India International News Sports

ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്രയ്ക്ക് വെള്ളി; റുമേഷ് പതിരഗെ ചാമ്പ്യൻ

ലോസാൻ: ലോസാൻ ഡയമണ്ട് ലീഗിൽ ഇന്ത്യൻ ജാവലിൻ താരം നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. ഒരു വർഷത്തിന് ശേഷം തൻ്റെ മികച്ച പ്രകടനം നീരജ് കാഴ്ചവെച്ചെങ്കിലും ശ്രീലങ്കയുടെ യുവതാരം റുമേഷ് പതിരഗെയോട് വെറും ഒൻപത് സെൻ്റി മീറ്ററിന് ഒന്നാം സ്ഥാനം നഷ്ടമാകുകയായിരുന്നു. 28കാരനായ നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ 88.05 മീറ്റർ ദൂരംഎറിഞ്ഞാണ് ഒമ്പത് താരങ്ങൾ മാറ്റുരച്ച മത്സരത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. 2025 ജൂണിൽ പാരീസ് ഡയമണ്ട് ലീഗിൽ കുറിച്ച 88.16 മീറ്ററിന് ശേഷം നീരജിൻ്റെ Read More…

India International News Sports

കോമൺവെൽത്ത് ഗെയിംസ്: നീരജ് ചോപ്രയ്ക്ക് വെള്ളി, യശ്വീർ സിങ്ങിന് വെങ്കലം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിലെ പുരുഷ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ സൂപ്പർതാരം നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കി. പ്രതികൂല കാലാവസ്ഥയിലും സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ എറിഞ്ഞാണ് 28കാരനായ ടോക്കിയോ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവ് രണ്ടാം സ്ഥാനം നേടിയത്. രണ്ടാം ശ്രമത്തിലായിരുന്നു നീരജ് തൻ്റെ മികച്ച ദൂരം പിന്നിട്ടത്. ഈ വർഷം ജൂണിൽ ദോഹ ഡയമണ്ട് ലീഗിൽ നേടിയ 85.69 മീറ്റർ എന്ന സീസൺ റെക്കോർഡിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഗ്ലാസ്‌ഗോയിൽ താരം പുറത്തെടുത്തത്. അതേസമയം, Read More…

India News Sports

നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണല്‍; ആദരിച്ച് സൈന്യം

ന്യൂഡല്‍ഹി: ജാവലിന്‍ ത്രോ താരവും ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ നീരജ് ചോപ്രയെ ഇന്ത്യന്‍ സൈന്യം ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയും ചേര്‍ന്ന് ബഹുമതി കൈമാറി. കായികമേഖലയില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് നീരജിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്രയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചടങ്ങിന് സാക്ഷ്യം Read More…