വെഞ്ഞാറമൂട് : ഒരോ ജീവനും വിലമതിക്കാനാവാത്തതാണന്ന് ആതുരസേവന രംഗത്ത് കർമ്മ നിരതരാകുമ്പോൾ ഒരോ വ്യക്തികളുടെയും ചിന്താധാരയിൽ ഉണ്ടാകണമെന്ന് ഗോകുലം ഗോപാലൻ പ്രസ്താവിച്ചു. ആരോഗ്യ മേഖലയിൽ പ്രഗൽഭൻമാരെ പൊതു സമൂഹത്തിന് സമ്മാനിക്കാൻ ഗോകുലം മെഡിക്കൽ കോളേജിന് സാധിച്ചുവെന്നതിൽ അഭിമാക്കുന്നുവെന്നും ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ പ്രത്യാശ പ്രകടിപ്പിച്ചു.ഗോകുലം മെഡിക്കൽ കോളേജിൽ നടന്ന നെഴ്സിങ്ങ് വിദ്യാർത്ഥികളുടെ ബിരുദധാന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മലയാളികളായ നഴ്സുമാരാണ് ലോകത്തിൽ ഏറ്റവും കൂടുതൽ സേവനം അനുഷ്ഠിക്കുന്നതെന്നും ശ്രീ ഗോകുലം ഗ്രൂപ്പ് Read More…
Tag: gokulam gopalan
വിടാതെ ഇഡി; ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ്: ഫെമ ചട്ടലംഘനവുമായി ബന്ധപ്പെട്ട് 22ന് ഹാജരാകണം
കൊച്ചി: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡിയുടെ നിര്‍ദേശം. നേരിട്ട് ഹാജരാകുകയോ അതിനുപകരമായി പ്രതിനിധിയെ അയയ്ക്കുകയോ ചെയ്യണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുമ്പ് നടന്ന ചോദ്യം ചെയ്യലില്‍ ഗോകുലം ഗോപാലനെ ആറുമണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ Read More…
ഗോകുലം ഗോപാലന്റെ ഓഫീസില്‍ ഇഡി റെയ്ഡ്; ചിട്ടി ഇടപാടുകളില്‍ ഫെമ നിയമലംഘന ആരോപണം
ചെന്നൈ: പ്രശസ്ത വ്യവസായിയും മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ന്റെ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തി. ചിട്ടി ഇടപാടുകളുടെ മറവില്‍ വിദേശമാധ്യമ നിയമം (ഫെമ) ലംഘിച്ചതായുള്ള ആരോപണത്തെ തുടര്‍ന്നാണ് റെയ്ഡ്. ഇതിനുമുമ്പ് രണ്ടുവര്‍ഷം മുമ്പ് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട പരാതിയുടെ അടിസ്ഥാനത്തില്‍ ഇഡി ഗോപാലനെ ചോദ്യം ചെയ്തിരുന്നു. അന്നത്തെ ചോദ്യം ചെയ്യല്‍ കൊച്ചി ഇഡി ഓഫീസിലായിരുന്നു. ചിട്ടി തട്ടിപ്പ് സംബന്ധിച്ച ആരോപണത്തിലും അന്ന് ഇഡി അന്വേഷണം ആരംഭിച്ചിരുന്നു. അനധികൃതമായാണ് Read More…



