Kerala News

ഇറ്റ്‌ഫോക് : സമാപനസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും

ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിച്ച ഇറ്റ്‌ഫോക് ഇന്ന് സമാപിക്കും. സമാപന സമ്മേളനം നാളെ വൈകീട്ട് 5.30 ന് അക്കാദമി അങ്കണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ അനാമിക ഹസ്‌കര്‍ ക്യൂറേറ്റര്‍ നോട്ട് അവതരിപ്പിക്കും. അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.നിജി ജസ്റ്റിന്‍, ഡോ രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാകളക്ടര്‍ അര്‍ജ്ജുനന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായിരിക്കും.അക്കാദമി വൈസ്‌ചെയര്‍മാന്‍ പുഷ്പവതി പിആര്‍ ചടങ്ങില്‍ സംസാരിക്കും.അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗതവും ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ ജലീല്‍ ടി കുന്നത്ത് നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *