India International News Politics

നവംബർ 3ന് മുമ്പ് ഇറാനെതിരെ സൈനിക ആക്രമണം പുനരാരംഭിക്കില്ലെന്ന് ട്രംപ്

വാഷിങ്ടൺ: നവംബർ 3ന് നടക്കുന്ന അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ സൈനിക ആക്രമണം പുനരാരംഭിക്കാൻ ഉത്തരവിടില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

റിപ്പബ്ലിക്കൻ പാർട്ടിക്കായി പ്രചാരണം നടത്തുന്നതിനിടെ, തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യുദ്ധത്തിന് അന്ത്യം കുറിക്കാനാകുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. അതേസമയം, ഇറാനെതിരെ പൂർണതോതിലുള്ള സൈനിക നടപടി പുനരാരംഭിക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാതെയും അദ്ദേഹം നിലപാട് വ്യക്തമാക്കി.

എന്നാൽ നവംബർ 3ന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെതിരെ അമേരിക്ക ആക്രമണം നടത്തില്ലെന്ന് ഇന്ന് സമൂഹമാധ്യമത്തിലൂടെ ട്രംപ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *