Business Economy India International News Politics

യുഎസ്-ഇറാൻ സമാധാന കരാർ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ധാരണയായി

107 ദിവസമായി തുടരുന്ന പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ധാരണയായി എന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും സമാധാന കരാറിൽ എത്തിയെന്നും യുഎസ് പ്രസിഡൻ്റ് അറിയിച്ചു. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ ഔപചാരികമായി ഒപ്പുവെക്കുമെന്നാണ് വിവരം. ലോക എണ്ണവിതരണത്തിൻ്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച മുതൽ വീണ്ടും തുറക്കുമെന്നും ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ ഭാഗമായി ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ അമേരിക്കൻ നാവിക ഉപരോധവും അവസാനിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തെ തുടർന്ന് ആഗോള Read More…

Business Economy Growth International News Politics

താരിഫ് ഭീഷണി ഉയര്‍ത്തി ട്രംപ്

വീണ്ടും താരിഫ് ഭീഷണിയുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനെ ലക്ഷ്യം വെച്ചു കൊണ്ട് യൂറോപ്പില്‍ നിന്നുള്ള കാറുകള്‍ക്കും ട്രക്കുകള്‍ക്കുമുള്ള തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് ട്രംപിന്റെ പുതിയ ഭീഷണി എത്തിയിരിക്കുന്നത്.സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പുതിയ നീക്കത്തെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള വ്യാപാരക്കരാര്‍ യൂറോപ്യന്‍ യൂണിയന്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിലെ യൂണിറ്റിലാണ് വാഹനങ്ങൾ നിർമ്മിക്കുന്നതെങ്കിൽ തീരുവ ഈടാക്കില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.