റാഞ്ചി: റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നതിനിടെ, ഹേമന്ത് സൊറന്റെ ജാർഖണ്ഡ് സർക്കാർ 44 നിയമന പരീക്ഷകൾ റദ്ദാക്കി. ചൊവ്വാഴ്ച രാത്രി വൈകി പുറത്തിറക്കിയ എട്ട് വിജ്ഞാപനങ്ങളിലൂടെയാണ് സർക്കാർ പരീക്ഷകൾ റദ്ദാക്കിയ വിവരം അറിയിച്ചത്. 2014 മുതൽ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ഔട്ട്‌സോഴ്‌സ് ചെയ്ത ഏജൻസിയായ ടിഎസ്ആർ ഡാറ്റ പ്രോസസിങ് പ്രൈവറ്റ് ലിമിറ്റഡ് (TDPL) എന്നിവ നടത്തിയ വിവിധ നിയമന പരീക്ഷകളാണ് റദ്ദാക്കിയത്. ഡ്രഗ് ഇൻസ്‌പെക്ടർമാർ, അസിസ്റ്റന്റ് പ്രൊഫസർമാർ, ഡെപ്യൂട്ടി കളക്ടർമാർ, ഡെന്റൽ Read More…
Tag: jharkhand
ജാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: തിരംഗ യാത്രയുമായി വിദ്യാർത്ഥികൾ
റാഞ്ചി: ജാർഖണ്ഡിലെ റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് സമരം ചെയ്യുന്ന വിദ്യാർത്ഥികൾ സ്വാതന്ത്ര്യദിനത്തിൽ റാഞ്ചിയിൽ ‘തിരംഗ യാത്ര’ നടത്തി. മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ രാജി ആവശ്യപ്പെട്ട് ഓഗസ്റ്റ് 20ന് മുഖ്യമന്ത്രിയുടെ വസതി വളയുമെന്നും സമരക്കാർ പ്രഖ്യാപിച്ചു. ഞായറാഴ്ച സംസ്ഥാനത്തെ 24 ജില്ലകളിലും മുഖ്യമന്ത്രി ഹേമന്ത് സോറൻ്റേയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കുമെന്നും പ്രതിഷേധക്കാർ അറിയിച്ചു. റിക്രൂട്ട്‌മെൻ്റ് പരീക്ഷാ സംവിധാനത്തിൽ തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യം കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. Read More…



