ബംഗളൂരു: ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ റോയൽ ചാലഞ്ചേഴ്‌സ് ബംഗളുരുവിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി നടത്താനിരുന്ന റോഡ് ഷോ പൊലീസ് അനുമതി നിഷേധിച്ചതോടെ റാലി റദ്ദാക്കി. വിജയാഘോഷം ഹോം ഗ്രൗണ്ടായ എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ മാത്രം നടത്താനാണ് തീരുമാനം. വിധാന്‍ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന വാഹനത്തില്‍ ആഡംബര റോഡ് ഷോയ്ക്ക് ഒരുക്കം നടത്തിയിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് അവസാന നിമിഷത്തിൽ പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനം എടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. ഉച്ചയ്ക്ക് Read More…


