Kerala News

അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കി : മന്ത്രി വി ശിവൻകുട്ടി

അധ്യയനവർഷം ആരംഭിക്കുന്ന ജൂൺ രണ്ടാം തീയതിയിൽ തന്നെ എല്ലാ വിഭാഗം അധ്യാപകരും  വിദ്യാലയങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്ന വിധത്തിൽ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികൾ പൂർത്തിയാക്കിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് പി.ഡി. ടീച്ചർമാരുടെ മൂവായിരത്തി ഇരുന്നൂറ്റി പതിനാറ് സ്ഥലംമാറ്റങ്ങളും ഹൈസ്‌കൂൾ അധ്യാപകരുടെ 1,452 സ്ഥലംമാറ്റങ്ങളും പൂർത്തിയായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ 2005ലെ ഓൺലൈൻ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതിൽ പരാതികൾ പരിഹരിച്ച് അന്തിമ ഉത്തരവിറക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് Read More…

Education Kerala News

പ്ലസ് വണ്‍ പ്രവേശനം: ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന് ; പ്രവേശനം ജൂണ്‍ 3 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 2ന് വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ 3 രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 വൈകിട്ട് 5 മണിവരെ ആണ് പ്രവേശനത്തിന് സമയമൊരുക്കിയിരിക്കുന്നത്. ഇതിനൊപ്പം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും സ്പോര്‍ട്‌സ് ക്വോട്ടകളിലേയും അലോട്ട്‌മെന്റുകളും പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട്‌മെന്റ് ജൂണ്‍ 10നും മൂന്നാം അലോട്ട്‌മെന്റ് ജൂണ്‍ 16നും  പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്‌മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് Read More…

Kerala News

ജീവിത കാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർഥികളിലേക്ക് എത്തിക്കണം: മന്ത്രി വി ശിവൻ കുട്ടി

ലഹരി വിമുക്തം, വിദ്യാലയം സുരക്ഷിതം എന്ന ലക്ഷ്യത്തോടെ, ഓരോ സ്‌കൂളും പഠനത്തിനൊപ്പം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള സ്റ്റേറ്റ്‌സ് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം തിരുവനന്തപുരം എസ് എം വി സ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പഠനം ആകട്ടെ ലഹരി എന്ന സന്ദേശം വളരെയധികം പ്രസക്തമാണ്. ലഹരി ഒരു വ്യക്തിയുടെ ജീവിതം മാത്രമല്ല നശിപ്പിക്കുന്നത്. ഒരു കുടുംബത്തെ, സമൂഹത്തെ, ഒടുവിൽ ഒരു രാഷ്ട്രത്തെ തന്നെ ബാധിക്കുന്ന Read More…

Kerala News

പോക്സോ കേസ് ഇരകളെ സംരക്ഷിക്കുക സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

സെക്കണ്ടറി വിഭാഗം സ്‌കൂളുകളിൽ സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള പോക്‌സോ കേസുകളുടെ അടിസ്ഥാനത്തിൽ ഇരയായവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.  ഒരു വർഷത്തിലേറെയായിട്ടും അച്ചടക്ക നടപടിയും തുടർ നടപടിയും എടുക്കാത്ത കേസുകളിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് സർക്കാരിൽ നിന്നും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇപ്രകാരം നടപടി സ്വീകരിക്കാത്ത പോക്‌സോ കേസുകളിൽ നിയമനാധികാരി/മേലധികാരി എന്ന നിലയിൽ പുതുതായി അച്ചടക്ക നടപടി തുടങ്ങുന്നതിനും തുടർന്നുവരുന്ന അച്ചടക്ക നടപടികളിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടറെ Read More…

Kerala News

സമഗ്രഗുണമേൻമാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പിലാക്കും : മന്ത്രി വി ശിവൻകുട്ടി

സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ തന്നെ ലഭിച്ചു എന്ന് ഉറപ്പാക്കും. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠന നില അറിഞ്ഞ് ആവശ്യമായ പഠന പിന്തുണ ഉറപ്പാക്കി കുട്ടികളെ പഠനത്തിൽ മുന്നേറാൻ പ്രാപ്തരാക്കും. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും സാമൂഹിക മൂല്യങ്ങളും പൗരബോധവും കുട്ടികളിൽ വളർത്തുന്ന തരത്തിൽ Read More…

Kerala News

സർക്കാർ പൂർത്തീകരിച്ചത് സംസ്ഥാനത്തിന്റെ ജീവ രേഖകളാകുന്ന ആധുനിക റോഡുകൾ  : മന്ത്രി വി ശിവൻകുട്ടി

റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജ്ജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം തിരുവനന്തപുരം മാനവീയം വീഥിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.  സംസ്ഥാനത്തിന് അഭിമാനകരവും ചരിത്രപരവുമായ ദിനമാണിത്.  സർക്കാരിന്റെ  നേതൃത്വത്തിലും പൊതുമരാമത്ത് വകുപ്പിന്റെ അക്ഷീണ പരിശ്രമത്തിലൂടെയും, ആധുനിക Read More…

Kerala News

പുതിയ അധ്യയന വർഷത്തേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തിവരുന്നതായി മന്ത്രി വി ശിവൻകുട്ടി

2025-26 അധ്യയന വർഷത്തെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട്  മുന്നൊരുക്കങ്ങൾ നടത്തി വരുന്നതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ കുട്ടികളുടേയും കെട്ടിടങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തണമെന്നും  ജൂൺ 2 ന് സ്‌കൂൾ തുറക്കലിനു മുന്നോടിയായി സ്‌കൂൾ പരിസര ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടപ്പിലാക്കണമെന്നും മന്ത്രി നിർദേശിച്ചു. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്തുവാൻ കഴിയൂ. സുരക്ഷ Read More…

Kerala News

സമ്പൂർണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാൻ ജാഗ്രതയുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതം: മന്ത്രി വി ശിവൻകുട്ടി

പോലീസും മറ്റ് നിയമസംവിധാനങ്ങളും മാത്രം ശ്രമിച്ചാൽ സമ്പൂർണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാൻ കഴിയില്ലെന്നും  അതിന് മനസ്സുള്ള, ജാഗ്രതയുള്ള, ഉത്സാഹമുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്.പി.സി കേഡറ്റുകൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ  ക്യാമ്പയിന്റെ ഭാഗമായ ലീഡർഷിപ്പ് ഡെവലപ്പ്‌മെൻറ്  സമിറ്റ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരള പോലീസ് ആരംഭിച്ച സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി ഇന്ന് ലോകം തന്നെ അഭിമാനത്തോടെ നോക്കുന്ന ഒരു മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു. പഠനത്തോടൊപ്പം സാമൂഹികബോധവും നിയമാനുസൃതമായ Read More…

Kerala News

ഫോക്കസ് പോയിന്റിലൂടെ അഭിരുചികൾക്കനുസരിച്ച് കോഴ്‌സുകൾ തെരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി ശിവൻകുട്ടി

അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്കുള്ള അവസരമാണ് ഫോക്കസ് പോയിന്റ് ഓറിയന്റേഷൻ പ്രോഗ്രാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദിശ കരിയർ പ്ലസ് വൺ ഫോക്കസ് പോയിന്റിന്റെയും അധ്യാപക സംഗമത്തിന്റെയും സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കന്ററി സ്‌കൂളുകളിലും പത്താംക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് രാവിലെ 10 മുതൽ 1 മണി വരെ ആഫ്റ്റർ 10th ഫോക്കസ് പോയിന്റ് എന്ന പേരിൽ Read More…

Kerala News

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ കേരളം അന്താരാഷ്ട്ര നിലവാരത്തിൽ: മന്ത്രി വി.ശിവന്‍കുട്ടി

അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ നമ്മള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും കേരളത്തിലെ സ്‌കൂളുകള്‍ സമീപ വര്‍ഷങ്ങളില്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. 100 വര്‍ഷം പിന്നിട്ട ശ്രീനാരായണപുരം ഗവ.യു.പി.എസില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ക്ലാസ് മുറികള്‍ മുതല്‍ ഡിജിറ്റല്‍ സൗകര്യങ്ങള്‍ വരെ നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച പഠന അന്തരീക്ഷം ലഭ്യമാക്കുന്നുവെന്ന്  ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിര്‍വചിക്കുന്നില്ല. സബ്ജക്ട് മിനിമം Read More…