുമതി തീരുവ ഉയര്‍ത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ പരോക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ഷകരുടെ താത്പര്യമാണ് രാജ്യത്തിന് പ്രധാനമെന്നും അതിനായി വലിയ വില നല്‍കേണ്ടിവന്നാലും കര്‍ഷകരുടെ താത്പര്യം ഉയര്‍ത്തുന്നതില്‍ രാജ്യം വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ എംഎസ് സ്വാമിനാഥന്‍ ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ‘കര്‍ഷകരുടെ താല്‍പ്പര്യമാണ് ഞങ്ങളുടെ മുന്‍ഗണന. ഇന്ത്യ ഒരിക്കലും കര്‍ഷകരുടെയും ക്ഷീരകര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും താല്‍പ്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ല. ഇതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് അറിയാം, എന്നാല്‍ അതിന് Read More…
ഇന്ത്യക്ക് 25% അധിക തീരുവ; പാകിസ്ഥാന് 19%; ഓഗസ്റ്റ് ഏഴ് മുതല്‍ പ്രാബല്യത്തില്‍
വാഷിങ്ടണ്‍: വിവിധ രാജ്യങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒപ്പിട്ടു. ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി. ഓഗസ്റ്റ് 7 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍വരും. ഏറ്റവും ഉയര്‍ന്ന തീരുവ സിറിയയ്ക്കാണ് 41%. കാനഡയ്ക്ക് 35ശതമാനമാണ് തീരുവ. 10% മുതല്‍ 41%വരെ തീരുവ ചുമത്തിയത്. 70 രാജ്യങ്ങളെ ഇത് ബാധിക്കും. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. നേരത്തെ ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് യുഎസ് അറിയിച്ചതെങ്കിലും Read More…





