ന്യൂഡൽഹി: ആയുഷ് മേഖലയിലെ വളർച്ചയും പരമ്പരാഗത ചികിത്സാരീതികളോടുള്ള ആഗോള താൽപര്യവും വർധിക്കുന്ന സാഹചര്യത്തിൽ ആയുർവേദത്തിന് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യതയേറുന്നു. ഗവേഷണം, ഗുണനിലവാര മാനദണ്ഡങ്ങൾ, അന്താരാഷ്ട്ര ആരോഗ്യ സംവിധാനങ്ങളുമായുള്ള ഏകോപനം എന്നിവയിലൂടെ ആയുർവേദത്തെ ആഗോളതലത്തിൽ ശക്തിപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. “ആരോഗ്യപൂർണമായ നാളേക്കായി ആയുർവേദം” എന്ന പ്രമേയത്തിൽ സെപ്റ്റംബർ 23ന് 11-ാമത് ആയുർവേദ ദിനം ആചരിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ. 2014ൽ 2.85 ബില്യൺ യുഎസ് ഡോളറായിരുന്ന ആയുഷ് മേഖലയിലെ വിപണി 2023ൽ 43.4 ബില്യൺ ഡോളറായി വളർന്നു. ഇതേ കാലയളവിൽ Read More…


