തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ റാഗിങ് തടയുന്നതിനുള്ള കർശന നടപടികൾ എടുത്തിട്ടുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. റാഗിങ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താൽ 24 മണിക്കൂറിനകം പൊലീസിൽ അറിയിക്കുകയും, ബന്ധപ്പെട്ട വിദ്യാർത്ഥിയെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. പ്രിന്‍സിപ്പല്‍മാരുടെ അടിയന്തര യോഗം ചേര്‍ന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ കോഴ്‌സുകളുടെയും പ്രോസ്‌പെക്ടസില്‍ റാഗിങ് നിരോധനം സംബന്ധിച്ച് വ്യക്തമായി Read More…
Tag: ragging
റാഗിങ് കേസുകൾക്കായി ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്; ശക്തമായ നടപടി ആവശ്യപ്പെട്ട് കെൽസ
കൊച്ചി: സംസ്ഥാനത്തെ റാഗിങ് കേസുകൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിക്കുമെന്ന് കേരള ഹൈക്കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) പ്രശ്നം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു. കെൽസയുടെ ഹർജിയിൽ, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന, ജില്ലാ തല മോണിറ്ററിംഗ് കമ്മിറ്റികളും പരാതി പരിഹാര സെല്ലുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. രാഗിങ് വിരുദ്ധ നിയമങ്ങൾ Read More…



