ആന്ധ്രപ്രദേശിലെ രാഷ്ട്രീയം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത് തിരുപ്പതി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു എന്ന ആരോപണത്തിലാണ്. ഈ വിവാദം സംസ്ഥാനത്തെ വിശ്വാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. വൈ.എസ്.ആർ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ലഡ്ഡു നിർമ്മാണത്തിന് ഉപയോഗിച്ച നെയ്യിൽ പന്നിയുടെയും പശുവിന്റെയും കൊഴുപ്പിന്റെ സാന്നിധ്യം നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ലാബിലെ പരിശോധനയിൽ സ്ഥിരീകരിച്ചിരിക്കുന്നു. ഈ വെളിപ്പെടുത്തൽ ജഗൻ മോഹൻ റെഡ്ഡിയുടെ സർക്കാരിന് വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആദ്യമായി ഈ ആരോപണം ഉന്നയിച്ചപ്പോൾ വൈ.എസ്.ആർ. കോൺഗ്രസ് ഇത് Read More…
Author: Team IndianVartha
കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല, നിക്ഷേപസംഖ്യ 60000 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.
കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു. Read More…
ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും കേരളത്തെ കോവിഡിന് സമാനമായ കാലത്തേക്ക് കൊണ്ടെത്തിക്കുന്നു: കെ.സുരേന്ദ്രൻ
ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യം മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മറ്റു Read More…
മുകേഷ് അംബാനിയുടെ ആകാശ കൊട്ടാരം: 1000 കോടി രൂപയ്ക്ക് സ്വകാര്യ ജെറ്റ് സ്വന്തമാക്കി
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി പുതിയ ആഡംബര ബോയിംഗ് 737 MAX 9 സ്വകാര്യ ജെറ്റ് സ്വന്തമാക്കി. ഏകദേശം 1,000 കോടി രൂപ മൂല്യമുള്ള ഈ ജെറ്റ് ഇന്ത്യയിലെ ഏറ്റവും വില കൂടിയ സ്വകാര്യ ജെറ്റ് എന്ന പ്രത്യേകതയുമുണ്ട്. 2024 ഓഗസ്റ്റ് 27-ന്, 9 മണിക്കൂറിലധികം നീണ്ട യാത്ര പൂർത്തിയാക്കി ഈ ആഡംബര വിമാനത്തെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. ഡബിൾ എഞ്ചിൻ ഉള്ള ബോയിംഗ് ജെറ്റ്, കൊട്ടാര സമാനമായ ആന്തരിക സൗകര്യങ്ങൾക്കായി മാത്രം നൂറുകോടിയിലധികം Read More…
പി. ജയരാജനും ടി.വി. രാജേഷിനും തിരിച്ചടി: ഷുക്കൂർ വധക്കേസിൽ വിടുതൽ ഹർജി തള്ളി
കൊച്ചി: സി.പി.എം. നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷിനും അരിയിൽ ഷുക്കൂർ വധക്കേസിൽ തിരിച്ചടി നേരിടേണ്ടി വന്നു. ഇരുവരും കേസിൽ നിന്നും വിട്ട് നിൽക്കണമെന്ന ആവശ്യത്തോടെ സമർപ്പിച്ച വിടുതൽ ഹർജി എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. 2012-ൽ നടന്ന ലീഗ് പ്രവർത്തകൻ ഷുക്കൂർ വധക്കേസിൽ, ഇവർക്കെതിരെ ഗൂഢാലോചനാ കുറ്റം ചുമത്തിയിട്ടുണ്ട്. ജയരാജനും രാജേഷും നിരാകരിച്ച ഹർജിയിൽ, തെളിവില്ലെന്ന വാദം സമർപ്പിച്ചിരുന്നുവെങ്കിലും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിക്കാൻ വിജയിച്ചു. ഇരുവരും ഇനി ഹൈക്കോടതിയെ സമീപിക്കുകയോ അല്ലെങ്കിൽ വിചാരണ നേരിടുകയോ Read More…
