കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖ വികസനം, തിരുവനന്തപുരത്തെ വിമാനത്താവള ശേഷി വര്‍ധിപ്പിക്കല്‍, ലോജിസ്റ്റിക്‌സ്-ഇ-കോമേഴ്‌സ് ഹബ് തുടങ്ങിയ പദ്ധതികളാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ അദാനി പോര്‍ട്സ് ആന്റ് സെസ് ലിമിറ്റഡ് എംഡി കരണ്‍ അദാനിയാണ് പ്രഖ്യാപനം നടത്തിയത്. കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് ഹബ് സ്ഥാപിക്കുക, സിമന്റ് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, തിരുവനന്തപുരം വിമാനത്താവളത്തില്‍ 5500 കോടി രൂപയുടെ വികസനം നടത്തുക Read More…
Tag: invest kerala global meet
സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കും:- കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
കൊച്ചി: 2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാന്‍ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായും കേന്ദ്രം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ സുപ്രധാന പദ്ധതിയായ സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സില്‍വര്‍ലൈനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി പ്രസ്താവന നടത്തുന്നത് ഇതാദ്യമായാണ്. രാജ്യത്തെ വളര്‍ച്ച, വികസനം, സാമ്പത്തിക മുന്നേറ്റം എന്നിവയ്ക്കായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. Read More…
നിക്ഷേപ അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍
കൊച്ചി: കേരളത്തില്‍ വ്യവസായത്തിനുള്ള അനുമതികള്‍ ചുവപ്പുനാടയില്‍ കുരുങ്ങില്ലെന്നും ലൈസന്‍സുകള്‍ സമയബന്ധിതമായി നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. വ്യവസായ വളര്‍ച്ചയ്ക്ക് അനുകൂലമായി സമഗ്ര ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ‘ഇന്‍വെസ്റ്റ് കേരള’ ആഗോള നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ നിക്ഷേപ സാധ്യതകളുടെ കേന്ദ്രമാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസനം, റോഡ് വികസനം, 24 മണിക്കൂറും ഉറപ്പുള്ള വൈദ്യുതി വിതരണം Read More…
കേരളത്തിന് കുതിപ്പേകാൻ മോദി സർക്കാരിന്റെ നിർമാണ പദ്ധതി; 3 ലക്ഷം കോടി രൂപയുടെ പ്രഖ്യാപനവുമായി ഗഡ്കരി
കൊച്ചി: കേരളത്തിലെ മെഗാ വികസന പദ്ധതികൾക്കായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി 3 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി’ക്ക് മുഴുവൻ പിന്തുണയും കേന്ദ്രം നൽകുമെന്ന് ഗഡ്കരി അറിയിച്ചു. പ്രധാന പ്രഖ്യാപനങ്ങൾ:🔹 അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് – ₹6,500 കോടി (ഡിപിആർ നടപടികൾ പുരോഗമിച്ചു)🔹 പാലക്കാട്-മലപ്പുറം നാലുവരി പാത – ₹10,840 കോടി (120 കിലോമീറ്റർ, ബിഡ്ഡിംഗ് സ്റ്റേജിൽ)🔹 തിരുവനന്തപുരം ഔട്ടർ റിങ് റോഡ് – ₹5,000 കോടി Read More…





