തിരുവനന്തപുരം: വൈദ്യശാസ്ത്രരംഗത്ത് സാങ്കേതികവിദ്യ ഡോക്ടർമാരെ സഹായിക്കേണ്ടതാണെന്നും മനുഷ്യസ്പർശത്തിന് പകരമാകരുതെന്നും ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു. തിരുവനന്തപുരം എസ്‌യുടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസിന്റെ 15-ാമത് ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഡിജിറ്റൽ ഹെൽത്ത്, നൂതന ഇമേജിംഗ്, പ്രിസിഷൻ മെഡിസിൻ തുടങ്ങിയ സാങ്കേതികവിദ്യകൾ ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിയിൽ ആരംഭിച്ച റോബോട്ടിക് സർജറി, കമ്പ്യൂട്ടർ അധിഷ്ഠിത രോഗനിർണയ സംവിധാനങ്ങൾ എന്നിവയെ അദ്ദേഹം ചൂണ്ടിക്കാട്ടി. സാങ്കേതിക പുരോഗതിക്കൊപ്പം കരുണയും ധാർമികതയും Read More…

