Business India News

പിഎഫ് അക്കൗണ്ടിലെ പണം യുപിഐ വഴി പിന്‍വലിക്കാം; ഏപ്രില്‍ മുതല്‍ വന്‍ മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ഇപിഎഫ്ഒ വരിക്കാര്‍ക്ക് യുപിഐ പേമെന്റ് ഗേറ്റ് വേ വഴി പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് (ഇപിഎഫ്) പിന്‍വലിക്കാവുന്ന സംവിധാനം ഒരുങ്ങുന്നു. ഏപ്രില്‍ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇതുകൂടാതെ, എടിഎം വഴി തുക പിന്‍വലിക്കാനാകുന്ന സൗകര്യവും ഒരുക്കും. ഇതോടെ, നിലവില്‍ പിഎഫ് തുക പിന്‍വലിക്കാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് ദിവസങ്ങള്‍ കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാനാകും. വരിക്കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് യോഗ്യമായ ഇപിഎഫ് ബാലന്‍സ് Read More…

India News

കേരളത്തിന് കേന്ദ്ര സഹായം; 260 കോടി അനുവദിച്ചു

ന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 260.20 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിൽ 15ാം ധനകാര്യ കമ്മീഷൻ ​ഗ്രാൻഡിന്റെ ആദ്യ ​ഗഡുവായാണ് തുക അനുവദിച്ചത്. അൺടൈഡ് ഗ്രാൻഡുകളുടെ ആദ്യ ഗഡു സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്കുകൾക്കും 941 ഗ്രാമപ്പഞ്ചായത്തുകൾക്കുമാണ് അനുവദിച്ചതെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം അറിയിച്ചു. ശമ്പളവും മറ്റ് സ്ഥാപന ചെലവുകളും ഒഴികെ ഭരണഘടനയുടെ പതിനൊന്നാം പട്ടികയിലെ 29 വിഷയങ്ങൾക്ക് കീഴിൽ പ്രത്യേക പ്രാദേശിക ആവശ്യങ്ങൾക്കായി വിനിയോഗിക്കാവുന്ന തുകയാണിത്‌.

Kerala News

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് പത്ത് എംപിമാര്‍ മാത്രം സംഭാവന നല്‍കി:- മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്ടിലെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കിയത് സംസ്ഥാനത്തെ പത്ത് എംപിമാര്‍ മാത്രം. നിയമസഭയില്‍ പിടിഎ റഹീം ഉന്നയിച്ച ചോദ്യത്തിന് നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംഭാവന നല്‍കാത്തവരുടെ പട്ടികയില്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഉള്‍പ്പെടുന്നു, കോണ്‍ഗ്രസില്‍ നിന്ന് വടകര എംപി ഷാഫി പറമ്പില്‍ മാത്രം ഫണ്ട് നല്‍കിയതായി റിപ്പോർട്ടുണ്ട്. അദ്ദേഹം ₹25 ലക്ഷം സംഭാവനയായി നല്‍കിയപ്പോൾ, യുഡിഎഫ് എംപിയായ എന്‍.കെ. പ്രേമചന്ദ്രന്‍ Read More…

India News

പ്രകൃതിക്ഷോഭം: അഞ്ചു സംസ്ഥാനങ്ങള്‍ക്ക് 1554.99 കോടി കേന്ദ്ര സഹായം, പട്ടികയില്‍ കേരളമില്ല

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പ്രകൃതിക്ഷോഭം നേരിട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അധിക ധനസഹായം അനുവദിച്ചു. എന്നാല്‍ ഇതിലും കേരളത്തെ തഴഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ഉന്നതതല കമ്മിറ്റി ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, ഒഡീഷ, തെലങ്കാന, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്കായി 1554.99 കോടി രൂപ അനുവദിച്ചു. 2024-ല്‍ വെള്ളപ്പൊക്കം, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ് എന്നിവ ബാധിച്ച ഈ സംസ്ഥാനങ്ങള്‍ക്കാണ് ദേശീയ ദുരന്ത പ്രതികരണ നിധി (NDRF) യില്‍ നിന്നു സഹായം ലഭിച്ചത്. അനുവദിച്ച ധനസഹായം: ആന്ധ്രപ്രദേശ് – Read More…

Kerala News

ഹൈക്കോടതി ചൂരല്‍മല-മുണ്ടക്കൈ പുനരധിവാസ ഫണ്ടിന്റെ കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ടു

കൊച്ചി: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലുണ്ടായ നാശനഷ്ടങ്ങൾക്കുള്ള പുനരധിവാസ ഫണ്ടിൽ വ്യക്തത ആവശ്യപ്പെട്ട് ഹൈക്കോടതി . സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നീക്കിയിരിക്കുന്ന തുകയും, പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേണ്ട ഫണ്ടും സംബന്ധിച്ച് കണക്കുകൾ വ്യക്തമായില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് സി.പി. എന്നിവരടങ്ങിയ ബെഞ്ച്, എത്രയും വേഗം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. കൂടാതെ, പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ട ഫണ്ടും, കേന്ദ്രം നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിഹിതവും സംബന്ധിച്ച് വിശദമായ വിവരങ്ങൾ Read More…