Kerala News

‘മെയ് ദിന സമ്മാനം’; ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം വിതരണം

തിരുവനന്തപുരം: ലോക തൊഴിലാളി ദിനത്തിൽ ജീവനക്കാർക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി ശമ്പളം വിതരണം നടത്തി. ‘മെയ് ദിന സമ്മാനം’ എന്ന തലക്കെട്ടിൽ ആണ് കെഎസ്ആര്‍ടിസി ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് പുറത്ത് വിട്ടത്. 22,000-ത്തിലധികം ജീവനക്കാർക്ക് മെയ് 1-നോടെ 75.06 കോടി രൂപ ശമ്പളംകൈമാറിയതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു.

അവധിദിനമായ മെയ് 1-ന് തന്നെ ശമ്പളം വിതരണം ചെയ്യണമെന്ന നിർദേശത്തോടെ ഗതാഗത വകുപ്പ് ശമ്പളത്തുക മേയ് മാസത്തിന്റെ ആദ്യദിനത്തിന് മുമ്പ് തന്നെ ബാങ്കിൽ നിക്ഷേപിച്ചിരുന്നു.

“മെയ് ദിനത്തിൽ കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളമായി ‘മെയ് ദിന സമ്മാനം’ തൊഴിലാളി ക്ഷേമംപ്രതിപാദിക്കുന്ന ചരിത്ര സംഭവമാണ്. പ്രതിജ്ഞ പാലിച്ചു എന്നതിന്റെ അഭിമാനവുമാണ് ഇത്.”മന്ത്രിയുടെ സോഷ്യൽ മീഡിയ കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *