തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24 ന്റെ ലോഗോ പ്രകാശനം പട്ടികജാതി – പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വികസന, ദേവസ്വം, പാർലമെന്ററികാര്യവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവ്വഹിച്ചു. പഴയന്നൂർ ബ്ലോക്കിലെ എളനാട് ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനുവരി 25, 26, 27 തീയതികളിലായി നടക്കുന്ന സംഗമത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ് സംഘാടകസമിതി സംഘടിപ്പിക്കുന്നത്. “തൃശ്ശൂർ ജില്ലാ ക്ഷീര സംഗമം 2023 – 24” ലോഗോ മത്സരം സംഘടിപ്പിച്ചാണ് മികച്ച ലോഗോ കണ്ടെത്തിയത്. വല്ലച്ചിറ Read More…
Author: Web Editor
അയോധ്യയിലെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനത്തിലും സമര് പ്പണത്തിലും തറക്കല്ലിടലിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗo.
അയോധ്യയിലെ എല്ലാ ജനങ്ങൾക്കും എന്റെ അഭിവാദ്യങ്ങൾ! ജനുവരി 22 എന്ന ചരിത്ര നിമിഷത്തിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, അയോധ്യയിലെ ജനങ്ങൾക്കിടയിൽ ഈ ഉത്സാഹവും ഉത്സാഹവും വളരെ സ്വാഭാവികമാണ്. ഞാൻ ഇന്ത്യയുടെ മണ്ണിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും എല്ലാ കണികകളുടെയും ആരാധകനാണ്, നിങ്ങളെപ്പോലെ എനിക്കും ജിജ്ഞാസയുണ്ട്. നമ്മുടെ എല്ലാവരുടെയും ഈ ഉത്സാഹവും ഉത്സാഹവും കുറച്ചുനാൾ മുമ്പ് അയോധ്യാജിയുടെ തെരുവുകളിൽ പൂർണ്ണമായും പ്രകടമായിരുന്നു. അയോധ്യ നഗരം മുഴുവന് റോഡില് വീണതുപോലെ തോന്നി. ഈ സ്നേഹത്തിനും അനുഗ്രഹത്തിനും ഞാന് നിങ്ങള്ക്കെല്ലാവര്ക്കും Read More…
നിരോധനം ഏർപ്പെടുത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തേക്കിൻകാട് മൈതാനത്തെ പരിപാടിയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി ജനുവരി മൂന്നിന് തൃശ്ശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഹാങ് ഗ്ലൈഡറുകൾ, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കൾ, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.
സുരേഷ് ഗോപിയെ സർക്കാർ വെട്ടയാടുന്നു: കെ.സുരേന്ദ്രൻ
തൃശ്ശൂർ: സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ശോഭകെടുത്താനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ്ഗോപിയെ സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം തൃശ്ശൂരിൽ പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടക്കുകയും അതിന് ശേഷം ജാമ്യമില്ലാ വകുപ്പ് ചുമത്താൻ തീരുമാനിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സുരേഷ് ഗോപിയെ ജനങ്ങളിൽ നിന്നും മാറ്റിനിർത്താനാണ് ശ്രമം നടക്കുന്നത്. ഇത്തരം വൃത്തികെട്ട രാഷ്ട്രീയം വിജയിക്കാൻ പോവുന്നില്ല. Read More…
തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തെ ചെറുക്കും-കെ.സുരേന്ദ്രന്‍
തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഏതു നീക്കവും ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും വിശ്വാസികളോടൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തി പൂരം സംഘാടക സമിതി ഭാരവാഹികളെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാല്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഉപഭോക്തൃകോടതി വിധി പാലിച്ചില്ല, മുഹമ്മദ് നിഷാമിന് ജെയിൽ ഡി.ജി.പി.മുഖേനെ സമൻസ്, ജനറൽ മാനേജർക്ക് വാറണ്ട്.
ഉപഭോക്തൃകോടതി വിധി പാലിക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ജെയിൽ ഡിജിപി മുഖേനെ സമൻസ് അയക്കുന്നതിനും വാറണ്ട് അയക്കുന്നതിനും ഉത്തരവ്. തൊടുപുഴ മുട്ടം സ്വദേശി നെല്ലിക്കുഴിയിൽ എൻ.പി.ചാക്കോ ഫയൽ ചെയ്ത ഹർജിയിലാണ് കിങ്ങ് സ്പേസസ് ബിൽഡേർസ് മാനേജിങ്ങ് ഡയറക്ടറായ അന്തിക്കാട് പടിയം അടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് നിഷാമിനെതിരെയും കിങ്ങ് സ്പേസസ് ബിൽഡേർസ് പ്രൈവറ്റ് ലിമിറ്റഡ് ജനറൽ മാനേജർ പി.ചന്ദ്രശേഖരനെതിരെയും ഇപ്രകാരം ഉത്തരവായത്. ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അപാകതകൾ ചോദ്യം ചെയ്തു് ഫയൽ ചെയ്ത ഹർജിയിൽ തകരാറുകൾ പരിഹരിച്ചു നൽകുവാനും Read More…
അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല എന്ന തിട്ടൂരം സുപ്രീംകോടതിയെ വെല്ലുവിളിയ്ക്കലാണെന്ന് : കെ സുരേന്ദ്രൻ
. സുപ്രീം കോടതിയുടെ അനുമതിയോടെയാണ് അയോദ്ധ്യയിൽ ക്ഷേത്രം പണിതത്.. തർക്കങ്ങളെല്ലാം രമ്യമായി പരിചരിയ്ക്കപ്പെട്ടതുമാണ്. എന്നിട്ടും ഒരു വിഭാഗം അസംതൃപ്തരാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേരളത്തിലും നടക്കുന്നത്..രാജ്യം സർവ്വാത്മനാ സ്വീകരിച്ച അയോദ്ധ്യാ വിഷയം മുസ്ലിം ജനവിഭാഗവും സ്വീകരിച്ചതാണ്. അഞ്ചു പതിറ്റാണ്ട് നീണ്ട തർക്കം കോടതി വിധിയിലൂടെ തീർന്നിട്ടും, അതിനെ തമസ്കരിയ്ക്കാനാണ് ശ്രമം നടക്കുന്നത്. ഭാരതത്തിന്റെ മാതൃകാരൂപമാണ് ശ്രീരാമൻ. ഭരണഘടന ആദ്യ പോജിൽത്തന്നെ ശ്രീരാമനുണ്ട്. അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കരുത് എന്ന നിലപാട് നിഷേധാത്മകമാണ്. കോടാനു കോടി ജനങ്ങളുടെ ആഗ്രഹം Read More…
കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുന്നു: കെ.സുരേന്ദ്രൻ
തൃശ്ശൂർ: രാജ്യത്തിന്റെ അഭിമാന സ്തംഭമായ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിനെ നിഷേധാത്മകമായി കാണുന്ന കോൺഗ്രസ് ഭൂരിപക്ഷ വിഭാഗത്തെ അവഹേളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഭരണഘടനയിൽ പ്രഥമചിത്രം ശ്രീരാമചന്ദ്രന്റെതാണ്. ഭരണഘടനയിൽ രാമനെ സദ്ഭരണത്തിന്റെ പ്രതീകമായാണ് കാണുന്നത്. ലോകത്തിന്റെ ആത്മീയ കേന്ദ്രമായി മാറുന്ന അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ മോശമാക്കി ചിത്രീകരിക്കുന്ന കോൺഗ്രസ് നേതാക്കളുടെ നടപടി പ്രതിഷേധാർഹമാണെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തെ ഭീഷണിപ്പെടുത്തുകയാണ് കേരള നേതൃത്വം. കെ.മുരളീധരനും സുധീരനും ഒരു മതവിഭാഗത്തെ അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കണം. Read More…
പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കർ എ. എൻ. ഷംസീർ, മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ, വി. ശിവൻകുട്ടി, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, സജി ചെറിയാൻ, ജി. ആർ. അനിൽ, കെ. എൻ. ബാലഗോപാൽ, എ. കെ. ശശീന്ദ്രൻ, കെ. രാധാകൃഷ്ണൻ, പി. രാജീവ്, വി. എൻ. വാസവൻ, ഡോ. ആർ. ബിന്ദു, എം. ബി. രാജേഷ്, ഡെപ്യൂട്ടി Read More…