സീനിയർ ജേർണലിസ്റ്റ് യൂണിയനിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലെരാളായിരുന്നു എം.എം. ലോറൻസ്. 1929 ജൂൺ 15നായിരുന്നു ജനനം. എളംകുളം മാടമാക്കൽ കുടുംബാംഗമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടേയും പിന്നീട് സി പി എം ൻ്റെ യും സമുന്നത നേതാവായിരുന്നു. CPM കേന്ദ്ര കമ്മിറ്റി അംഗവും CITU സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്നു. 1980 ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭാ അംഗമായി. LDF സംസ്ഥാന കൺവീനറായിരുന്നു. ജനയുഗം,നവജീവൻ, നവലോകം എന്നിവയിൽ പ്രവർത്തിച്ച ലോറൻസ് 1965ൽദേശാഭിമാനിയിൽ നിന്ന് പത്രപ്രവർത്തന രംഗത്തോട് വിട പറഞ്ഞു ,പൂർണ Read More…
Author: Team IndianVartha
ബെംഗളുരുവിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ 2026-ൽ എത്തും
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ബംഗളൂരുവിൽ നിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ICF പുറത്തിറക്കിയ ടെൻഡറിന് അനുസരിച്ച്, 250 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന ഈ ട്രെയിൻ 2026-ഓടെ നിരത്തിലിറങ്ങും. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ ഹൈസ്പീഡ് ട്രെയിനുകൾക്ക് 200-250 കോടി രൂപ വരെയാകും നിർമ്മാണ ചെലവ്. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽപാതയിൽ പരീക്ഷണ ഓട്ടം തുടങ്ങും.
സംസ്ഥാനത്ത് പ്രതിമാസ വൈദ്യുതി ബിൽ വരുന്നു: ഉപയോക്താക്കൾക്ക് സ്വയം മീറ്റർ റീഡിങ് ചെയ്യാം
കേരളത്തിലെ വൈദ്യുതി ബില്ലിംഗ് സംവിധാനത്തിൽ വലിയ മാറ്റം വരുന്നു. പ്രതിമാസ വൈദ്യുതി ബിൽ സംവിധാനം നടപ്പാക്കുന്നതാണെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി സ്ഥിരീകരിച്ചു. പുതിയ സംവിധാനം മുഖേന ഉപയോക്താക്കൾക്ക് സ്മാർട്ട് മീറ്റർ ഉപയോഗിച്ച് സ്വയം മീറ്റർ റീഡിങ് നടത്താനാകും, ഇത് മീറ്റർ റീഡിങ് ജീവനക്കാരുടെ ആവശ്യം കുറയ്ക്കും. ആദ്യ ഘട്ടം: വൻകിട ഉപഭോക്താക്കളിൽ ആദ്യഘട്ടത്തിൽ പ്രയോഗിച്ച ശേഷം എല്ലാ ഉപഭോക്താക്കളെയും പ്രതിമാസ ബില്ലിംഗ് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം.. സർചാർജ് തുടരും: വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് തുടരുമെന്നും Read More…
പ്രസാദത്തിന് ഇനി നന്ദിനി നെയ്യ് മാത്രം: കർണാടക സർക്കാർ നിർദേശം
ബെംഗളൂരു: കർണാടകത്തിലെ ക്ഷേത്രങ്ങളിൽ ഇനി മുതൽ പ്രസാദം തയ്യാറാക്കാൻ കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷൻ ലിമിറ്റഡിന്റെ (KMF) “നന്ദിനി” നെയ്യ് മാത്രം ഉപയോഗിക്കണമെന്ന നിർദേശം സർക്കാർ പുറപ്പെടുവിച്ചു. തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിൽ മൃഗക്കൊഴുപ്പുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കർണാടക ദേവസ്വം വകുപ്പിന്റെ പുതിയ ഉത്തരവ്. ഭക്തരുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാനാണ് ഈ നീക്കം. നിലവിൽ ഭൂരിഭാഗം ക്ഷേത്രങ്ങളും “നന്ദിനി” നെയ്യ് ഉപയോഗിച്ച് പ്രസാദം തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രിയും ദേവസ്വം വകുപ്പുമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. ഭക്തർക്ക് Read More…
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ: വി.എസ്. സുനിൽകുമാർ വിവരാവകാശ അപേക്ഷ നൽകി
തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് തേടി മുൻ മന്ത്രി, സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാർ വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചു. പ്രാദേശിക രാഷ്ട്രീയക്കാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയ സംഭവത്തിൽ, റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുന്നതിനും അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടാണ് ഈ നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിൽ, ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സാധ്യമാക്കുന്നതിന്, പൂരം അലങ്കോലപ്പെടുത്തൽ നടന്നുവെന്ന് ആരോപണങ്ങളുണ്ടായിരുന്നു. സുനിൽകുമാർ ഓൺലൈനായി സമർപ്പിച്ച ഈ വിവരാവകാശ അപേക്ഷ സംസ്ഥാന ആഭ്യന്തര വകുപ്പിനാണ്. പൂരം എന്ന Read More…
വിടവാങ്ങിയത് മലയാള സിനിമയുടെ അമ്മ: കെ.സുരേന്ദ്രൻ
കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പൊന്നമ്മ സ്വാഭാവിക അഭിനയത്തിലൂടെയാണ് മലയാള സിനിമയിൽ തന്റേതായ ഇരിപ്പടം നേടിയത്. കിരീടം, അധിപൻ, തേന്മാവിൻ കൊമ്പത്ത്, ഇരുപതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലെ കവിയൂർ പൊന്നമ്മ അവതരിപ്പിച്ച Read More…
ആപ്പിള്‍ 16 സീരീസ് വിപണിയിൽ: മുംബൈ, ഡല്‍ഹി ആപ്പിള്‍ സ്റ്റോറുകളില്‍ നീണ്ട നിരകള്‍
മുംബൈയിലും ഡല്‍ഹിയിലും ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകള്‍ക്കു മുന്നില്‍ വലിയ തിരക്കോടെയാണ് പുതിയ ഐഫോണ്‍ 16 സീരീസ് വിപണിയിലെത്തിയത്. സെപ്റ്റംബര്‍ 20ന് ആരംഭിച്ച വില്പനയ്ക്ക് മുന്നോടിയായി, ആപ്പിള്‍ ആരാധകര്‍ പുലര്‍ച്ചെ സ്റ്റോറുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മുംബൈയിലെ ബി.കെ.സി ആപ്പിള്‍ സ്റ്റോർ ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോർ ആയതുകൊണ്ട് അവിടുത്തെ തിരക്ക് വാർത്താപ്രാധാന്യം നേടി. ഡല്‍ഹിയിലെ സാകേത് സ്റ്റോറിലും ജനത്തിരക്ക് അതേപടി തുർന്നു. നവീകരിച്ച ഇന്റലിജൻസ് ഫീച്ചറുകളോടുകൂടിയ പുതിയ ഐഫോൺ മോഡലുകൾക്ക് ഐഫോൺ 15 സീരീസിൽ Read More…
ദേശീയ സിനിമാ ദിനം: 99 രൂപയ്ക്ക് മനം നിറയെ സിനിമകൾ
ദേശീയ സിനിമാ ദിനമായ സെപ്റ്റംബർ 20-നു, പ്രേക്ഷകർക്ക് വെറും 99 രൂപ നൽകിക്കൊണ്ട് സിനിമകൾ കാണാൻ സുവർണാവസരം. ഇന്ത്യയിലെ മൾട്ടിപ്ലെക്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന ഈ പ്രത്യേക ഓഫർ നാലായിരത്തിലേറെ സ്ക്രീനുകളിലാണ് ലഭ്യമാകുന്നത്. മൾട്ടിപ്ലെക്സ് ശൃംഖലകൾയായ പിവിആർ ഐനോക്സ്, സിനിപോളിസ്, മിറാഷ്, വേവ്, എന്നിവിടങ്ങളിൽ പ്രേക്ഷകർക്ക് 99 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാകും. ബുക്ക്മൈഷോ, പേടിഎം തുടങ്ങിയ ആപ്പുകൾ വഴി ഓൺലൈൻ ബുക്കിങ്ങിനും സൗകര്യമുണ്ട്, എന്നാൽ ഓൺലൈൻ ബുക്കിംഗിൽ ചെറിയ ബുക്കിങ് ചാർജ് ഉണ്ടായിരിക്കും. അജയന്റെ രണ്ടാം മോഷണം, Read More…
2024ലെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ധ്രുവി പട്ടേലിന്
വാഷിംഗ്ടൺ: ഈ വർഷത്തെ മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം ഗുജറാത്തിൽ നിന്നുള്ള എൻആർഐ വിദ്യാർത്ഥിനി ധ്രുവി പട്ടേൽ സ്വന്തമാക്കി. അമേരിക്കയിലെ കമ്പ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റംസ് വിദ്യാർത്ഥിനിയായ ധ്രുവി, ന്യൂജെഴ്സിയിലെ എഡിസണിൽ നടന്ന ചടങ്ങിൽ 2024 മിസ് ഇന്ത്യ വേൾഡ് വൈഡ് ആയി തിരഞ്ഞെടുത്തു. കിരീടം നേടിയ ശേഷം ധ്രുവി പറഞ്ഞത്, “ഈ ബഹുമതിയെ ഞാൻ ഒരു മികച്ച അവസരമായി കാണുന്നു. എനിക്കു ഇത് വെറുമൊരു കിരീടമല്ല, പൈതൃകത്തോടുള്ള ആത്മീയ ബന്ധവും, പ്രചോദനവും ലോകത്തിന് എത്തിക്കാനുള്ള വഴിയാണ്.” Read More…











