Kerala News

നാടകോത്സവത്തിന് പിന്തുണ തുടരും: മേയർ

ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ നടന്ന 16-ാമത് അന്താരാഷ്ട്ര നാടകോത്സവം മികച്ച രീതിയിൽ സംഘടിപ്പിച്ചതായി തൃശ്ശൂർ മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു. ഇറ്റ്ഫോകിന്റെ സമാപന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.തന്റെ കലാലയ ജീവിതത്തിലെ നാടക അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ച മേയർ, ഇത്തരത്തിലുള്ള നാടകോത്സവങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. തൃശ്ശൂർ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് കേരള സംഗീത നാടക അക്കാദമിക്ക് ആവശ്യമായ എല്ലാപിന്തുണയും നൽകുമെന്ന് അവർ പറഞ്ഞു.

Kerala News

പതിനാറാമത് അന്തരാഷ്ട്ര നാടകോത്സവത്തിന് തിരശ്ശീല വീണു

സാംസ്കാരിക നഗരിയായ തൃശ്ശൂരിന്റെ മണ്ണിൽ ഈ നിശബ്ദതയിലെ ശബ്ദങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്തരാഷ്ട്ര നാടകോൽസവത്തിന് തിരശ്ശീല വീണു. ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ എട്ടു ദിവസം നീണ്ടു നിന്ന നാടകോത്സവത്തിൽ 8 വിദേശ നാടകങ്ങളും 14 ദേശീയ നാടകങ്ങളുമടക്കം 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് നടന്നത്. ഞായാറാഴ്ച വൈകിട്ട് അക്കാദമി അങ്കണത്തിൽ നടന്ന സമാപന സമ്മേളനം ഫെസ്റ്റിവൽ ക്യൂറേറ്റർ അനാമിക ഹക്സർ ഉദ്ഘാടനം ചെയ്തു. Read More…

Kerala News

സാംസ്കാരികമായ ഇടപെടലാണ് ഇറ്റ്ഫോക് : അനാമിക ഹക്സർ

പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ സാംസ്കാരിക പ്രതിരോധത്തിന്റെ പുതിയ ദിശാബോധം പകർന്ന് ഇറ്റ്ഫോക് ക്യൂറേറ്റും പ്രശസ്ത സംവിധായികയുമായ അനാമിക ഹക്സർ. കല കേവലം വിനോദമല്ലെന്നും മറിച്ച് അനീതിക്കെതിരായ ശക്തമായ ഇടപെടലാണെന്നും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അവർ പറഞ്ഞു. സൗകര്യങ്ങളിൽ നിന്നല്ല, മറിച്ച് പ്രതിരോധത്തിൽ നിന്നാണ് ഇറ്റ്ഫോക്ക് പിറന്നത്. നിശബ്ദരാക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനതയുടെ പോരാട്ടവീര്യമാണ് കഴിഞ്ഞ 16 വർഷമായി ഈ മേളയിൽ പ്രതിഫലിക്കുന്നത്. കേരളത്തിന്റെ ചരിത്രം രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും സാമൂഹിക മാറ്റങ്ങളിലൂടെയും ശാസ്ത്രബോധത്തിലൂടെയുമാണ് രൂപപ്പെട്ടത്.രാജ്യം Read More…

Kerala News

ഖുലാങ് ബുര്‍ഹി : ഒരു വടക്ക്-കിഴക്കന്‍ വീരഗാഥ

അസമിന്റെ നാടോടി പാരമ്പര്യത്തില്‍ വേരൂന്നിയ ഖുലാങ് ബുര്‍ഹി എന്ന നാടകത്തെക്കുറിച്ചുള്ള സര്‍ഗ്ഗാത്മകമായ സംവാദത്തിന് ഫാവോസ് വേദിയായി.മുഖ്യധാരാ നാടകവേദികള്‍ പലപ്പോഴും വിസ്മരിച്ച ഒരു ജനതയുടെ സാംസ്‌കാരിക അടയാളങ്ങളെ മുന്‍നിര്‍ത്തി നടന്ന ചര്‍ച്ചയില്‍ നാടകത്തിന്റെ സംവിധായകന്‍ സിമന്ത ഫുക്കന്‍ പങ്കെടുത്തു. സന്ദീപ് കുമാറാണ് പരിപാടി നയിച്ചത്. ഖുലാങ് ബുര്‍ഹി എന്നത് കേവലം ഒരു കഥാപാത്രമല്ല, മറിച്ച് അസമിലെ തെംഗല്‍ കാച്ചാരി ഗോത്രവര്‍ഗത്തിന്റെ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു നാടോടി നാടകമാണെന്ന് സിമന്ത ഫുക്കന്‍ വ്യക്തമാക്കി. ബിനോയ് സൈകിയ രചിച്ച ഈ നാടകം Read More…

Kerala News

നന്മയില്‍ ജോണ്‍ ക്വിഹോത്തെ: അസ്ഥിരമായ സ്വപ്നങ്ങളുടെ കാവല്‍ക്കാരന്‍

സെര്‍വാന്റിസിന്റെ ലോകപ്രശസ്തമായ ഡോണ്‍ ക്വിക്‌സോട്ട് എന്ന നോവലിനെ കേരളീയ പശ്ചാത്തലത്തില്‍ പുനര്‍വായിക്കുന്ന നന്മയില്‍ ജോണ്‍ ക്വിഹോത്തെ എന്ന നാടകത്തിന്റെ മീറ്റ് ദി ആര്‍ട്ടിസ്റ്റ് പരിപാടിയില്‍ ഈ കലാസൃഷ്ടിയുടെ നിര്‍മ്മാണവഴികളെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. അലിയാര്‍ കെ ,സായൂജ്, ഷാന്റോ, ഷൈജു, ഫിദ, സജി, ദാസന്‍, കണ്ണനുണ്ണി, നാരു, ബിനി, സന്ദീപ് എന്നിവര്‍ ഈ സെഷനില്‍ പങ്കെടുത്തുഈ സര്‍ഗ്ഗാത്മക ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പരേതനായ മിഥുന്‍ മോഹന്റെ സ്മരണയ്ക്ക് മുന്‍പില്‍ ആദരവര്‍പ്പിച്ചു. നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം പുലര്‍ത്തിയിരുന്ന Read More…

Kerala News

ഇറ്റ്‌ഫോക് : സമാപനസമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്യും

ജനുവരി 25 മുതല്‍ ഫെബ്രുവരി ഒന്ന് വരെ സംഘടിപ്പിച്ച ഇറ്റ്‌ഫോക് ഇന്ന് സമാപിക്കും. സമാപന സമ്മേളനം നാളെ വൈകീട്ട് 5.30 ന് അക്കാദമി അങ്കണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ അനാമിക ഹസ്‌കര്‍ ക്യൂറേറ്റര്‍ നോട്ട് അവതരിപ്പിക്കും. അക്കാദമി ചെയര്‍പേഴ്‌സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ.നിജി ജസ്റ്റിന്‍, ഡോ രാജന്‍ ഖൊബ്രഗഡെ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാകളക്ടര്‍ അര്‍ജ്ജുനന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായിരിക്കും.അക്കാദമി വൈസ്‌ചെയര്‍മാന്‍ പുഷ്പവതി പിആര്‍ Read More…

Kerala News

ഇറ്റ്‌ഫോക്കിന് നാളെ തിരശ്ശീല വീഴും

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര നാടകോത്സവത്തിന് നാളെ (ഫെബ്രുവരി 1) തിരശ്ശീല വീഴും.പ്രേക്ഷക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ നാടകോത്സവം. എല്ലാ നാടകങ്ങളും നിറഞ്ഞ സദസ്സിനു മുന്നിലാണ് അരങ്ങേറിയത് . 22 നാടകങ്ങളുടെ 47 അവതരണങ്ങളാണ് ഇറ്റ്‌ഫോക്കില്‍ അരങ്ങേറുന്നത്.ഇതില്‍ 40 അവതരണങ്ങള്‍ ഇതിനകം പൂര്‍ത്തിയായി.ഏഴ് അവതരണങ്ങള്‍ ഇന്നുനടക്കും. ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍ എന്നതായിരുന്നു ഈവര്‍ഷത്തെ ഇറ്റ്‌ഫോക് പ്രമേയം. നാടകങ്ങള്‍ക്ക് പുറമേ സംവാദങ്ങള്‍, ചര്‍ച്ച, അനുസ്മരണം,ഡോക്യൂമെന്ററി പ്രദര്‍ശനം,സംഗീത പരിപാടികള്‍,ഫോട്ടോ-ചിത്ര-പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും നാടകോത്സവത്തിന്റെ ഭാഗമായി Read More…

Kerala News

നിശബ്ദ സമ്മതത്തിന്റെ പൊരുള്‍: ‘അഗര്‍ബത്തി’ സംവാദം

ഫാവോസില്‍ അരങ്ങേറിയ അഗര്‍ബത്തി എന്ന നാടകത്തെ ആസ്പദമാക്കിയ സംവാദം, അക്രമത്തെയും അനീതിയെയും നിസ്സംഗമായി കണ്ടുനില്‍ക്കുന്ന പൊതുസമൂഹത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വങ്ങളെ കനത്തമായി ചോദ്യം ചെയ്യുന്ന ഗൗരവകരമായ ചര്‍ച്ചയായി മാറി. റുവന്തി ഡി ചിക്കേര മോഡറേറ്ററായ സെഷന്‍ കേവലമായ നാടകവിശകലനത്തിനപ്പുറം, സമകാലിക സമൂഹം പുലര്‍ത്തുന്ന “അറിഞ്ഞുകൊണ്ടുള്ള നിശബ്ദത”യെ വിചാരണ ചെയ്യുന്ന ബൗദ്ധിക വേദിയായി വികസിച്ചു. ആശിഷിന്റെ രചനയിലും സ്വാതി ദുബെയുടെ സംവിധാനത്തിലുമൊരുങ്ങിയ അഗര്‍ബത്തി, ബെഹ്‌മയി കൂട്ടക്കൊലയുടെ ചരിത്രപശ്ചാത്തലത്തിലാണ് നില്‍ക്കുന്നത്. കൂട്ടക്കൊല ചെയ്യപ്പെട്ട താക്കൂര്‍ പുരുഷന്മാരുടെ വിധവകളെ പുനരധിവസിപ്പിക്കാനായി സര്‍ക്കാര്‍ ആരംഭിക്കുന്ന Read More…

Kerala News

കാപട്യത്തിന്റെ പൊയ്മുഖങ്ങൾ അഴിച്ചുമാറ്റി ‘ഡംപ്ലിങ്ങ്’ — ഇറ്റ്ഫോക്കിൽ രാഷ്ട്രീയചിന്തകളെ ഉണർത്തിയ അർമേനിയൻ നാടകം

ഇറ്റ്ഫോക്ക് വേദിയെ വിസ്മയിപ്പിച്ച അർമേനിയൻ നാടകം ‘ഡംപ്ലിങ്ങ്’ അരങ്ങൊഴിഞ്ഞതിന് പിന്നാലെ, കലാകാരന്മാരും പ്രേക്ഷകരും പങ്കെടുത്ത സംവാദം ഫാവോസിൽ ഗൗരവമേറിയ രാഷ്ട്രീയചിന്തകളിലേക്കാണ് വഴിമാറിയത്. സംവിധായിക നറൈൻ ഗ്രിഗോറിയൻ, സിനോഗ്രാഫറും കോസ്റ്റ്യൂം ഡിസൈനറുമായ വിക്ടോറിയ റെയ്‌ഡോ, അഭിനേതാക്കളായ വർഷം ഗെവോർഗ്യൻ, തതേവ് ഗസാര്യൻ, നരേക് ബാഗ്ദാസര്യൻ, അല്ല സഹക്യാൻ എന്നിവർ പങ്കെടുത്ത ചർച്ചയ്ക്ക് നടൻ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ നേതൃത്വം നൽകി. നാടകത്തിൽ അതിഭാവുകത്വത്തിന് പകരം സത്യസന്ധവും ആക്ഷേപഹാസ്യപരവുമായ ശാരീരിക ഭാഷയാണ് ഉപയോഗിച്ചതെന്ന് മോഡറേറ്റർ നിരീക്ഷിച്ചു. ഈ ശൈലി തന്നെ കാപട്യത്തിനെതിരെയുള്ള Read More…