വിക്ടോറിയ: സീഷെൽസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിക്ടോറിയയിലെ അരുള്‍മിഗു നവശക്തി വിനായകർ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ത്യയും സീഷെൽസും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-നാഗരിക ബന്ധത്തിൻ്റെ പ്രതീകമാണ് ക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. സീഷെൽസിലെ പ്രധാന ഹിന്ദു ആരാധനാലയങ്ങളിലൊന്നായ ക്ഷേത്രത്തിൽ രാജ്യത്തിൻ്റെയും ലോകജനതയുടെയും സമാധാനത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. “ഭഗവാൻ ശ്രീ ഗണേശൻ എല്ലാവർക്കും ജ്ഞാനവും ശക്തിയും സമൃദ്ധിയും അനുഗ്രഹിക്കട്ടെ,” എന്നും അദ്ദേഹം കുറിച്ചു. ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിനും പരിപാലനത്തിനും നേതൃത്വം നൽകുകയും സീഷെൽസിൽ Read More…
Tag: seychelles
സീഷെൽസിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി
വിക്ടോറിയ: സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് ദ്വീപസമൂഹ രാജ്യത്തിൻ്റെ 50-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇതോടെ സീഷെൽസിൻ്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. സീഷെൽസ് സ്വാതന്ത്ര്യത്തിൻ്റെ സുവർണജൂബിലിയോടൊപ്പം ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 50-ാം വാർഷികവും ഈ വർഷം ആഘോഷിക്കുകയാണ്. ഇതിൻ്റെ ഭാഗമായി നടന്ന ദേശീയ പരേഡിൽ ഇന്ത്യൻ സായുധസേനയുടെ പ്രത്യേക സംഘം പങ്കെടുത്തു. അസം റൈഫിൾസ്, ഇന്ത്യൻ നാവികസേന, ഇന്ത്യൻ നാവികസേനയുടെ Read More…
സീഷെൽസിൻ്റെ പരമോന്നത ബഹുമതി ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ പ്രധാനമന്ത്രി മോദിക്ക്
വിക്ടോറിയ: സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിൻ്റെ പരമോന്നത പ്രസിഡൻഷ്യൽ ബഹുമതിയായ ‘ഗാർഡിയൻ ഓഫ് ദ ബ്ലൂ ഹൊറൈസൺ’ സമ്മാനിച്ചു. പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, ബ്ലൂ ഇക്കോണമി, സമുദ്ര വിഭവങ്ങളുടെ സുസ്ഥിര പരിപാലനം, വികസ്വര രാജ്യങ്ങളുടെ താൽപര്യ സംരക്ഷണം എന്നിവയിൽ നൽകിയ നേതൃത്വത്തിനുള്ള അംഗീകാരമായാണ് ഈ ബഹുമതി. പ്രത്യേക ചടങ്ങിൽ സമ്മാനിച്ച ഈ പുരസ്‌കാരം ആദ്യമായാണ് ഒരാൾക്ക് നൽകുന്നത്. ചെറുദ്വീപ് വികസ്വര രാജ്യങ്ങളുടെ വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുമുള്ള പ്രധാനമന്ത്രി Read More…
സീഷെൽസ് ബൊട്ടാണിക്കൽ ഗാർഡനിലെ ഭീമൻ ആമ സംരക്ഷണ കേന്ദ്രം സന്ദർശിച്ച് പ്രധാനമന്ത്രി മോദി
വിക്ടോറിയ: സീഷെൽസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിക്കൊപ്പം സീഷെൽസ് ദേശീയ ബൊട്ടാണിക്കൽ ഗാർഡനിലെ ഭീമൻ ആമകളുടെ (Giant Tortoise) സംരക്ഷണ കേന്ദ്രം സന്ദർശിച്ചു. സീഷെൽസിൽ മാത്രം കാണപ്പെടുന്ന ആൾഡബ്ര ഭീമൻ ആമകളെയാണ് (Aldabra Giant Tortoise) ഇരുനേതാക്കളും സന്ദർശിച്ചത്. ലോകത്തിലെ ഏറ്റവും വലിയതും ഏറ്റവും കൂടുതൽ കാലം ജീവിക്കുന്നതുമായ ആമവർഗങ്ങളിൽ ഒന്നായ ഇവയിൽ ചിലത് 200 വർഷത്തിലേറെ പഴക്കമുള്ളവയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആൾഡബ്ര ഭീമൻ ആമകൾ ഇന്ത്യ-സീഷെൽസ് സൗഹൃദത്തിൻ്റെ പ്രതീകമാണെന്നും പ്രധാനമന്ത്രി Read More…
സീഷെൽസ് സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വിക്ടോറിയ/ന്യൂഡൽഹി: സീഷെൽ രാജ്യം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം സീഷെല്ലിലെത്തിയത്. സീഷെൽ രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള സുവർണ ജൂബിലി ദേശീയ ദിനാഘോഷത്തിൽ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുക്കുന്നത്. സീഷെൽസ് പ്രസിഡൻ്റ് ഡോ. പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരമാണ് ജൂൺ 27 മുതൽ 29 വരെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ത്യയും സീഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിൻ്റെ 50-ാം വാർഷികം കൂടിയാണ് ഇക്കുറി ആഘോഷിക്കുന്നത്. സന്ദർശനത്തിനിടെ പ്രസിഡൻ്റ് പാട്രിക് ഹെർമിനിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി Read More…


