ന്യൂഡല്‍ഹി: സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ നടക്കും. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും. ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക. അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് Read More…
Tag: DGP
സുരക്ഷാ സേനയിൽ ചലനങ്ങൾ: ഡിജിപി മുഖ്യമന്ത്രിയെ കണ്ടു, സുജിത്ത് ദാസിനെ സസ്പെൻഡ് ചെയ്യാൻ സാധ്യത
കോട്ടയം: പി.വി. അന്‍വര്‍ എംഎൽഎയുടെ ഗുരുതര ആരോപണങ്ങൾക്കു പിന്നാലെ സംസ്ഥാനത്ത് സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ്.ദർവേഷ് സാഹിബും ചർച്ച നടത്തി. കോട്ടയം നാട്ടകം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. അന്വേഷണ നടപടികൾ സംബന്ധിച്ച് എഡിജിപി എം.ആർ. അജിത് കുമാർ മുഖ്യമന്ത്രിയെ ഉടൻ കണ്ടേക്കും. അജിത് കുമാറിനെതിരെ അന്വേഷണം വേണമോയെന്നത് ഉന്നതതല തീരുമാനത്തിന് വിട്ടു. പി.വി. അന്‍വര്‍ എംഎൽഎ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ, എഡിജിപി എം.ആർ. അജിത് കുമാറും എസ്.പി Read More…



