Kerala News

‘എനിക്ക് സ്വർഗത്തിൽ പോകണം, മകൾ പറയുന്നിടത്ത് തന്നെ അടക്കണം’: എം.എം. ലോറൻസിന്റെ പഴയ വീഡിയോ പുറത്ത്

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ സംസ്‌കാര ചടങ്ങുകളെ കുറിച്ച് അദ്ദേഹം നേരത്തെ പറഞ്ഞിരുന്ന ഒരു വീഡിയോ ക്ലിപ്പ് മകൾ സുജാത പുറത്തുവിട്ടു. ‘എനിക്ക് സ്വർഗത്തിൽ പോകണം, യേശുവിനെ കാണണം. മകൾ പറയുന്നിടത്ത് തന്നെ അടക്കണം. അതിൽ മാറ്റം വരുത്താൻ പാടില്ല’ എന്നാണ് 2022 ഫെബ്രുവരി 25-നു ലോറൻസ് പറഞ്ഞതെന്ന് സുജാത ആരോപിക്കുന്നു.

ഹൈക്കോടതിയ്ക്ക് ഈ വീഡിയോ കൈമാറിയിട്ടുണ്ടെന്നും, പിതാവിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാൻ തങ്ങളോട് ചോദിക്കാതെയാണ് പാർട്ടി തീരുമാനം എടുത്തതെന്നുമാണ് ലോറൻസിന്റെ പെൺമക്കളായ ആശയും സുജാതയും ആരോപിക്കുന്നത്.

ഈ വീഡിയോ തെളിവായി കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയതായും നേരത്തെ മെഡിക്കൽ കോളജിന് ലോറൻസിന്റെ മൃതദേഹം വിട്ടുകൊടുക്കരുതെന്ന ഹർജി കോടതി തള്ളിയതായും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *