തൊടുപുഴ: ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില. താപനില താഴ്ന്നതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയിരുന്നു. അതിനുശേഷം താപനില ക്രമേണ വര്‍ധിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് Read More…
Tag: munnar
മൂന്നാറില്‍ വീണ്ടും മൈനസ് താപനില, തണുത്തുറഞ്ഞ് ഹിൽസ്റ്റേഷൻ
തൊടുപുഴ: അതിശൈത്യം തുടരുന്ന ഇടുക്കി മൂന്നാറില്‍ താപനില വീണ്ടും പൂജ്യത്തിന് താഴെ. മൂന്നാറിലെ ലച്ച്മി എസ്റ്റേറ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ആയാണ് ലച്ച്മി എസ്റ്റേറ്റിലെ താപനില താഴ്ന്നത്. മൂന്നാര്‍ ടീ എസ്റ്റേറ്റിലെ ഉള്‍പ്രദേശങ്ങളില്‍ മാത്രമാണ് ഇത്രയും കുറഞ്ഞ തണുപ്പ്. എന്നാല്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇത്രയും കഠിനമായ തണുപ്പ് അനുഭവപ്പെടുന്നില്ല. മൂന്നാറില്‍ തണുപ്പ് വര്‍ധിച്ചതായുള്ള വാര്‍ത്തകള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്കും കൂടിയിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ യാത്രാ കുരുക്കും രൂക്ഷമായി. കഴിഞ്ഞ ദിവസം Read More…
മൂന്നാർ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്
മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ ലോവർ ഡിവിഷൻ എന്നിവിടങ്ങളിലാണ് താപനില മൂന്നു ഡിഗ്രി സെൽഷ്യസിലെത്തിയത്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിലും ചൊക്കനാടും നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. മേഖലയിൽ താപനില കുറഞ്ഞത് വിനോദസഞ്ചാരമേഖലയ്ക്കും പുത്തൻ ഉണർവേകിയിട്ടുണ്ട്. മഴ പൂർണമായി മാറിയതോടെ, വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം Read More…
മൂന്നാര്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; രാത്രിയാത്ര നിരോധിച്ചതിനാല്‍ ഒഴിവായത് വന്‍ അപകടം
തൊടുപുഴ: മൂന്നാര്‍ പള്ളിവാസലില്‍ ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍. രാത്രിയാത്ര നിരോധിച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതല്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം ബ്രിഡ്ജിന്റെ നിര്‍മാണം നടക്കുന്ന മേഖലയില്‍ തന്നെയാണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായത്. അശാസ്ത്രീയ നിര്‍മാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത് രാവിലെ മുതല്‍ വാഹനങ്ങള്‍ ഭാഗികമായി കടത്തി വിടാന്‍ തുടങ്ങി. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതര്‍ Read More…
മദപ്പാട് സ്ഥിരീകരിച്ചു; പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം
തൊടുപുഴ: മൂന്നാറിൽ ജനവാസമേഖലയിൽ തുടരുന്ന കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ഇടതു ചെവിക്കു സമീപമാണ് മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്തിയത്. വനം വകുപ്പ് അധികൃതർ ആനയുടെ ചിത്രങ്ങൾ പകർത്തി വെറ്ററിനറി ഡോക്ടർക്കു നൽകുകയും, പരിശോധനയ്‌ക്ക് ശേഷം ഡോക്ടർ മദപ്പാട് സ്ഥിരീകരിക്കുകയും ചെയ്തു. നാളുകളായി പടയപ്പ ഉൾക്കാട്ടിലേക്ക് മടങ്ങാതെ ജനവാസ മേഖലയിൽ തുടരുകയാണ്. വനം വകുപ്പിന്റെ ആർടിഒ സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇതിനൊപ്പം നിരീക്ഷണത്തിനായി 5 പേരടങ്ങുന്ന പ്രത്യേക വാച്ചർ സംഘത്തെയും നിയോഗിച്ചിരിക്കുകയാണ്. ആനയുടെ സാന്നിധ്യ Read More…
പടയപ്പ മദപ്പാടിൽ; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം
മൂന്നാർ: കാട്ടാന പടയപ്പ മദപ്പാടിലാണെന്ന് വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. ഇടത് ചെവിക്ക് സമീപം മദപ്പാട് കണ്ടുപിടിച്ചതിനെ തുടർന്ന്, ആനയുടെ ചിത്രങ്ങൾ വെറ്ററിനറി ഡോക്ടർ പരിശോധിച്ചപ്പോഴാണ് സ്ഥിരീകരണം ലഭിച്ചത്. വനം വകുപ്പ് പ്രത്യേക വാച്ചർമാരെ നിയോഗിച്ചു. ഇതിനകം ആർആർടി (റാപിഡ് റസ്‌പോൺസ് ടീം) പടയപ്പയെ നിരീക്ഷിച്ചുവരുകയാണ്. പടയപ്പ മദപ്പാട് തുടങ്ങിയാൽ അക്രമാസക്തനാകുന്നത് പതിവാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആദ്യം മദപ്പാടിന്റെ ലക്ഷണങ്ങൾ കണ്ടത്. അതിനുശേഷം, പടയപ്പ നിരവധി വീടുകളും വാഹനങ്ങളും തകർത്തിരുന്നു. നാളുകളായി Read More…
മൂന്നാറിൽ വീണ്ടും പൂജ്യം ഡിഗ്രി താപനില; പുൽമേടുകളിൽ വ്യാപക മഞ്ഞ് വീഴ്ച
തൊടുപുഴ: ഒരിടവേളയ്ക്കു ശേഷം മൂന്നാർ വീണ്ടും കഠിനമായ ശൈത്യത്തിൽ. തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിലും കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആയി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീണതോടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.




