Kerala News

കെഎസ്ആർടിസി കൊറിയർ സർവീസ് നവീകരണത്തിലേക്ക്; 16 മണിക്കൂറിനുള്ളിൽ ഡെലിവറി ഉറപ്പ്

തിരുവനന്തപുരം: കെഎസ്ആർടിസി കൊറിയർ സേവനം കൂടുതൽ മികവോടെ പ്രവർത്തിക്കാനായി പ്രൊഫഷണൽ ഏജൻസിയെ ചുമതലപ്പെടുത്തുന്നു. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ടെന്ന് കോർപറേഷൻ അറിയിച്ചു. സാധനങ്ങൾ സുരക്ഷിതമായി കൈമാറുന്നതിനുള്ള പരാതികൾ ഉയർന്നതിനെ തുടർന്നാണ് ഈ മാറ്റം. ജീവനക്കാരുടെ കുറവും കൗണ്ടറുകളുടെ സ്ഥലപരിമിതിയും നിലവിലെ സേവനത്തെ ബാധിച്ചിട്ടുണ്ട്. ഇതിനെ പരിഹരിച്ച് കൂടുതൽ കാര്യക്ഷമമായ സേവനം നൽകുക എന്നതാണ് ലക്ഷ്യം. 2023ൽ ആരംഭിച്ച കൊറിയർ സർവീസ് ഇതിനകം 3.73 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. പ്രതിമാസം 50 ലക്ഷം രൂപ വരുമാനം കൈവരിച്ച ഈ Read More…

Kerala News

ആറ്റുകാൽ പൊങ്കാല: അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കി കെ.എസ്.ആർ.ടി.സി

ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവ്വീസുകളും ബജറ്റ് ടൂറിസവും ഒരുക്കും. കിഴക്കേകോട്ടയിൽ നിന്ന് 20 ബസ്സുകൾ ചെയിൻ സർവ്വീസായി ക്ഷേത്രത്തെ ബന്ധിച്ചുകൊണ്ട് സർവ്വീസ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് 4000 സ്ത്രീകളെ ആറ്റുകാൽ ക്ഷേത്രത്തിൽ എത്തിക്കും. ഇവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം സെന്‍ട്രല്‍, തിരുവനന്തപുരം സിറ്റി, പാപ്പനംകോട്, വികാസ് ഭവന്‍, വെള്ളനാട്, പേരൂര്‍ക്കട എന്നീ യൂണിറ്റുകളില്‍ നിന്നും മാര്‍ച്ച് 14വരെ തീര്‍ത്ഥാടകരുടെ തിരക്കനുസരിച്ച് Read More…

Kerala News

കെഎസ്ആർടിസി ജീവനക്കാർക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകും: മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ജീവനക്കാർക്ക്  എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നൽകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ.  ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും 100 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്തു. സർക്കാരിൽ നിന്നും രണ്ട് ഗഡുക്കളായി 50 കോടി രൂപ നൽകുമ്പോൾ തിരിച്ചടക്കാനാകും. ചെലവു ചുരുക്കലിൽനിന്നും വരുമാനത്തിൽ നിന്നുമുള്ള ബാക്കി തുകയും അടക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ പലഘട്ടങ്ങളിലായി പതിനായിരം കോടിയോളം രൂപ നൽകി. സാമ്പത്തിക പ്രതിസന്ധികളുണ്ടെങ്കിലും പുതിയ പരിഷ്‌കരണങ്ങളിലൂടെ പ്രകടമായ Read More…

Kerala News

കെഎസ്ആര്‍ടിസി കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍

കോഴിക്കോട്: കെഎസ്ആര്‍ടിസി കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ചു. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതം കൂടുന്നതിനനുസരിച്ചാണ് പുതുക്കിയ നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. പുതുക്കിയ ചാര്‍ജ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് കെഎസ്ആര്‍ടിസിയുടെ ഉത്തരവ്. പുതുക്കിയ നിരക്കുകള്‍: 1-5 കിലോ (200 കിലോമീറ്റര്‍ ദൂരം): ₹1105-15 കിലോ: ₹13215-30 കിലോ: ₹15830-45 കിലോ: ₹25845-60 കിലോ: ₹30960-75 കിലോ: ₹39075-90 കിലോ: ₹46890-105 കിലോ: ₹516 കിലോമീറ്റര്‍ ദൂരം കൂടുന്നതിനനുസരിച്ച് ചാര്‍ജ് ആനുപാതികമായി വര്‍ധിക്കും. നേരത്തേ, 30 കിലോ വ്യത്യാസമുള്ള സ്‌കെയില്‍ Read More…

