കൊച്ചി: കേരളത്തിലെ മെഗാ വികസന പദ്ധതികൾക്കായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി 3 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി’ക്ക് മുഴുവൻ പിന്തുണയും കേന്ദ്രം നൽകുമെന്ന് ഗഡ്കരി അറിയിച്ചു.
പ്രധാന പ്രഖ്യാപനങ്ങൾ:
🔹 അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ് – ₹6,500 കോടി (ഡിപിആർ നടപടികൾ പുരോഗമിച്ചു)
🔹 പാലക്കാട്-മലപ്പുറം നാലുവരി പാത – ₹10,840 കോടി (120 കിലോമീറ്റർ, ബിഡ്ഡിംഗ് സ്റ്റേജിൽ)
🔹 തിരുവനന്തപുരം ഔട്ടർ റിങ് റോഡ് – ₹5,000 കോടി (62.7 കിലോമീറ്റർ, നിർമാണം 5 മാസത്തിനുള്ളിൽ തുടങ്ങും)
സംസ്ഥാനത്ത് 31 മെഗാ റോഡ് പ്രോജക്ടുകൾ, 896 കിലോമീറ്റർ ദൂരം ഉൾപ്പെടുത്തിയ നിർമാണ പദ്ധതികൾ കേന്ദ്രം ആരംഭിക്കുമെന്ന് ഗഡ്കരി ഓൺലൈൻ പങ്കെടുത്ത് ഉറപ്പുനൽകി. പാലക്കാട്-വടക്കൻ കേരള ബന്ധം മെച്ചപ്പെടുത്താൻ അഞ്ച് വലിയ പാക്കേജുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതിലൂടെ കേരളത്തിന്റെ വ്യവസായ, ഗതാഗത വികസനം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു





