നിരവധി വർഷങ്ങളായി സെസ്സ് കുടിശ്ശിക വരുത്തിയ തിയേറ്ററുകളും കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനും കേരള ഹൈക്കോടതിയിൽ നൽകിയ ഒരുകൂട്ടം റിട്ട് ഹർജികൾ ഹൈക്കോടതി തള്ളി. ചിത്രവാണി തിയേറ്റർ, ഖയ്യാം തിയേറ്റർ, ദ്വാരക തിയേറ്റർ, സിതാസ് തിയേറ്റർ, ലിബർട്ടി സിനിമാസ് തലശ്ശേരി, ലിബർട്ടി സിനിമാസ് കണ്ണൂർ (അമ്പിളി തിയേറ്റർ), വി.ജി.എം/ വിനായക തീയേറ്റർ കാഞ്ഞങ്ങാട്, കൃഷ്ണ തിയേറ്റർ കഴക്കൂട്ടം, ചിപ്പി മൂവീസ് ചെങ്ങന്നൂർ, ഫെയറി ലാന്റ് തീയേറ്റർ നിലമ്പൂർ, മേളം അനുരാഗ് ഗീത സുമ തിയേറ്റർ ഷൊർണ്ണൂർ, അഗസ്ത്യാ സിനിമാസ് തൃശ്ശൂർ എന്നീ തിയേറ്ററുകളുടെ ഹർജികളാണ് തള്ളിയത്. റിട്ട് ഹർജികളിൽ തിയേറ്റർ ഉടമകൾ Read More…
Tag: licence
വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല; രജിസ്‌ട്രേഷന്‍ മാത്രം മതിയെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങള്‍ക്ക് ഇനി പഞ്ചായത്തിന്റെ ലൈസന്‍സ് ആവശ്യമില്ല, രജിസ്‌ട്രേഷന്‍ മാത്രം മതിയാകുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും വ്യവസായ സൗഹൃദ പരിസ്ഥിതി ഉറപ്പാക്കാനുമാണ് പുതിയ പരിഷ്‌കരണം. പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍ മാത്രം പരിശോധിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലൈസന്‍സ് ഫീസ് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ സമഗ്രമായ പരിഷ്‌കരണമാണ് നടപ്പാക്കുന്നത്. വ്യവസായ-വാണിജ്യ സംരംഭങ്ങള്‍ക്ക് രണ്ട് കാറ്റഗറി:-കാറ്റഗറി 1 – ഫാക്ടറികള്‍ പോലെയുള്ള വലിയ വ്യവസായ Read More…
ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 25 ന് മുൻപ് സമർപ്പിക്കണം
കേരള മത്സ്യവിത്ത് നിയമ പ്രകാരം തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യവിത്ത് ഫാമുകൾ / ഹാച്ചറികൾ, അക്വേറിയം ഷോപ്പുകൾ എന്നിവയുടെ ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 25 ന് മുൻപ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മണക്കാട് പി.ഒ. കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0471 2450773, 2464076 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.




