Kerala News

വായനയുടെ പുതുലോകം തുറന്ന് ദീനദയാൽ ലൈബ്രറി.

വായനയുടെയും അറിവിൻ്റെയും ബഹുമുഖ ലോകം തുറന്ന് തൃശ്ശൂർ ചെമ്പൂക്കാവ് നമോ ഭവൻ. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ലൈബ്രറി ആൻ്റ് പഠനകേന്ദ്രം എന്നു നാമകരണം ചെയ്ത വായനാ ലോകത്തിൻ്റെ ഉൽഘാടനം എഴുത്തുകാരനും പ്രഭാഷകനും മികച്ച സംഘാടകനുമായ ഗോവാ ഗവർണ്ണർ ബഹു.അഡ്വ. പി എസ് ശ്രീധരൻ പിള്ള ഉൽഘാടനം ചെയ്തു.

സാഹിത്യം സാംസ്കാരികം വൈജ്ഞാനിക മേഖലകളിൽ നിന്നുമുള്ള പുസ്തകങ്ങളാണ് ലൈബ്രറിയിൽ ക്രമീകരിച്ചിരിയ്ക്കുന്നത്. നോവൽ ചെറുകഥാ സഹിത്യത്തിലെ അധികായൻമാർ മുതൽ പുതുതലമുറയിലെ എഴുത്തുകാരുടെ രചനകൾ പുസ്തക ശേഖരത്തിൽ ഉണ്ട്. ബാലസാഹിത്യ രചനകളും ഗ്രന്ഥശാലയിലെ ശ്രദ്ധേയ പുസ്തകങ്ങളാണ്. വേദങ്ങൾ, ഉപനിഷത്തുകൾ, ആർഷ സംസൃതി ഗ്രന്ഥങ്ങൾ ആദ്ധ്യാത്മിക, വൈജ്ഞാനി പുസ്തകങ്ങൾ ലോക ചരിത്രം, ഇന്ത്യാ ചരിത്രം, കേരള ചരിത്രം, കലാചരിത്രം, സാംസ്കാരിക ചരിത്രം എൻസൈക്ലോപീഡിയ, പരിസ്ഥിതി, രാഷ്ട്രീയ, നാട്ടറിവ് അനുഷ്ടാന കല തന്ത്രിക ഗ്രഹങ്ങളെല്ലാം ആദ്യഘട്ടത്തിൽത്തന്നെ ഗ്രന്ഥശാലയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ 6,500 ഓളം പുസ്തകങ്ങൾ ആണ് ദീനദയാൽ ലൈബ്രറിയുടെ ആകർഷണീയത. വരും നാളുകളിൽ ലൈബ്രറി വിപുലീകരണം നടത്തുകയും കൂടുതൽ മേഖലകളിൽ നിന്നുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.

രാഷ്ട്രീയ നേതൃത്വത്തെ ശക്തിപ്പെടുത്തൽ വായനാശീലത്തിലൂടെ മാത്രമേ സാധിയ്ക്കൂ എന്ന് അഡ്വ. പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. ഒരു കാലത്ത് രാഷ്ട്രീയ നേതൃത്വങ്ങളിൽ നല്ല വായന ശേഷിയുള്ള, ചിന്താശേഷിയുള്ള വ്യക്തികൾ ആണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് നഷ്ടപ്പെട്ടിരിയ്ക്കുന്നു. വായന തിരിച്ചു പിടിയ്ക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും ഗോവ ഗവർണ്ണർ അഡ്വ പി എസ് ശ്രീധരൻ പിള്ള അഭിപ്രായപ്പെട്ടു.

ജനാധിപത്യ സംവിധാനത്തിൽ വലിയ സമൂഹത്തിനു ആവശ്യമുള്ള വിഷയങ്ങളുടെ അജണ്ട നിശ്ചയിച്ചിരുന്നത് വായനാശീലമുള്ള ചിന്താശീലമുള്ള നേതൃത്വങ്ങളായിരുന്നു ഇന്നത് നഷ്ടപ്പെടുന്നു. അതാണ് രാഷ്ട്രീയ പാർട്ടികളുടെ അപചയത്തിനു കാരണം. രാഷ്ട്രീയ നേതാക്കൾ വായന തിരിച്ചു പിടിയ്ക്കുകയും നാളെയെക്കുറിച്ചു ചിന്തിയ്ക്കുകയും ചെയ്താലേ നല്ല സമൂഹത്തെ കെട്ടിപ്പെടുക്കാനാകൂ എന്നും ഗോവാ ഗവർണ്ണർ ഓർമ്മിപ്പിച്ചു.

BJP തൃശൂർ ജില്ലാ ആസ്ഥാന മന്ദിരത്തിൽ സജ്ജീകരിച്ച പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ ലൈബ്രറി & പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഉദ്ഘാടന യോഗത്തിൽ ശ്രീജിത്ത് മൂത്തേടത്തിൻ്റെ ബാലസാഹിത്യ നോവൽ പൗർണമി മുതൽ പൗർണമി വരെ അഡ്വ. പി എസ് ശ്രീധരൻപിള്ള പ്രകാശനം ചെയ്തു. ആർ എസ് എസ് ഉത്തര കേരള കാര്യവാഹക് പി.എൻ. ഈശ്വരൻ പുസ്തകം ഏറ്റുവാങ്ങി. യോഗത്തിൽ ജസ്റ്റിൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ കെ അനീഷ് കുമാർ, കെ വി ശ്രീധരൻ മാസ്റ്റർ, പി എൻ ഈശ്വരൻ, എ നാഗേഷ് അഡ്വ. നിവേദിത അഡ്വ.രവികുമാർ ഉപ്പത്ത്, അഡ്വ :കെ ആർ ഹരി, മോഹനചന്ദ്രൻ കെ കെ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *