ഉപഭോക്തൃ പരാതികൾക്ക് പരിഹാരം കാണാനുള്ള സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനകീയമാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ.അനിൽ. ദേശീയ ഉപഭോക്ത്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ വിൽപ്പനയുടെയും മൾട്ടി ലെവൽ മാർക്കറ്റിംഗിന്റെയും കാലഘട്ടത്തിൽ ഉപഭോക്തൃ സേവന, തർക്ക പരിഹാര സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതുണ്ട്. ഇതിനായി തർക്ക പരിഹാര സേവനങ്ങൾക്ക് ഓൺലൈൻ, വീഡിയോ കോൺഫറൻസിങ് മാർഗ്ഗങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കും. സ്‌കൂൾ – കോളേജ് തലത്തിൽ ആയിരം ബോധവൽക്കരണ ക്ലബ്ബുകൾ സ്ഥാപിച്ച് വിദ്യാർഥികളെ ഉപഭോക്തൃ Read More…


