ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ദ്ധന. ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കിന്റെ പശ്ചാത്തലത്തില്‍ നിരീക്ഷണം കർശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് നിലവിലെ സാഹചര്യം വിലയിരുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കനുസരിച്ച്, രാജ്യത്ത് നിലവില്‍ 3758 സജീവ കോവിഡ് കേസുകളുണ്ട്. അതില്‍ ഏറ്റവും കൂടുതലായ 1400 കേസുകള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് 24കാരിയായ യുവതി രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ടു. മഹാരാഷ്ട്രയില്‍ 506 പേരാണ് Read More…
Tag: covid
കേരളത്തിൽ വീണ്ടും കോവിഡ് കേസുകളിൽ വർധന; ഒരാഴ്ചക്കിടെ 430 പേര്‍ക്ക് ബാധ, 2 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കഴിഞ്ഞ ആഴ്ച 335 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ‍് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് രോഗ ബാധിതരേറയും ഉള്ളത്. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷൻമാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിക്കുമ്പോൾ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 59ഉം 64ഉം വയസ്സുള്ള രണ്ടു പേരാണ് തിരുവനന്തപുരത്ത് സ്വകാര്യ Read More…
ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും കോവിഡ് മരണം
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് കഴിഞ്ഞ ഏഴുദിനത്തിനിടെ രണ്ട് വയോധികരായ പുരുഷന്മാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഹൃദ്രോഗ ചികിത്സയില്‍ ഉണ്ടായിരുന്ന ഇവരുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. 2024-ല്‍ ഇതുവരെ സംസ്ഥാനത്ത് 76 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും, ഈ മാസം മാത്രം 182 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. കോട്ടയം (57), എറണാകുളം (34), തിരുവനന്തപുരം (30) ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് Read More…
സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്നു: രോഗലക്ഷണമുള്ളവർ നിർബന്ധമായി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രത അനിവാര്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.സംസ്ഥാനത്ത് മെയിൽ 182 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളുള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവർ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ തുടങ്ങിയവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ഉപയോഗിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. ആശുപത്രികളിൽ മാസ്‌ക് നിർബന്ധം ആക്കിയിട്ടുണ്ട്. Read More…




