Education India News Politics

ഇറ്റാനഗറിലെ ഭിന്നശേഷിക്കാർക്കായുള്ള സ്കൂൾ സന്ദർശിച്ച് ഉപരാഷ്ട്രപതി

ഇറ്റാനഗർ: അരുണാചൽ പ്രദേശ് ഇറ്റാനഗറിലുള്ള ചിമ്പുവിലെ ഡോണി-പോളോ മിഷൻ സ്കൂൾ ഫോർ ദി ഹിയറിങ്, വിഷ്വലി ആൻഡ് ഇന്റലക്ച്വലി ഇംപെയേർഡ് സ്കൂൾ എന്നിവ സന്ദർശിച്ച് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരുമായും അദ്ദേഹം സംവദിച്ചു.

സന്ദർശനത്തിനിടെ സ്ഥാപനത്തിലെ വിവിധ പ്രവർത്തന മേഖലകൾ ഉപരാഷ്ട്രപതി സന്ദർശിച്ചു. തുടർന്ന് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസവും ആവശ്യമായ പിന്തുണയും ഉറപ്പാക്കുന്നതിൽ അധ്യാപകരും ജീവനക്കാരും നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എല്ലാ കുട്ടികൾക്കും പഠിക്കാനും വളരാനും സമൂഹത്തിൽ തുല്യമായി പങ്കാളികളാകാനും അവസരങ്ങൾ ഒരുക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *