ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ സുപ്രീംകോടതി മേയ് 20ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വാക്കാല പറഞ്ഞു. നിയമഭേദഗതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ മുൻപിലുള്ളത്. വഖഫ് ബൈ യൂസർ, വഖഫ് കൗൺസിലിലേക്കും ബോർഡുകളിലേക്കും മുസ്ലീമല്ലാത്തവരെ നാമനിർദ്ദേശം ചെയ്യൽ, വഖഫ് നിയമപ്രകാരം സർക്കാർ ഭൂമിയുടെ തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങളിൽ Read More…
Tag: supreme court
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും; ജസ്റ്റിസ് ബി.ആർ. ഗവായ് നാളെ ചുമതലയേൽക്കും
ന്യൂഡൽഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് (ചൊവ്വാഴ്ച) വിരമിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബർ 11-ന് ചുമതലയേറ്റ ഖന്ന, ആറുമാസത്തെ കാലയളവിൽ നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിരുന്നു. ജസ്റ്റിസ് ബി.ആർ. ഗവായിയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നാളെ ചുമതലയേൽക്കുന്നത്. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുടങ്ങിയ ഹര്‍ജികൾ ഖന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്. കൂടാതെ, ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരായ ഇംപീച്ച് ശുപാര്‍ശയും അദ്ദേഹം കാലാവധിയുടെ അവസാന Read More…
സുപ്രീംകോടതി ജഡ്ജിമാരുടെ സ്വത്തു വിവരങ്ങള്‍ പുറത്തുവിട്ടു
ന്യൂഡല്‍ഹി: ജഡ്ജിമാരുടെ ആസ്തികളും നിക്ഷേപങ്ങളും സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് സുപ്രീംകോടതി. 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങളാണ് ഇപ്പോൾ പൊതുജനത്തിന് ലഭ്യമായിരിക്കുന്നത്. 120.96 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ വി വിശ്വനാഥനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. 2010 മുതല്‍ 2015 വരെ അദ്ദേഹം 91.47 കോടി രൂപ നികുതിയായി സര്‍ക്കാരിന് അടച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് 3.38 കോടി രൂപയുടെ നിക്ഷേപമുണ്ട്. മലയാളിയായ ജസ്റ്റിസ് വിനോദ് കെ ചന്ദ്രന് 8 ലക്ഷം രൂപ മ്യൂച്ചല്‍ ഫണ്ടിലുണ്ട്, Read More…
ജസ്റ്റിസ് ബി. ആർ. ഗവായ് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; മെയ് 14ന് ചുമതലയേൽക്കും
ന്യൂഡൽഹി: ജസ്റ്റിസ് ബി. ആർ. ഗവായ് സുപ്രീം കോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മെയ് 13ന് വിരമിക്കുന്നതോടെയാണ് ജസ്റ്റിസ് ഗവായ് അധികാരമേറ്റെടുക്കുന്നത്. മെയ് 14ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. ദളിത് വിഭാഗത്തിൽ നിന്ന് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേൽക്കുന്ന ജസ്റ്റിസ് ഗവായ്, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻക്ക് ശേഷം ഈ പദവിയിൽ എത്തുന്ന രണ്ടാമനായിരിക്കും. 1960 നവംബർ 24ന് മഹാരാഷ്ട്രയിലെ അമരാവതിയിൽ ജനിച്ച ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായ്, Read More…
ബില്ലുകളില്‍ തീരുമാനമെടുക്കല്‍: കേരളത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണറും രാഷ്ട്രപതിയും വൈകിയതിനെതിരേ കേരളം നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് പി. എസ്. നരസിംഹയുടെ അധ്യക്ഷത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജികള്‍ പരിശോധിക്കുക. കേരള സര്‍ക്കാരും എം.എല്‍.എ ടി.പി. രാമകൃഷ്ണനും ചേര്‍ന്നാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഇതിനോട് ബന്ധപ്പെട്ട് നേരത്തെ ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. നിയമസഭ പാസാക്കിയ നാല് ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നു ഹര്‍ജിയില്‍ കേരളം വാദിക്കുന്നു. തള്ളി വെച്ച ബില്ലുകളില്‍ രാഷ്ട്രപതിയും ഗവര്‍ണറും Read More…