Kerala News

സംസ്ഥാനത്തെ ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ബസുകളിലും കാമറ നിർബന്ധമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (STA) ഉത്തരവ് പുറപ്പെടുവിച്ചു. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഈ നിർദേശം ബാധകമാകുന്നത്. ബസിന്റെ മുൻവശം, പിൻവശം, അകത്തളങ്ങൾ എന്നിവ കാണുന്ന രീതിയിൽ മൂന്നു കാമറകളാണ് നിർബന്ധമായും സ്ഥാപിക്കേണ്ടത്. മാർച്ച് 31നകം കാമറകൾ സ്ഥാപിക്കണമെന്നാണ് നിർദ്ദേശം. കൂടാതെ, ഡ്രൈവർ ഉറങ്ങിപ്പോകുന്നത് നിരീക്ഷിക്കാനായി അലാറം സംവിധാനമുള്ള കാമറയും ബസുകളിൽ ഘടിപ്പിക്കണമെന്ന് ഉത്തരവിൽ പറയുന്നു. അതോടൊപ്പം, ഓട്ടോറിക്ഷകളിൽ മീറ്റർ ഉപയോഗിക്കാതെ യാത്ര Read More…

Kerala News

ഇടുക്കിയില് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് മൂന്നു മരണം

ഇടുക്കി: ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാവേലിക്കര സ്വദേശികളായ അരുൺ ഹരി, രമ മോഹൻ, സംഗീത് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ 36 Read More…

Kerala News

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് സൗജന്യ യാത്രാ സൗകര്യം ഒരുക്കി കെഎസ്ആര്‍ടിസി. പത്ത് ഇലക്ട്രിക്ക് ബസുകളാണ് കലോത്സവത്തിനായി സര്‍വീസ് നടത്തുന്നത്. വിവിധ വേദികളെ ബന്ധിപ്പിച്ച് രാവിലെ എട്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നത്. വേദികളില്‍ നിന്നും പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണ കേന്ദ്രത്തിലേക്കാണ് പ്രധാനമായും ബസ് സര്‍വീസ്.

Kerala News

ക്രിസ്മസ്-പുതുവത്സര തിരക്ക്: കെഎസ്ആർടിസി 38 അന്തർസംസ്ഥാന സർവീസുകൾ കൂടി ആരംഭിക്കും

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ഘട്ടത്തിൽ യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ കെഎസ്ആർടിസി അധിക സർവീസുകൾ ആരംഭിക്കുന്നു. ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള 48 സ്ഥിരം സർവീസുകൾക്ക് പുറമേ 38 ബസുകൾ കൂടി സർവീസിനായി അനുവദിച്ചു. 34 ബസുകൾ ബംഗളൂരുവിലേക്കും 4 ബസുകൾ ചെന്നൈയിലേക്കും സർവീസ് നടത്തും. ശബരിമല സ്പെഷൽ സർവീസുകൾ കൂടാതെ, പുതിയ ബസുകൾ തിരക്ക് നിയന്ത്രിക്കുന്നതിൽ സഹായിക്കും. യാത്രക്കാർക്ക് കെഎസ്ആർടിസി വെബ്സൈറ്റ് വഴിയും മൊബൈൽ ആപ് മുഖേനയും ടിക്കറ്റുകൾ റിസർവ് ചെയ്യാം. കേരളത്തിനുള്ളിലെ യാത്രാ തിരക്ക് Read More…

Kerala News

ക്രിസ്മസ്, പുതുവത്സര അവധിക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച് കെഎസ്ആർടിസി ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ നടത്തുന്നു. ഡിസംബർ 18 മുതൽ ജനുവരി 1 വരെയുള്ള അവധി ദിനങ്ങളിൽ യാത്രക്കാരുടെ തിരക്കു മൂലം കേരളത്തിലെ പ്രധാന നഗരങ്ങളായ കോഴിക്കോട്, കണ്ണൂർ, കോട്ടയം, എറണാകുളം, പാലക്കാട്, തിരുവനന്തപുരം, അടൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്നത്. യാത്രക്കാർക്ക് സുഖകരമായ യാത്ര ഉറപ്പാക്കുന്നതിനും, സീറ്റുകളുടെ റിസർവേഷൻ ആവശ്യകത മാനിച്ച് സർവീസ് സമയം ക്രമീകരിക്കുന്നതായിരിക്കും. ഓൺലൈൻ ബുക്കിംഗ് വഴിയും, കെഎസ്ആർടിസി ബസ് Read More…

Kerala News

കളര്‍കോട് അപകടം: ചികിത്സയിലുണ്ടായിരുന്ന വിദ്യാർത്ഥി കൂടി മരിച്ചു

കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. എടത്വ സ്വദേശി ആല്‍വിനാണ് മരിച്ചത്. എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇതോടെ കളര്‍കോട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളായ മുഹമ്മദ് ഇബ്രാഹീം, ശ്രീദേവ്, മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് നേരത്തെ മരിച്ചവരിൽ ഉൾപ്പെടുന്നത്. വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി Read More…