India International Kerala Medical News Politics

നേപ്പാൾ പ്രളയം മരണം 1,243 ആയി; കാലാവസ്ഥാ വ്യതിയാനം കാരണം: പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും കനത്ത നാശം വിതച്ച മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,243 ആയി ഉയർന്നു. ഭോട്ടെകോശി നദിയുടെ തീരത്തെ തുരങ്കങ്ങളിലും ഭൂഗർഭ വൈദ്യുത നിലയങ്ങളിലും കുടുങ്ങിക്കിടക്കുന്നവർക്ക് വേണ്ടി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിന് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധമുണ്ടെന്നും വിഷയം അന്താരാഷ്ട്ര തലത്തിൽ ശക്തമായി തന്നെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ആവശ്യപ്പെട്ടു. കാലാവാസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന അതിതീവ്ര സാഹചര്യങ്ങൾ വർധിക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. അതെസമയം പ്രളയമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും രക്ഷാപ്രവർത്തനം തുടരുകയാണ്. Read More…

India International Kerala News

നേപ്പാൾ മിന്നൽപ്രളയം; മരണം 162 ആയി, 750 പേരെ കാണാതായി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 162 ആയി ഉയർന്നു. സുരക്ഷാ സേനാംഗങ്ങളും വിദേശ വിനോദസഞ്ചാരികളും ഉൾപ്പെടെ 750ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്ന വിവരം. സമീപകാല വർഷങ്ങളിൽ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഈ മിന്നൽ പ്രളയം. ബുധനാഴ്ച നേപ്പാളിലെ മൂന്ന് ജില്ലകളിലാണ് പ്രളയം കനത്ത നാശം വിതച്ചത്. നിരവധി വീടുകളും കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും പ്രളയത്തിൽ തകർന്നു.. ഹിമാപാളികൾ അടർന്നു വന്നതിനെ തുടർന്ന് ഭോട്ടെകോശി നദിയുടെ പോഷകനദിയായ ല്ഹെൻഡെയുടെ Read More…

India International Kerala Medical News Politics

പ്രളയം ദുരിതത്തിൽ മോദിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ

കാഠ്മണ്ഡു: ഇന്നലെയുണ്ടായ മിന്നൽ പ്രളയക്കെടുതിയിൽ അകപ്പെട്ട നേപ്പാളിന് പിന്തുണയും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും വാഗ്ദാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ബന്ധപ്പെടുകയും ചെയ്തിരുന്നു. പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യ നൽകിയ ഐക്യദാർഢ്യത്തെയും സഹായ വാഗ്ദാനത്തെയും അഭിനന്ദിച്ചു കൊണ്ടാണ് നേപ്പാൾ പ്രധാനമന്ത്രി ഷാ മോദിക്ക് നന്ദി അറിയിച്ചത്. “ഈ ദുഷ്‌കരമായ സമയത്ത് നേപ്പാളിനോട് കാണിച്ച ഊഷ്മളമായ ഐക്യദാർഢ്യത്തിനും Read More…