ന്യൂഡൽഹി: ലിത്വാനിയയിലെ വിൽനിയസിൽ നടന്ന 37-ാമത് അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡിൽ (International Biology Olympiad) ഇന്ത്യൻ സംഘത്തിലെ നാല് അംഗങ്ങളും മെഡലുകൾ നേടിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സംഘത്തിന് ഒരു സ്വർണ മെഡൾ ഉൾപ്പെടെ എല്ലാ അംഗങ്ങൾക്കും മെഡൽ നേടാനായതാണ് നേട്ടം. ഭവ്യ ഗുൻവാൽ, സൗമിൽ മൈതി, നിഷിത് കലാനി, അന്മോൽ കുമാർ എന്നിവരുടെ പ്രകടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു കൊണ്ട് സമൂഹമാധ്യമമായ എക്‌സിൽ (X) കുറിച്ചു. മോളിക്യുലർ ബയോളജി, ബയോകെമിസ്ട്രി, അനിമൽ ഫിസിയോളജി, അനിമൽ Read More…


