മഹാരാഷ്ട്രയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണവും ലഹരിവിമുക്തിയും സംബന്ധിച്ച പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തിങ്കളാഴ്ച സ്കൂൾ വിദ്യാഭ്യാസ വകുപ്പിന്റെ അവലോകന യോഗത്തിന് അധ്യക്ഷത വഹിക്കവെയാണ് പാഠ്യപദ്ധതിയിൽ ലഹരിവിമുക്തി സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കാൻ അദ്ദേഹം നിർദേശിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. വിദ്യാർത്ഥികളിൽ മയക്കുമരുന്നിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം വളർത്തുകയും ലഹരിവിമുക്ത ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തെ Read More…
Tag: drug case
എംഡിഎംഎ വില്പനക്കായി കൈവശം വെച്ച കേസ് :-ഒന്നാം പ്രതിയ്ക്ക് 15 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ
തൃശ്ശൂർ: നിരോധിത മയക്കുമരുന്നായ എംഡിഎംഎ വില്പനയ്ക്കായി കൈവശം വെച്ച കേസിൽ ഒന്നാം പ്രതിക്ക് കോടതി കർശന ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല ബീച്ച് ഹാദിരകത്ത് ഹൈദരാലി മകൻ ബുര്‍ഹാനുദീൻ എന്ന പ്രതിക്ക് 15 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും തൃശ്ശൂർ മൂന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് അന്യാസ് തയ്യിൽ വിധിച്ചു. 2022 മെയ് 13-ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണുത്തി മേൽപ്പാലത്തിന് തെക്കുവശത്തുള്ള സർവീസ് റോഡിലെ ബസ് സ്റ്റോപ്പിന് സമീപം എംഡിഎംഎ കൈവശം വെച്ച് Read More…



