പ്രമേഹം ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് കർമ്മ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹ്രസ്വകാലവും ദീർഘകാലവും അടിസ്ഥാനമാക്കിയാണ് കർമ്മ പദ്ധതി തയ്യാറാക്കുന്നത്. പ്രമേഹ രോഗ ചികിത്സയിൽ റോഡ്മാപ്പ് തയ്യാറാക്കാൻ അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ പ്രീ കോൺക്ലേവ് സംഘടിപ്പിച്ച് അത്കൂടി ഉൾക്കൊണ്ടാണ് അന്താരാഷ്ട്ര കോൺക്ലേവ് സംഘടിപ്പിക്കുക. അന്തർദേശീയ തലത്തിൽ പ്രമേഹ രോഗ ചികിത്സയിൽ വന്നിട്ടുള്ള നൂതന സംവിധാനങ്ങളും ചികിത്സാ വിധികളും ആരോഗ്യ വകുപ്പിലെ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും Read More…
Tag: Minister Veena George
ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം
സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി ‘ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം’ എന്ന പേരിൽ ആരോഗ്യ വകുപ്പ് നൂറുദിന തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. ഗൃഹ സന്ദർശനത്തിലൂടെയും ക്യാമ്പുകൾ നടത്തിയും പരമാവധി ടിബി രോഗികളെ കണ്ടെത്തി ചികിത്സിക്കാനാണ് ക്യാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട പെട്രാസ് കൺവെൻഷൻ സെന്ററിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഡിസംബർ 7 രാവിലെ 10.30ന് നിർവഹിക്കും. ക്ഷയരോഗം ബാധിച്ചവരുടെ മരണനിരക്ക് കുറച്ചു Read More…
പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്
‘അനുഭവ സദസ് 2.0′ ദേശീയ ശിൽപശാല പരമാവധി പേർക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ സർക്കാരിന്റെ ആരംഭത്തിൽ 2.5 ലക്ഷം ആളുകൾക്കാണ് പ്രതിവർഷം സൗജന്യ ചികിത്സ നൽകിയതെങ്കിൽ 2024ൽ 6.5 ലക്ഷം പേർക്കാണ് സൗജന്യ ചികിത്സ നൽകിയത്. തുടർച്ചയായി മൂന്ന് വർഷം ഇന്ത്യയിൽ ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഈ നേട്ടം മറ്റ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാനും മറ്റ് സംസ്ഥാനങ്ങളുടെ അനുഭവങ്ങൾ സ്വാംശീകരിക്കാനുമാണ് ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നത്. കേരളത്തെയും മറ്റ് സംസ്ഥാനങ്ങളെയും യൂണിവേഴ്‌സൽ ഹെൽത്ത് Read More…
ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും: മന്ത്രി വീണാ ജോർജ്
കുറ്റക്കാർക്കെതിരെ കർശന നടപടി, മന്ത്രി ശിശുക്ഷേമ സമിതി സന്ദർശിച്ചു ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് ശിശുക്ഷേമ സമിതി സന്ദർശിച്ചു. ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ശിശുക്ഷേമ സമിതിയുടെ പ്രവർത്തനം നേരിട്ട് വിലയിരുത്തി. ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പല ഘട്ടങ്ങളിൽ ജോലിക്ക് കയറിയവരാണിവർ. സൈക്കോ സോഷ്യൽ അനാലിസിസ് നടത്തിയായിരിക്കും അവരെ നിലനിർത്തുക. മറ്റ് ചില തസ്തികകളെ പോലെ പോലീസ് വെരിഫിക്കേഷനും Read More…
മികച്ച ചികിത്സയും, തുടർ ചികിത്സയും ഉറപ്പാക്കാൻ ‘അനുഭവ സദസ് 2.0’
ദേശീയ ശിൽപശാല മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും സംസ്ഥാനത്ത് മികച്ച ചികിത്സയും തുടർ ചികിത്സയും ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ നേതൃത്വത്തിൽ ദേശീയ ശിൽപശാല സംഘടിപ്പിക്കുന്നു. ഡിസംബർ 5ന് രാവിലെ 9.30ന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ശിൽപശാല ഉദ്ഘാടനം ചെയ്യും. രാജ്യത്ത് കഴിഞ്ഞ മൂന്ന് വർഷമായി ഏറ്റവും അധികം സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. കാസ്പ് പദ്ധതി വഴി കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12.5 ലക്ഷത്തോളം ഗുണഭോക്താക്കൾക്ക് 3200 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. Read More…