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കൊണ്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയെ സമീപിച്ചു. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനുശേഷമാണ് കുടുംബം സുപ്രീംകോടതിയിലെത്തിയത്. പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും തമ്മിലുള്ള അശുദ്ധി ഗുരുതരമായ കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് മഞ്ജുഷയുടെ ഹര്‍ജിയില്‍ പറയുന്നു. മഞ്ജുഷയുടെ ഹര്‍ജി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്തത് അഭിഭാഷകന്‍ Read More…
ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രം; പുനഃപരിശോധനാ ഹര്‍ജിക്ക് നീക്കം
ന്യൂഡല്‍ഹി: രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സുപ്രീംകോടതി സമയം നിശ്ചയിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാനൊരുങ്ങുന്നു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാലയും ആര്‍. മഹാദേവനും ഉള്‍പ്പെട്ട ബെഞ്ചിന് മുന്നിലാണ് ഹര്‍ജി സമര്‍പ്പിക്കാനുള്ള നീക്കം. ഭരണഘടനയില്‍ പോലും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന വാദമാണ് കേന്ദ്രം ഉന്നയിക്കുക. കോടതി ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ ഇത്തരമൊരു വ്യവസ്ഥ വരുത്താനാകൂവെന്നും ഇതിലൂടെ പാര്‍ലമെന്റിന്റെ അധികാരത്തില്‍ കടന്നുകയറിയതായും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഗവര്‍ണര്‍മാര്‍ അയക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി Read More…
രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം: സുപ്രീംകോടതി
ന്യൂഡൽഹി: നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ ഗവര്‍ണര്‍മാര്‍ അയച്ചാല്‍ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളില്‍ അതില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. തീരുമാനം വൈകിയാല്‍ അതിനുള്ള കാരണം സംസ്ഥാന സര്‍ക്കാരിനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീരുമാനം വൈകിയാൽ അത് കോടതിയിൽ ചോദ്യം ചെയ്യാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് ഉണ്ടെന്നും ജസ്റ്റിസുമാരായ ജെ.ബി. പർദിവാലയും ആർ. മഹാദേവനും ചേർന്ന ബെഞ്ച് വ്യക്തമാക്കി. ഇതാദ്യമായാണ് സുപ്രീംകോടതി രാഷ്ട്രപതിക്ക് സമയം നിശ്ചയിക്കുന്നത്. ഭരണഘടനയുടെ 201ാം അനുച്ഛേദം പ്രകാരം ഗവർണർമാർ രാഷ്ട്രപതിക്ക് അയക്കുന്ന ബില്ലുകൾ സംബന്ധിച്ച നടപടികൾ Read More…
വഖഫ് ഭേദഗതി നിയമത്തിനെതിരെ ഹർജികളുടെ ഒഴുക്ക്; സ്റ്റേയ് തടയാൻ തടസ്സഹർജിയുമായി കേന്ദ്രം
വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികളുടെ ഒഴുക്ക് തുടരുന്നു. ഇതുവരെ 15 ഓളം ഹർജികളാണ് കോടതി പരിഗണനയ്ക്ക് എത്തിയിരിക്കുന്നത്. ഈ ഹർജികൾ ഏപ്രിൽ 15ന് സുപ്രീംകോടതി പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വഖഫ് ഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, ആർജെഡി, ഡിഎംകെ, മുസ്‌ലിം വ്യക്തിനിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതായി വ്യക്തമാകുന്നു. നിയമം സ്‌റ്റേ ചെയ്യരുതെന്നും ഹർജികളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് കേന്ദ്ര സർക്കാരിന്റെ Read More…
ബില്ലുകള്‍ അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ല; മൂന്നു മാസത്തിനകം തീരുമാനമെടുക്കണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. ബില്ലുകളുടെ കാര്യത്തില്‍ പരമാവധി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം എന്നും, അത് സ്വീകരിക്കുകയോ രാഷ്ട്രപതിക്ക് അയക്കുകയോ തിരിച്ചയക്കുകയോ ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക വിധി. ഗവര്‍ണര്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ചത് ഭരണഘടനാ വിരുദ്ധമാണെന്നും, ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശത്തിന് കീഴിലാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് ഈ വിഷയത്തില്‍ വീറ്റോ അധികാരം നല്‍കിയിട്ടില്ലെന്നും കോടതി വ്യക്തമാക്കി. Read More…