എംപോക്‌സ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം Read More…
ഹേമ കമ്മിറ്റി മൊഴികളിൽ 20 ലേറെ ഗൗരവപരമായ വെളിപ്പെടുത്തലുകൾ; നിയമ നടപടി സാധ്യതയെന്ന് എസ്ഐടി
തിരുവനന്തപുരം: സിനിമ മേഖലയിൽ ലൈംഗിക ചൂഷണം അടക്കമുള്ള സംഭവങ്ങൾ വെളിപ്പെടുത്തിയ 20 ലേറെ മൊഴികൾ ഗൗരവ സ്വഭാവമുള്ളവയെന്ന് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) വിലയിരുത്തി. ഈ മൊഴികളിൽ നിന്ന് നിയമ നടപടികൾക്ക് സാധ്യതയുണ്ടെന്ന് എസ്ഐടി നിഗമനത്തിൽ എത്തിയിട്ടുണ്ട്. ഭൂരിഭാഗം മൊഴിയിലുള്ളവരെ 10 ദിവസത്തിനുള്ളിൽ നേരിട്ട് ബന്ധപ്പെടാനും, നിയമനടപടികൾക്ക് ആഗ്രഹമുള്ളവരുടെ മൊഴികളിൽ അടിസ്ഥാനമാക്കി അടുത്ത മാസം 3-ന് മുമ്പായി കേസ് എടുക്കാനും തീരുമാനിച്ചു. മൊഴികൾ പൂർണ്ണമായി നൽകാത്തവരെ കണ്ടെത്താൻ സാംസ്കാരിക വകുപ്പിന്റെയോ ഹേമ Read More…
നാല് വർഷത്തിന് ശേഷം അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചു; ഉപഭോക്താക്കൾക്ക് ആശ്വാസം
ന്യൂയോർക്ക്: അമേരിക്കൻ ഫെഡറൽ റിസർവ് നാലുവർഷത്തിനിടയിലെ ആദ്യത്തെ പലിശനിരക്ക് കുറവിന് തയ്യാറായി. അർധശതമാനം കുറവ് വരുത്തി, ബെഞ്ച്മാർക്ക് പലിശനിരക്ക് 4.75% മുതൽ 5% വരെ കുറച്ചു. 2022 മാർച്ചിന് ശേഷം നിരന്തരം വർധിച്ച പലിശനിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് ഈ പുതിയ നീക്കം. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പലിശനിരക്കുകൾ റെക്കോർഡ് ഉയരത്തിലായിരുന്നെങ്കിലും, പണപ്പെരുപ്പം കുറയാൻ തുടങ്ങിയതോടെയാണ് ഫെഡറൽ റിസർവിന്റെ ഈ തീരുമാനമെന്ന് വിലയിരുത്തുന്നു. ഇതിലൂടെ ഉപഭോക്താക്കൾക്കുള്ള കടം വാങ്ങൽ ചെലവുകൾ കുറയുകയും സാമ്പത്തികമായി വലിയ പ്രയോജനം ലഭിക്കുകയും ചെയ്യും. Read More…
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; 38കാരന് രോഗം
മലപ്പുറം: യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ 38കാരന് മലപ്പുറത്ത് എംപോക്സ് (മങ്കിപ്പനി) സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ചയാൾ നിലവിൽ ഐസൊലേഷനിലാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ്, വിദേശത്തുനിന്ന് തിരിച്ചെത്തുന്നവർക്ക് രോഗലക്ഷണങ്ങൾ പ്രകടമാവുകയാണെങ്കിൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്‌നാട്
മലപ്പുറത്ത് യുവാവ് മരിച്ചത് നിപ മൂലമെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍. 24 മണിക്കൂറും ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തികളില്‍ പരിശോധന നടത്തും. നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം.അതേസമയം മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവായി.നിപ ബാധയേറ്റ് മരിച്ച 23 കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള 13 പേര്‍ക്കായിരുന്നു രോഗലക്ഷണങ്ങള്‍ കാണിച്ചത്. ഇതില്‍ 10 പേരെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ Read More…