ഭക്ഷ്യ വിഷബാധ: ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നടപടി മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്ന് ഭക്ഷ്യ വിഷബാധ സംശയിക്കുന്ന കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി. എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷണം നൽകിയ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കൂടുതൽ നടപടികൾ സ്വീകരിക്കും. പത്തനംതിട്ട Read More…
വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും: ആരോഗ്യ മന്ത്രി വീണാ ജോർജ്
നവംബർ 26-ന് ദേശീയ വിര വിമുക്ത ദിനം: എല്ലാ കുട്ടികൾക്കും വിര നശീകരണ ഗുളിക നൽകണം വിരബാധ കുട്ടികളുടെ വളർച്ചയേയും പൊതു ആരോഗ്യത്തെയും സാരമായ രീതിയിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ്, അതിനാൽ ഈ പ്രശ്നത്തിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുട്ടികളിൽ വിളർച്ചയും പോഷകക്കുറവും ഈ രോഗം മൂലം ഉണ്ടാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ അനുസരിച്ച്, ഇന്ത്യയിൽ 1 മുതൽ 14 വയസുകാരായ 64% കുട്ടികളിൽ വിരബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇതിനെ തുടർന്നുള്ള Read More…
കാറ്ററിംഗ് യൂണിറ്റുകളിൽ വ്യാപക പരിശോധന: 10 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു
വടക്കൻ കേരളത്തിൽ കാറ്ററിംഗ് യൂണിറ്റുകൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നോർത്ത് സോണിന്റെ കീഴിൽ വരുന്ന കോഴിക്കോട്, മലപ്പുറം കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ കാറ്ററിംഗ് യൂണിറ്റുകളിലാണ് 21, 22, 23 തീയതികളിലായി വ്യാപക പരിശോധനകൾ നടത്തിയത്. ജില്ലകൾ കേന്ദ്രീകരിച്ച് 28 സ്‌ക്വാഡുകളായി തിരിഞ്ഞ് 186 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. വിവിധ ചടങ്ങുകളോടനുബന്ധിച്ചും അല്ലാതെയും പ്രവർത്തിക്കുന്ന കാറ്ററിംഗ് യൂണിറ്റുകളെ കേന്ദ്രീകരിച്ച് ഭക്ഷ്യവിഷബാധയടക്കം പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. മറ്റ് Read More…
പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം
സംസ്ഥാനത്തെ 190-ാമത്തെ ആശുപത്രിയായി പാലക്കാട് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 92.41% സ്‌കോറോടെയാണ് ഈ അംഗീകാരം ലഭിച്ചത്. 190 ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ വലിയ നേട്ടമെന്ന് മന്ത്രി വിശദീകരിച്ചു. ഇതിൽ 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ, 129 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടുന്നു. 8 Read More…
ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോർജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികളാക്കും * വീട്ടിൽ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തിൽ പങ്കുചേർന്ന് മന്ത്രി വീണാ ജോർജും ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്റെ ഇടപെടലുകളുടെ ഫലമായി ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ 20 മുതൽ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതായത് അത്രയും ശതമാനം ആന്റിബയോട്ടിക്കുകൾ ആവശ്യമില്ലാതെ കഴിച്ചിരുന്നത് നിർത്തലാക്കുവാർ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സാധിച്ചു. മെഡിക്കൽ സ്റ്റോറുകൾ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കാതിരിക്കാൻ Read More…





