കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തത് ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ റിവ്യൂ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. പിതാവിന്റെ മൃതദേഹം പഠനാവശ്യങ്ങള്‍ക്ക് വിട്ടു കൊടുത്ത വിധി റദ്ദാക്കണമെന്നും, മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുവാദം നല്‍കണമെന്നുമാണ് ആശ ലോറന്‍സ് ആവശ്യപ്പെട്ടിരുന്നത്. 2024 സെപ്റ്റംബര്‍ 21 നാണ് 95-ാം Read More…
Tag: m m lawarance
എം എം ലോറൻസിനെ മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആവശ്യം വീണ്ടും തള്ളി; പുനഃപരിശോധനാ ഹർജി ഹൈക്കോടതി നിരസിച്ചു
കൊച്ചി: സിപിഎം നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കണമെന്ന ആവശ്യവുമായി മക്കൾ നൽകിയ പുനഃപരിശോധനാ ഹർജി കേരള ഹൈക്കോടതി തള്ളി. ജസ്റ്റിസ് വി.ജി. അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹർജി നിരസിച്ചത്. പിതാവിന്റെ മൃതദേഹം വൈദ്യ പഠനത്തിനായി മെഡിക്കൽ കോളജിന് വിട്ടുനൽകാമെന്ന ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നല്‍കിയ ഹർജിയായിരുന്നു ഇത്. ഇതിനോടകം തന്നെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും, സുപ്രീംകോടതിയും ഈ ആവശ്യം തള്ളിയ സാഹചര്യത്തിലാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഹർജിക്കാർക്ക് Read More…
‘എനിക്ക് സ്വർഗത്തിൽ പോകണം, മകൾ പറയുന്നിടത്ത് തന്നെ അടക്കണം’: എം.എം. ലോറൻസിന്റെ പഴയ വീഡിയോ പുറത്ത്
കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ സംസ്‌കാര ചടങ്ങുകളെ കുറിച്ച് അദ്ദേഹം നേരത്തെ പറഞ്ഞിരുന്ന ഒരു വീഡിയോ ക്ലിപ്പ് മകൾ സുജാത പുറത്തുവിട്ടു. ‘എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം. മകൾ പറയുന്നിടത്ത് തന്നെ അടക്കണം. അതിൽ മാറ്റം വരുത്താൻ പാടില്ല’ എന്നാണ് 2022 ഫെബ്രുവരി 25-നു ലോറൻസ് പറഞ്ഞതെന്ന് സുജാത ആരോപിക്കുന്നു. ഹൈക്കോടതിയ്ക്ക് ഈ വീഡിയോ കൈമാറിയിട്ടുണ്ടെന്നും, പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തങ്ങളോട് ചോദിക്കാതെയാണ് പാർട്ടി തീരുമാനം എടുത്തതെന്നുമാണ് ലോറൻസിന്റെ പെൺമക്കളായ ആശയും Read More…
ക്രിസ്തുമത വിശ്വാസിയുടെ മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്ക് ഇല്ല: ആശാ ലോറൻസിന്റെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി: സിപിഎം മുൻ നേതാവ് എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് കൈമാറാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ഋഷികേശ് റോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടതെന്ന് വ്യക്തമാക്കി. ക്രിസ്തുമത വിശ്വാസിയായ ഒരാളുടെ മൃതദേഹം മെഡിക്കൽ പഠനത്തിനായി നൽകുന്നതിന് നിയമപരമായ തടസമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഈ തീരുമാനത്തിൽ പരമാവധി ജാഗ്രത പുലർത്തിയിട്ടുണ്ടെന്നും ഹൈക്കോടതിയുടെ നടപടിയിൽ പിഴവൊന്നുമില്ലെന്നും കോടതി Read More…


