സംസ്ഥാനത്തെ 2 ആരോഗ്യ സ്ഥാപനങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 53 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിന് ആദ്യഘട്ടമായി 28 കോടിയും കണ്ണൂർ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് രണ്ടാം ഘട്ടമായി 25 കോടിയുമാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിനെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രിയാക്കാനാണ് പരിശ്രമിക്കുന്നത്. 1872ൽ സ്ഥാപിതമായതും കുതിരവട്ടത്ത് Read More…
Tag: Minister Veena George
സംയുക്ത പഠന പ്രോജക്ട് വിജയത്തിൽ യുകെ നഴ്സുമാർ ആരോഗ്യമന്ത്രിയെ നേരിൽ കണ്ടു നന്ദി അറിയിച്ചു
യുകെയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന നഴ്സുമാർ സംയുക്ത പഠന പ്രോജക്ട് വിജയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെ മന്ത്രിയുടെ ഓഫീസിലെത്തി നന്ദിയറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ നടപ്പിലാക്കിയ ‘കാർഡിയോതൊറാസിക് നഴ്സിങ് പ്രാക്ടീസ് ആന്റ് നഴ്‌സിങ് അഡ്മിനിസ്ട്രേഷൻ ട്രാൻസ്ഫോർമേഷൻ’ പ്രോജക്ടിലെ യുകെ നഴ്സുമാരുടെ സംഘമാണ് മന്ത്രിയെ കണ്ടത്. വിജയകരമായ മാതൃകയ്ക്ക് തുടർന്നും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുകെ സന്ദർശിച്ചപ്പോൾ ഇവരെ മന്ത്രി വീണാ ജോർജ് നേരിട്ട് കണ്ടിരുന്നു. നഴ്സിംഗ് രംഗത്തെ അറിവുകൾ പരസ്പരം പങ്കു Read More…
പ്രമേഹ നിയന്ത്രണ പദ്ധതികൾ ശാക്തീകരിക്കാൻ സംയോജിത തീവ്രയജ്ഞ: ഒരു വർഷം നീണ്ട പരിപാടി ആരംഭിക്കുന്നു:-മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: പ്രമേഹത്തെ നിയന്ത്രിക്കാനായി സംസ്ഥാനത്ത് ആരോഗ്യവകുപ്പ് ഒരു സംയോജിത തീവ്രയജ്ഞ പരിപാടി ആരംഭിക്കാൻ തയ്യാറെടുക്കുന്നു. ലോക പ്രമേഹ ദിനമായ നവംബർ 14-ന് ആരംഭിച്ച്, അടുത്ത വർഷത്തെ പ്രമേഹ ദിനം വരെയാണ് ഈ ഒരുവർഷത്തെ പരിപാടി നീണ്ടുനിൽക്കുക. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ സാങ്കേതിക സഹകരണത്തോടെ, ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രമേഹ നിയന്ത്രണത്തിനുള്ള ശാസ്ത്രീയ, നൂതന ചികിത്സാ രീതികളുടെ പരിശീലനവും ഇവരുടെ സഹായത്തോടെ ഈ പദ്ധതി നടപ്പിലാക്കപ്പെടുന്നു. ഇതിനൊപ്പം, ജനുവരി മാസത്തിൽ സംസ്ഥാനത്ത് ഒരു അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കാൻ Read More…
പനിക്ക് സ്വയം ചികിത്സ ഒഴിവാക്കുക: ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പനിക്കു സ്വയം ചികിത്സയെ ആശ്രയിക്കരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. എലിപ്പനി, ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കും ജലജന്യ രോഗങ്ങൾക്കും അതീവ ജാഗ്രത വേണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പും സർക്കാർ, സ്വകാര്യ ആശുപത്രികളും എലിപ്പനി സംശയമുള്ളവർക്കായി പ്രോട്ടോകോൾ അനുസരിച്ചുള്ള ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രിയുടെ നിർദേശമുണ്ട്. മലിന ജലത്തിലിറങ്ങുന്നവർ ഡോക്സിസൈക്ലിൻ ഉൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ നിർബന്ധമായും കഴിക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രി Read More…
കൈക്കൂലി വിവാദം: പ്രശാന്തനെ പിരിച്ചുവിടാന് ആരോഗ്യവകുപ്പ്, നിയമോപദേശം തേടി
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ടി.വി. പ്രശാന്തനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രാലയം . പ്രശാന്തൻ ഒരു കരാർ ജീവനക്കാരനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിശദമായ അന്വേഷണം നടത്താൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നാളെ കണ്ണൂരിലെത്തും. പ്രശാന്തനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരുവഴിയും ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം. പ്രശാന്തൻ സർവീസിൽ തുടരേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. Read More…
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ ഓപ്പറേഷൻ അമൃത്: മന്ത്രി വീണാ ജോർജ്
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കർശന നടപടി തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാവുന്നതാണ്. ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിന്റെ Read More…





